Movlog

Faith

ഇതിനെ ഞങ്ങൾക്ക് വേണ്ട – ഇതിന്റെ മുഖം എന്റെ ഭാര്യ ഒന്ന് കാണുക പോലും ചെയ്യരുത് എന്നായിരുന്നു ആവിശ്യം – പിന്നീട് ആണ് അവളുടെ കഥയുടെ തുടക്കം

അമേരിക്കയിലെ ഒരു പ്രേമുഖ ടീവി അവതാരക, മോട്ടിവേഷൻൽ സ്പീക്കർ തുടങ്ങിയ മേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജെന്നിഫർ. ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ഒരാൾ കൂടിയാണ് ജെന്നിഫർ. എന്നാൽ ഈ നേട്ടങ്ങൾ കൈവരിക്കുന്നത് മുമ്പ് ജീവിതത്തിൽ ഒരുപാട് കഷ്ടതകളുടെ പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ്. അതുകൊണ്ട് ജെന്നിഫറിന്റെ ജീവിതം മധുരമേറുന്നവയാണ്. 2012ൽ ഓഫ് ബാലൻസ് എന്ന പുസ്തകത്തിലൂടെയാണ് തന്റെ ജീവിതം തുറന്നു കാണിച്ചിട്ടുണ്ടായിരുന്നു.

തന്റെ ഭാര്യ മൂന്നാമത് ഒരു കുഞ്ഞിനെ പ്രസവിക്കുകയും അതിനപ്പുറം രണ്ട് കാലുകൾ ഇല്ലാത്ത കുഞ്ഞും എന്ന് അറിഞ്ഞപ്പോൾ എനിക്കതിനെ വേണ്ട. എന്റെ ഭാര്യ ഇവളുടെ മുഖം കാണണ്ട. ദയവായി ഒന്ന് സഹായിക്കണം എന്ന് പറഞ്ഞ അച്ഛന്റെ മകളാണ് ജെന്നിഫർ. എന്നാൽ ഒരമ്മയുടെ വയറ്റിൽ നിന്നും ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞിനെ കളയാൻ ഡോക്ടർമാർക്ക് മനസ്സ് വന്നില്ല. ആ കുഞ്ഞിനെ അനാഥാലയത്തിലേക്ക് നൽകാൻ ആ മനസിന് സാധിച്ചില്ല. അതിനു പകരമായി ഡോക്ടറിന്റെ കൂട്ടുകാരനെ വിളിക്കുകയായിരുന്നു.

ആ കൂട്ടുകാരന് ഉണ്ടായത് മൂന്ന് മക്കളായിരുന്നു. ഒരു പെൺകുഞ്ഞിനെ വേണമെന്ന ആവശ്യം ഡോക്ടറിനോട്‌ അവർ എപ്പോഴും ചോദിക്കുന്നുണ്ടായിരുന്നു. അവർക്ക് ആ കുഞ്ഞിനെ ആദ്യം നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആ തീരുമാനം ഡോക്ടർ മാറ്റുകയായിരുന്നു. കാലുകൾ ഇല്ലാത്തത് കൊണ്ട് ആ കുഞ്ഞ് ഒരു നാൾ അവർക്ക് ഭാരമാകുമെന്ന് ഭയന്നിട്ടാണ് ഡോക്ടർ തീരുമാനം മാറ്റിയത്. തന്റെ മൂന്ന് ആൺകുട്ടികളോടപ്പം ആ പെൺകുഞ്ഞിനെ വളർത്താൻ ഡോക്ടർ ആരംഭിച്ചു. കൂടാതെ ജെന്നിഫർ എന്ന പേരും നൽകി.

മൂന്ന് സഹോദരന്മാരുടെ ഏക സഹോദരിയായി വേണ്ടത്ര സ്നേഹം ലഭിച്ച് വളരാൻ തുടങ്ങി. ഒരിക്കലും ഒരു കാര്യത്തിന് പറ്റില്ല എന്ന് ആരോടും പറയരുത് എന്ന ഉപദേശം അച്ഛൻ നേരത്തെ നൽകിയിരുന്നു. ആ ഉപദേശം ജീവിതത്തിൽ അവൾ ഏറ്റെടുക്കുകയായിരുന്നു. പഠനത്തിലാണെങ്കിൽ മിടുക്കിയായിരുന്നു ജെന്നിഫർ.ജിംനസ്റ്റിക്സ് കാണുന്നതാണ് ജെന്നിഫറിന്റെ പ്രധാന വിനോദം. ശരീരം കൊണ്ട് വളരെ സുഖകരമായി കാണിക്കുന്ന അഭ്യാസങ്ങൾ അവളെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ജെന്നിഫറിനും ജിംനസ്റ്റിക്ക് പഠിക്കണമെന്ന ആഗ്രഹം അച്ഛനോട്‌ പറഞ്ഞപ്പോൾ ആ ആഗ്രഹം അച്ഛൻ തളർത്തിയില്ല.

കാലുകൾ ഇല്ലാത്ത അവരുടെ അഭ്യാസങ്ങൾ പലരും അമ്പരന്നു. പക്ഷേ മാധ്യമങ്ങൾ അവളെ താഴ്ത്തുകയും അതിനിടയിൽ അവളുടെ അച്ഛൻ വേറെയാണെന്നും അറിയുകയും ചെയ്തു. അങ്ങനെ സ്വന്തം അച്ഛനെ കാണാനുള്ള ആഗ്രഹം തോന്നുകയും അതിനുള്ള രേഖകൾ തേടി പോകുകയും ചെയ്തു. അപ്പോളാണ് ജെന്നിഫർ ഒരു സത്യം മനസ്സിലാക്കുന്നത്. താൻ ആരാധിക്കുന്ന ഡോമിനിക്യു എന്ന അമേരിക്കയുടെ നാഷണൽ ടീമിലുള്ള ജിംനസ്റ്റിക് സ്റ്റാർ സ്വന്തം സഹോദരിയാണെന്നാണ് സത്യമായിരുന്നു അറിഞ്ഞത്. പക്ഷേ തന്നെ ഉപേക്ഷിച്ച കുടുബത്തോട് അവളുടെ വെറുപ്പ് തുടർന്ന്.

അങ്ങനെ ഡോമിനിക്യു ഒരു ചടങ്ങളിൽ അവൾക്ക് സമ്മാനം നൽകാൻ എത്തി. അന്ന് തന്റെ സഹോദരിയാണെന്ന സത്യം വെളുപ്പെടുത്തി. അവസാനം അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. തന്റെ യഥാർത്ഥ അച്ഛൻ ക്യാൻസർ ബാധിച്ച് മരിച്ചെന്ന വിവരം അവൾ അറിഞ്ഞു. അമ്മ കണ്ടതോടെ തന്നെ കെട്ടിപിടിച്ചു മാപ്പ് അപേക്ഷിച്ചു. ജീവിതത്തിൽ പല തടസങ്ങളും കഷ്ടതകളും ഉണ്ടാവും. എന്നാൽ അവയൊക്കെ പോരാടി ജീവിതം തിരിച്ചുപിടിച്ചവർക്കാണ് ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയുള്ളു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top