Movlog

Kerala

ഈ ഒരു ഫോൺകോൾ കേട്ട് കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അവിടെ നിന്നും ലോൺ എടുക്കാൻ തോന്നില്ല

ഇക്കാലത്തെ ലോണും ഇ എം ഐയുമൊക്കെ എടുക്കുന്നവരാണ് കൂടുതൽ ആളുകളും. കൂടുതലായി വാഹനങ്ങൾക്കാണ് ഇത്തരത്തിൽ ലോണും മറ്റും നമ്മൾ എടുക്കാറുള്ളത്. എന്നാൽ ഓരോ അടവും കഴിയുമ്പോൾ മാത്രമാണ് നമ്മൾ പലപ്പോഴും ഇത്തരം ആളുകളുടെ യഥാർത്ഥ മുഖഭാവം കാണുന്നത് എന്നും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഇപ്പോൾ അടവ് മുടങ്ങിയതിന്റെ പേരിൽ ഒരു കസ്റ്റമറെ വിളിച്ചു സംസാരിക്കുന്ന ഓഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആദ്യം മാന്യമായി സംസാരിച്ചു തുടങ്ങിയ പെൺകുട്ടി പിന്നീട് മാന്യതയില്ലാത്ത രീതിയിലാണ് സംസാരിച്ചത്. അടവ് മുടങ്ങി എന്നും എന്തുകൊണ്ടാണ് അടയ്ക്കാത്തത്, ഫോൺ വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് മറുവശത്തു നിന്നുള്ള വ്യക്തി ഉടനെ അടയ്ക്കാൻ സാധിക്കില്ലന്നും, പിന്നീട് അടുത്ത മാസം ഒരുമിച്ച് അടയ്ക്കാം എന്നും പറയുന്നത്. ഈ മാസം എന്തു സംഭവിച്ചു എന്ന് പെൺകുട്ടി ചോദിക്കുന്ന സമയത്ത്, ഈ മാസത്തേ കാശ് പാറിപ്പോയി എന്ന് അയാൾ പ്രകോപനപരമായ രീതിയിൽ സംസാരിക്കുന്നുണ്ട്. തുടർന്ന് പെൺകുട്ടിക്ക് ദേഷ്യം തോന്നുകയും.

ഉടനെതന്നെ പെൺകുട്ടി അതിന് മറുപടി പറയുകയും ചെയ്യുകയായിരുന്നു ചെയ്തത്. പിന്നെ എന്തിനാണ് ലോൺ എടുത്തത് എന്നാണ് ചോദിച്ചത്. നിങ്ങളൊരു കടക്കാരൻ ആണെങ്കിൽ ആ കടക്കാരൻ ആയി നിന്ന് സംസാരിക്കണം. അല്ലാതെ കൂടുതൽ മോശമായ രീതിയിൽ സംസാരിക്കരുത്. പണം എടുക്കാൻ പഠിക്കാമെങ്കിൽ അടക്കാനും പഠിക്കണം എന്നു തുടങ്ങി വിളിക്കുന്ന ആളുടെ കുടുംബത്തെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഒരു ഫോൺ കോൾ ആണ് കേൾക്കാൻ സാധിക്കുന്നത്.

ഈ ഒരു ഫോൺകോൾ കേട്ട് കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും അവിടെ നിന്നും ലോൺ എടുക്കാൻ തോന്നില്ല എന്നത് മറ്റൊരു സത്യം തന്നെയാണ്. എന്താണ് ഇത്തരത്തിൽ ഇവർ സംസാരിക്കുന്നത് എന്ന് പോലും ചിന്തിച്ചുപോകും. ലോൺ എടുക്കുന്നതിന് മുൻപ് വളരെയധികം പഞ്ചാര വർത്തമാനങ്ങൾ പറഞ്ഞു ലോൺ എടുത്തതിനുശേഷം വർത്തമാനത്തിൽ തന്നെ ഒരു മാറ്റം വരുന്ന ചില ആളുകളെയാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇവിടെ കൂടുതൽ ആളുകളും പെൺകുട്ടിയെ പിന്തുണച്ച് തന്നെയാണ് സംസാരിക്കുന്നത്. ആദ്യം മാന്യമായ രീതിയിൽ ആണ് പെൺകുട്ടി സംസാരിച്ചതെന്നും, പെൺകുട്ടിയെ പ്രകോപനമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്ന് എത്തിച്ചത് മറുപുറത്തുനിന്ന് സംസാരിച്ച വ്യക്തിയാണെന്നും അയാൾ മനപ്പൂർവം വഴക്കുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമൊക്കെയാണ് കൂടുതലായും വരുന്ന അഭിപ്രായം.വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഫോൺകോൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് സത്യം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top