Movlog

Movie Express

കാവ്യയെ കുറിച്ച് അവതാരിക പറഞ്ഞപ്പോൾ മഞ്ജുവിനെ കുറിച്ചും പറഞ്ഞു ദിലീപ് – സദസിൽ നിറഞ്ഞ കയ്യടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ആയിരുന്ന ജനപ്രിയ നായകൻ ദിലീപും മഞ്ജു വാരിയരും വിവാഹ മോചിതർ ആകുന്നതിനു എത്രയോ മുമ്പ് തന്നെ ഒരുപാട് പ്രാവശ്യം ഇവർ വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു .എന്നാൽ ഇതെല്ലം വ്യാജ വാർത്തകളും ആരോപണങ്ങളുമാണെന്നു രണ്ടു പേരും തള്ളിക്കളയുമായിരുന്നു .ഇവരുടെ ആരാധകരെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു ജനുവരി 31 ,2015 നു ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തിയത് .1998 ൽ വിവാഹിതരായ ദിലീപും മഞ്ജു വാരിയരും നീണ്ട പതിനേഴു വർഷത്തെ ദാമ്പത്യം അങ്ങനെ അവസാനിപ്പിക്കുകയായിരുന്നു .

വിവാഹമോചിതൻ ആയതിനു ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു .ഇരുവരും സന്തോഷമായി ഒരു കുടുംബ ജീവിതം നയിക്കുകയാണ് .ഓൺസ്‌ക്രീനിലെ ഭാഗ്യജോഡികൾ അങ്ങനെ ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു .വിവാഹമോചനത്തിന് ശേഷം ദിലീപും ആദ്യ ഭാര്യ മഞ്ജുവും ശത്രുക്കൾ ആയിരിക്കുമെന്നാണ് പലരും കരുതിയത് .എന്നാൽ ഈ അടുത്ത കാലത്ത് ഒരു പൊതുവേദിയിൽ മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .

സീ കേരളം എന്ന ചാനലിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന പരിപാടിയിൽ അവതാരകനായി എത്തിയപ്പോഴാണ് ദിലീപ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത് .ടിക് ടോകിലൂടെ ശ്രദ്ധേയ ആയ ഡെവിൾ കുഞ്ചു എന്ന പെൺകുട്ടിയും ദിലീപിനോടൊപ്പം വേദിയിൽ ഉണ്ടായിരുന്നു .സംസാരത്തിനിടയിൽ താൻ ചെറിയ കുട്ടി ആണെന്ന് കുഞ്ചു പറഞ്ഞപ്പോൾ അങ്ങനെ പറയരുതെന്നും സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഒരുപാട് പേര് എന്റെ നായികാ ആയി സിനിമയിൽ അഭിനയിച്ചത് എന്നും താരം പറഞ്ഞു.കാവ്യ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ദിലീപിന്റെ നായിക ആയി എത്തിയത് എന്ന് അവതാരിക പറഞ്ഞപ്പോൾ തന്റെ നായികയായി മഞ്ജു സിനിമയിൽ എത്തുമ്പോൾ വെറും 13 വയസ് മാത്രമായിരുന്നു എന്ന് ദിലീപ് പറഞ്ഞു. നിറകയ്യടികളോടെ ആണ് ആരാധകർ ദിലീപ് പറഞ്ഞത് ഏറ്റെടുത്തത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top