Movlog

Movie Express

“അധികം പറഞ്ഞു ഓവർ ആക്കുന്നത് ഇഷ്ടമല്ല എന്നറിയാം എന്നാലും ഐ ലവ് യു.. എന്ന് സ്വന്തം താടക ! വിവാഹ വാർഷിക ദിനത്തിൽ വേറിട്ട കുറിപ്പുമായി ഗായിക ജ്യോത്സ്ന

വ്യത്യസ്തമായ ആലാപന മാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായിക ആണ് ജ്യോത്സ്ന.കമൽ സംവിധാനം ചെയ്ത “നമ്മൾ ” എന്ന ചിത്രത്തിലെ “സുഖമാണ് ഈ നിലാവ് ” എന്ന സുന്ദരമായ ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് ജ്യോത്സ്ന എത്തുന്നത് . ഇന്നും മലയാളികൾ മൂളി നടക്കുന്ന പല മികച്ച മെലഡി ഗാനങ്ങൾ മാത്രമല്ല അടിപൊളി ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന ശബ്ദമാണ് ജ്യോത്സ്‌നയുടേത് . എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ജ്യോത്സ്നയുടെ പാട്ടുകൾ മാത്രമല്ല നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട് .

സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ചില മിഥ്യാധാരണകളെ കുറിച്ച് ജോത്സ്ന പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച ഒരു ഗായിക മാത്രമല്ല അതിലും മികച്ച ഒരു കുടുംബിനി കൂടിയാണ് ജ്യോത്സ്ന . ഭർത്താവും മകനും അടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തിന്റെ സന്തോഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഗായിക പങ്കുവയ്ക്കാറുണ്ട് .ഭർത്താവ് ശ്രീകാന്ത് ജ്യോത്സ്നയുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് പത്ത് വർഷം പൂർത്തീകരിക്കുകയാണ്. ഇണക്കങ്ങളും അതിലുപരി കൊച്ചു കൊച്ചു പിണക്കങ്ങളും നിറഞ്ഞ 10 വർഷങ്ങൾ. വിവാഹ വാർഷിക ദിനത്തിൽ ജ്യോത്സ്ന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“അധികം പറഞ്ഞു ഓവർ ആക്കുന്നത് ഇഷ്ടമല്ല എന്നറിയാം എന്നാലും ഐ ലവ് യു.. എന്ന് സ്വന്തം താടക “,എന്നാണ് ഭർത്താവിനായി ജ്യോത്സ്ന കുറിച്ചിരിക്കുന്നത്. മനോഹരമായ ഒരു കുടുംബ ചിത്രത്തിനൊപ്പം ആണ് ഗായിക കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഗായികയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ സീസൺ2 എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവായി ജ്യോത്സ്ന എത്തുന്നുണ്ട്. പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഒരു മികച്ച പരിപാടി കൂടിയാണിത്.

അടുത്തിടെ പല സാമൂഹ്യ വിഷയങ്ങളിലും ജ്യോത്സ്ന തന്റെ അഭിപ്രായം പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സമൂഹം സൃഷ്ടിച്ചിരിക്കുന്ന ചട്ടക്കൂടുകൾ പൊട്ടിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കണം എന്ന് ഗായിക പറയുന്നു. ഉത്തമമായ സ്ത്രീ ,പുരുഷൻ എന്നതെല്ലാം വെറും സങ്കല്പം ആണെന്നും അതിലെല്ലാമുപരി സാധാരണ മനുഷ്യരാണ് എല്ലാവരും എന്നും അത് അംഗീകരിച്ചു ജീവിക്കണം എന്നും ജ്യോത്സ്ന പറയുന്നു.

സമൂഹത്തിൽ സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുമ്പോഴും ചില വേർതിരിവുകൾ ഇവർക്കിടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇങ്ങനെ ആയിരിക്കണം എന്ന് സമൂഹം തന്നെ ഒരു നിയമം ഉണ്ടാക്കി അതിലൂടെ സഞ്ചരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണ്. ഇത് പലപ്പോഴും അവരെ സമ്മർദ്ദത്തിൽ ആക്കുന്നു. അങ്ങനെ സമ്മർദ്ദത്തിൽ ആകുന്നവർക്ക് ആശ്വാസം പകരുന്ന കുറിപ്പുകൾ ആയിരുന്നു ജ്യോത്സ്ന പങ്കു വെച്ചത് . മികച്ച പ്രതികരണമാണ് ഗായികയുടെ കുറിപ്പിന് ലഭിച്ചിരുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top