Movlog

Health

സിസ്റ്റർ ലിനിയുടെ മരണത്തെ കുറിച്ചും മന്ത്രിയായപ്പോൾ നേരിട്ട വെല്ലുവിളികളെ കുറിച്ചും മനസ് തുറന്ന് ശൈലജ ടീച്ചർ.

ഇത്തവണ ഇലക്ഷനിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായി ചരിത്ര വിജയം നേടിയ സ്ഥാനാർത്ഥിയായിരുന്നു കെ കെ ഷൈലജ ടീച്ചർ. കഴിഞ്ഞ അഞ്ചുവർഷം ആരോഗ്യ മന്ത്രിയായി മലയാളികളുടെ സ്വന്തം ടീച്ചറമ്മ ആയി മാറിയ ഷൈലജ ടീച്ചർ ഇത്തവണ മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിച്ച അവരാണ് നമ്മൾ മലയാളികൾ. കോവിഡ് nineteen എന്ന മഹാമാരി ലോകത്തിലെ മുഴുവൻ വീർപ്പു മുട്ടിക്കും പോഴും കേരളത്തിലെ അതിൽ നിന്നും പിടിച്ചു കയറ്റി അതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു ശൈലജ ടീച്ചർ. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചർച്ച ചെയ്യുകയും ആദരിക്കുകയും ചെയ്ത ടീച്ചർ അമ്മയ്ക്കും പിണറായി വിജയന്റെ രണ്ടാം സർക്കാരിൽ മന്ത്രിസ്ഥാനം നിഷേധിച്ചു വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർത്തിയത്.

64953 വോട്ട് നേടി കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ച ടീച്ചർ അമ്മയെ മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തിയത് മലയാളികൾക്ക് ഇപ്പോഴും അംഗീകരിക്കാൻ സാധിക്കുന്നില്ല. ശൈലജ ടീച്ചറുടെ സേവനങ്ങൾ എത്രമാത്രം മലയാളികളെ സ്വാധീനിച്ചിട്ടുണ്ട് എന്നത് അവരുടെ ഓരോ വോട്ടുകൾ കാണിച്ചു തരുമോ. ഒരു പ്രമുഖ മാധ്യമത്തിന് ഷൈലജ ടീച്ചർ നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ആരോഗ്യ മന്ത്രി ആയതിനു ശേഷം നേരിട്ട് വെല്ലുവിളികളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ടീച്ചർ.

നിപ്പ വൈറസ് കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ നാട് വിട്ടു പോകുവാൻ തീരുമാനിച്ച ആ നാട്ടുകാരെ അവിടെ പിടിച്ചു നിർത്തിയത് ശൈലജ ടീച്ചർ ആയിരുന്നു. ജനങ്ങളെ നേരിൽ കണ്ടു സംസാരിക്കാൻ ശൈലജ ടീച്ചർ തയ്യാറാവുകയായിരുന്നു. സൈന്യാധിപയ്ക്ക് അപകടം സംഭവിച്ചാൽ പിന്നെ നിയന്ത്രിക്കാൻ ആളുണ്ടാവില്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ഒരുപാട് പേർ ശ്രമിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയ്ക്ക് താൻ അവിടേക്ക് പോയി ജനങ്ങൾക്ക് ഉറപ്പ് നൽകണം എന്നായിരുന്നു ശൈലജ ടീച്ചറുടെ തീരുമാനം,

നിപയെ പേടിച്ച് സ്വയം മാറി നിന്ന് ജനങ്ങളോട് ധൈര്യമായിട്ടിരിക്കൂ എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയ ടീച്ചർ ആരോഗ്യവിദഗ്ധരെയും കൂട്ടി അവിടെ നേരിട്ട് പോയി ജനങ്ങളെ പറഞ്ഞു മനസിലാക്കിക്കുകയായിരുന്നു. സിസ്റ്റർ ലിനിയുടെ മരണം ആയിരുന്നു ശൈലജ ടീച്ചറെ ഉലച്ചു കളഞ്ഞത്. സജീഷിനെ ആശ്വസിപ്പിക്കാൻ ടീച്ചർ ഒരുപാട് ബുദ്ധിമുട്ടി. പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒന്ന് കാണാതെ സംസ്കരിക്കേണ്ടി വരുന്ന വിഷമം പലരും പറയുമ്പോൾ ടീച്ചറമ്മയുടെ ഹൃദയവും വേദനിക്കുമായിരുന്നു.

പ്രളയവും, നിപ്പയും ആയി ഒരുപാട് വെല്ലുവിളികൾ ഉണ്ടായെങ്കിലും സാമൂഹ്യ നീതി വകുപ്പിലും വനിതാ ശിശുക്ഷേമ വകുപ്പിലും ഒരുപാട് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ ശൈലജ ടീച്ചർക്ക് സാധിച്ചു. ഗാർഡനും റിസപ്‌ഷനും ഉള്ള വൃത്തിയുള്ള സർക്കാർ ആശുപത്രികൾ കണ്ടിട്ട് അമേരിക്കയിലെയും യു കെയിലെയും ആശുപത്രികൾ പോലെ ഉണ്ടെന്ന് പ്രവാസികൾ പറഞ്ഞത് ഒരു അംഗീകാരം ആയിട്ടാണ് ശൈലജ ടീച്ചർ എടുക്കുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യ സംരക്ഷണം ലക്‌ഷ്യം വെച്ച് വിഭാവനം ചെയ്ത ഇന്റിവിജ്വൽ കെയർ പ്ലാൻ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്.

നിപ വൈറസിനെ പിടിച്ചു കെട്ടിയ കേരളത്തിൽ ആയിരുന്നു ഇത് പൊട്ടിപുറപ്പെട്ടതെങ്കിൽ അത് ഇവിടം കൊണ്ട് തീർന്നേനെ എന്ന് ടീച്ചറമ്മ നിസ്സംശയം പറയുന്നു. ന്യൂ സീലൻഡിന്റെ നേട്ടത്തെ കുറിച്ച് എല്ലാവരും വാനോളം പുകഴ്ത്തുമ്പോൾ അത് ഒരു ചെറു ദ്വീപാണ് എന്ന് പലരും മറക്കുന്നു. വിമാന സർവീസ് വരെ അവർ നിർത്തിവച്ചു. എന്നാൽ കേരളത്തിൽ സ്ഥിതികൾ ഗുരുതരമായിട്ടും മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചതിൽ വലിയ ചാരിതാർഥ്യം ഉണ്ടെന്നു ശൈലജ ടീച്ചർ അഭിമുഖത്തിൽ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top