Movlog

Kerala

ദേശീയപാതയിലെ ആറു വരിപ്പാതയിൽ ഓരോ 60 കിലോ മീറ്ററിലും ടോൾ പ്ലാസ ! കേരളത്തിൽ ഇനി വരാൻ ഇരിക്കുന്നത് ഈ വമ്പൻ മാറ്റം

ദേശീയപാത വികസനത്തിന് ഭാഗമായുള്ള ടോൾ പ്ലാസ കല്യാശ്ശേരിയിൽ നിർമ്മിക്കും എന്നതാണ് അറിയാൻ സാധിക്കുന്നത്..ഒരു കിലോമീറ്ററിലധികം നീളം വരുന്ന ഒരു ടോൾ പ്ലാസ ആണ് നിർമ്മിക്കുന്നത് എന്നും പുറത്തു വരുന്ന റിപ്പോർട്ടുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. ഇരുഭാഗങ്ങളിലും ആറെണ്ണം വീതം 12 ടോൾ ബൂത്തുകൾ ഉണ്ടായിരിക്കും. നിലവിൽ റോഡിന്റെ ഏറ്റെടുത്ത് ഇരുഭാഗത്തെയും സ്ഥലം പൂർണമായും ടോൾബൂത്ത് നിർമ്മാണത്തിനായി വേണ്ടി വരുമെന്നും അറിയുന്നുണ്ട്.. ജില്ലയിലെ ഏക ടോൾ പ്ലാസ ആയിരിക്കും കല്യാശ്ശേരിയിൽ നിർമ്മിക്കുന്നത്. ടോൾബൂത്ത് നിർമ്മാണത്തിനായി നിലമൊരുക്കാൻ ഹാജിമോട്ടയിലെ വലിയകുന്ന് പൂർണമായും ഇടിച്ചു നിരപ്പാക്കി തുടങ്ങുകയും ചെയ്തിട്ടുണ്ട്.

കയറ്റിറക്കങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നിരപ്പായ സ്ഥലത്ത് ആയിരിക്കും നിർമ്മാണം നടത്തുന്നത്. ഇതിനായി മാങ്ങാട് മുതൽ കല്യാശ്ശേരി വരെ സ്ഥലം നിരപ്പാക്കി എന്ന രീതിയാണ് ഇപ്പോൾ കണ്ടു തുടങ്ങിയിരിക്കുന്നത്. ഓവുചാൽ നിർമ്മിക്കുന്ന രീതിയും നിലവിൽ കാണുന്നുണ്ട്. ഇരുഭാഗത്തും 500 മീറ്റർ ദൂരം ടോൾബൂത്തിലേക്ക് നിരയായി കടന്നു പോകാനുള്ള പ്രത്യേകമായ റോഡ് നിർമിക്കും. ബൂത്തുകളുടെ അനുബന്ധ സൗകര്യങ്ങൾ നിർവഹിക്കുന്നതിനായി ആണ് കൂടുതൽ സ്ഥലം വേണ്ടി വരുന്നത്. കല്യാശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നേരത്തെ ചരക്കു വാഹന പാർക്കിംഗ് എന്ന പേരിൽ കൂടുതൽ സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നതായും പറയപ്പെടുന്നു.

60 കിലോമീറ്റർ ദൂരത്തിൽ ഒരു ടോൾപ്ലാസ വേണം എന്നതാണ് യഥാർത്ഥത്തിൽ പുറത്തു വരുന്ന നിർദ്ദേശം. എന്നാൽ സൗകര്യപ്രദമായ സ്ഥലം കിട്ടിയില്ലെങ്കിൽ 70 കിലോമീറ്റർ ദൂരത്തിനിടയിൽ ബൂത്ത് നിർമ്മിക്കാൻ സാധിക്കും എന്നും തീരുമാനം ഉണ്ടായിരുന്നു.. നേരത്തെ നിർദ്ദേശിച്ച സ്ഥലങ്ങളിൽ പലതും ഒഴിവാക്കിയാണ് കല്യാശ്ശേരിയിൽ ഇപ്പോൾ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കല്യാശേരിയിലെ ടോൾ പ്ലാസ ദേശീയപാതയിലെ പ്രധാന കേന്ദ്രമായി തന്നെ മാറുകയും ചെയ്യും.

വികസനം വളരെയധികം മുൻപിൽ ആണ് എന്ന് തന്നെയാണ് ഈ വാർത്ത സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ നിർമ്മാണം കഴിയുന്നതോടെ ദേശീയപാതയുടെ പ്രധാന കേന്ദ്രമായി തന്നെ കല്യാശ്ശേരി മാറും എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് . നമ്മുടെ കേരളം വികസനത്തിന് പാതയിലാണ് എന്നത് വളരെയധികം സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്. ദേശീയപാതയിലെ ടോൾ ബൂത്ത് വികസനത്തിന് തുടക്കമാവട്ടെ എന്ന് തന്നെയാണ് ജനങ്ങളും പറയുന്നത്. കുന്ന് ഇടിച്ചു നിരപ്പാക്കിയതിനു ശേഷം ടോൾബൂത്ത് തുടങ്ങുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top