Movlog

Movie Express

അർച്ചനയും അബീഷും വേർപിരിയുന്നു എന്ന വാർത്തകളുടെ സത്യമന്വേഷിച്ച് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത “നീലത്താമര ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അർച്ചന കവി .”മമ്മി ആൻഡ് മി “,”അഭിയും ഞാനും “,”പട്ടം പോലെ “,”ഹണി ബീ”,”ബെസ്റ്റ് ഓഫ് ലക്ക് “,”നാടോടി മന്നൻ ” എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അർച്ചന കവി “സുന്ദരി നീയും സുന്ദരൻ ഞാനും ” എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായും പ്രവർത്തിച്ചിരുന്നു .2016 ജനുവരിയിലായിരുന്നു അർച്ചന കവിയുടെ വിവാഹം .ഇന്ത്യയിലെ തന്നെ പ്രശസ്തനായ കൊമേഡിയൻ അബീഷ് മാത്യു ആണ് അർച്ചനയെ വിവാഹം കഴിച്ചത്.

“സൺ ഓഫ് അബീഷ് ” എന്ന പ്രശസ്ത ഷോയിലൂടെ രാജ്യം മുഴുവനും ആരാധകർ ഉള്ള ഒരു അവതാരകൻ ആണ് അബീഷ് .മലയാളി ആയ അബീഷ് പഠിച്ചതെല്ലാം ഡൽഹിയിൽ ആയിരുന്നു .അർച്ചനയുടെയും അബീഷിന്റെയും വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആവാറുണ്ട് .എന്നാൽ ഈ അടുത്തകാലത്തായി അർച്ചന പങ്കു വെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും അബീഷ് പ്രത്യക്ഷപ്പെടാത്തത്  ആരാധകർക്കിടയിൽ ഒരുപാട് സംശയങ്ങൾ ഉയർത്തുകയാണ് .ഇരുവരും വേർപിരിയുന്നു എന്ന രീതിയിലുള്ള വാർത്തകൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .ഇവർ ഒരിക്കലും പിരിയരുത് എന്ന് ഒരു വിഭാഗം പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top