Movlog

Film News

ഞാൻ വളരെ സെൻസറ്റിവ് ആണ് -കരണത്ത് അടിക്കേണ്ടി വന്ന അനുഭവം പങ്കു വെച്ച് കല്യാണി പ്രിയദർശൻ

മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആയിരുന്നു പ്രിയദർശനും ലിസിയും. പ്രിയദർശന്റെ ഒട്ടനവധി ചിത്രങ്ങളിൽ ലിസി അഭിനയിച്ചിട്ടുണ്ട്.

ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ആറു വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിലായിരുന്നു ലിസി അഭിനയിച്ചത്. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വിവാഹ മോചന വാർത്തകൾ പുറത്തു വന്നത്.

നീണ്ട 24 വർഷത്തെ ദാമ്പത്യജീവിതം ഡിസംബർ 2014 അവസാനിപ്പിക്കുകയായിരുന്നു ലിസി. 2014ൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും 2016ൽ വിവാഹമോചനം നേടുകയും ചെയ്തു ലിസി. ഇവരുടെ മക്കൾ ആണ് സിദ്ധാർഥ് പ്രിയദർശനും, കല്യാണി പ്രിയദർശനും. 2020ൽ ദുൽഖർ സൽമാന്റെ നായികയായി “വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിലൂടെ ആണ് കല്യാണി മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. മികച്ച പ്രകടനം ആയിരുന്നു ആദ്യ ചിത്രത്തിൽ തന്നെ താരപുത്രി കാഴ്‌ച വെച്ചത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന സവിശേഷതയും ഉണ്ടായിരുന്നു. ഉർവശി, കെ പി എ സി ലളിത, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങി വലിയ താരനിര തന്നെ ഉണ്ടായിരുന്നു ചിത്രത്തിൽ.

“മരക്കാർ അറബിക്കടലിലെ സിംഹം”, “ഹൃദയം”, “ബ്രോ ഡാഡി” തുടങ്ങിയ മലയാള ചിത്രങ്ങളലിൽ അഭിനയിച്ചിട്ടുള്ള കല്യാണി മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ്.

കല്യാണിയുടെ “ഹൃദയം” എന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പ്രണവിന്റെ നായികയായി കല്യാണി എത്തുന്ന രണ്ടാമത്തെ ചിത്രം ആണ് “ഹൃദയം”. പ്രിയദർശൻ- മോഹൻലാൽ എന്നിവരെ പോലെ ചെറുപ്പം മുതൽ ഉള്ള സുഹൃത്തുക്കൾ ആണ് പ്രണവും കല്യാണിയും.

വളരെ ആർഭാടകരമായി നടത്തിയ ഹൃദയത്തിന്റെ ഓഡിയോ റിലീസ് ചടങ്ങുകൾക്ക് ഒന്നും കല്യാണി എത്താത്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിൽ ആയത് കൊണ്ട് ആണ് കല്യാണി എത്താതിരുന്നത് എന്ന് പിന്നീട് വിനീത് വ്യക്തമാക്കിയിരുന്നു.

കല്യാണി അഭിനയിച്ച തെലുങ്ക് സിനിമ “ഹലോ” കണ്ടിട്ടാണ് വിനീത് താരത്തിനെ ഹൃദയത്തിലേക്ക് ക്ഷണിച്ചത്. “പുത്തൻ പുതു കാലൈ”, “ഹീറോ”, “മാനാട്” എന്നിവയാണ് കല്യാണി അഭിനയിച്ച ഏറ്റവും പുതിയ തമിഴ് ചിത്രങ്ങൾ. സിനിമകളിൽ അടിക്കുന്ന രംഗങ്ങൾ വരുമ്പോൾ ശരിക്കും കവിളത്ത് അടി നൽകാറുണ്ട് എന്ന് തുറന്നു പറയുകയാണ് കല്യാണി. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആരെയും അടിച്ചിട്ടില്ലെന്നും താരം തുറന്നു പറയുന്നു. ആരെയും ഇത് വരെ തല്ലേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് കല്യാണി വ്യക്തമാക്കി.

ഏറ്റവും കൂടുതൽ വഴക്കിടുന്നതും ബഹളം വെക്കുന്നതും അടി ഉണ്ടാക്കുന്നതും അനിയൻ സിദ്ധാർഥുമായിട്ടാണ് എങ്കിലും ഏറ്റവും ഇഷ്ടവും അനിയനെ തന്നെ എന്ന് താരം വെളിപ്പെടുത്തി. സിനിമയുടെ പ്രൊമോഷന് പോകുന്നതും താല്പര്യമില്ലാത്ത കാര്യമാണെന്ന് കല്യാണി തുറന്നു പറയുന്നു. യഥാർത്ഥ ജീവിതത്തിൽ വളരെ സെൻസിറ്റീവ് ആയിട്ടുള്ള കല്യാണി, സ്വന്തം സിനിമ കണ്ട് മാതാപിതാക്കളുടെ മുഖത്ത് ചെറിയ ഭാവ വ്യത്യാസം ഉണ്ടായാൽ തന്നെ കണ്ണ് നിറയും എന്നും തുറന്നു പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top