Movlog

Uncategorized

പേര് സ്നേഹാലയം – എന്നാൽ നടക്കുന്നതോ ?

കൊല്ലം ജില്ലയിലെ അഞ്ചലിലെ “സ്നേഹാലയം” എന്ന ആശ്രയ കേന്ദ്രത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. ആശ്രയ കേന്ദ്രത്തിലെ അന്തേവാസിയായ വൃദ്ധയായ ഒരു അമ്മയെ നി ഷ്ക രു ണം ചൂ ര ൽ കൊണ്ട് അടി ക്കു ന്ന ന ട ത്തി പ്പു കാ രന്റെ ദൃശ്യങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു മുമ്പും ഈ ആശയ കേന്ദ്രത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിട്ടും വീണ്ടും ഇതു തുടരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.

കൊല്ലം അഞ്ചൽ പാണഞ്ചേരിയിൽ പ്രവർത്തിക്കുന്ന അർപ്പിത സ്നേഹാലയത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആശ്രയ കേന്ദ്രത്തിലെ പ്രാർത്ഥനാ സമയത്ത് അന്തേവാസിയായ വൃദ്ധമാതാവ് ഉറങ്ങി എന്ന് ആരോപിച്ചായിരുന്നു ഈ പ്രവർത്തി. പണ്ട് ആശ്രയകേന്ദ്രം എന്ന് പേരുള്ള ഈ സ്ഥാപനത്തിനെതിരെ നിരവധി പ്രശ്നങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അതിന്റെ പേര് മാറ്റി അർപ്പിത സ്നേഹാലയം എന്നാക്കി എങ്കിലും അന്തേവാസികളോട് ഉള്ള പെരുമാറ്റത്തിൽ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്ന് ഈ വീഡിയോകൾ തെളിയിക്കുന്നു.

ഈ സ്ഥാപനത്തിലേക്ക് എത്തുന്ന പണമൊന്നും ഈ അമ്മമാർക്ക് ലഭിക്കുന്നില്ല എന്നത് ഇവരുടെ ദയനീയമായ അവസ്ഥ കണ്ടാൽ മനസ്സിലാകും. മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലാതെ എപ്പോൾ അടി വീഴുമെന്നും തെറി കേൾക്കേണ്ടിവരും എന്ന ഭയത്തോടെയാണ് ഓരോ അമ്മമാരും ഇവിടെ കഴിയുന്നത്. സ്വന്തം കുടുംബത്തിൽ പോലും സ്നേഹവും കരുതലും ലഭിക്കാതെ അവഗണിക്കപ്പെട്ട അനേകം അമ്മമാരാണ് ആശ്രയ കേന്ദ്രത്തിൽ എത്തുന്നത്. ഇതുപോലൊരു ദുർവിധി അല്ല അവർക്ക് ലഭിക്കേണ്ടത്.

ഈ വീഡിയോ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ട് ശാശ്വതമായ പരിഹാരം സ്വീകരിക്കണം. ചെറിയ കുട്ടികൾ തെറ്റുചെയ്യുമ്പോൾ ചൂരൽകൊണ്ട് അ ടി ച്ചു ശി ക്ഷി ക്കു ന്ന ത് നമ്മൾ കണ്ടിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ഇത്തരം പ്രവർത്തികൾ പോലും കു റ്റ കൃ ത്യ മാ ണ്. എന്നാൽ വൃദ്ധരായ ഈ അമ്മമാർ ഒരിക്കലും ഇത്തരം പ്രവർത്തികൾ നേരിടേണ്ടവരല്ല. ആഹാരം കഴിക്കുമ്പോൾ ഉറങ്ങാറില്ലല്ലോ പ്രാർത്ഥനാ സമയത്ത് മാത്രം എന്താ നിനക്ക് ഇത്ര ഉറക്കമെന്ന് ചോദിച്ചാണ് വൃദ്ധമാതാവിനെ നിഷ്കരുണം ചൂരൽകൊണ്ട് നടത്തിപ്പുകാരൻ മ ർ ദ്ദി ച്ച ത്.

വീഡിയോ വൈറലായതോടെ സംഭവത്തിൽ അഞ്ചൽ പോ ലീ സ് അന്വേ ഷ ണം ആരംഭിച്ചിട്ടുണ്ട്. ഇരുപതോളം വൃദ്ധരായ അമ്മമാരാണ് സ്നേഹാലയത്തിലെ അന്തേവാസികൾ. ഈ സ്ഥാപനത്തിൽ നിരവധി ക്ര. മ ക്കേ ടു കൾ നടക്കുന്നുണ്ടെന്നും അന്തേവാസികളെ പതിവായി ഉപദ്രവിക്കാറുണ്ട് എന്നും സംഭവത്തിൽ അഞ്ചൽ പോലീസ് അടക്കമുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജസീം സലീം പറഞ്ഞു. ആശ്രയകേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ആണ് ജസീം.

ഈ ദൃശ്യങ്ങൾ പകർത്തിയതും പുറത്തു വിട്ടതും ജസീം ആണ്. ഏത് കോ ട തിയിലും ഇത് തുറന്നു പറയാൻ തയ്യാർ ആണെന്നും ജസീം പറഞ്ഞു. എന്നാൽ ഈ ദൃശ്യം വ്യാ ജ മാ ണെ ന്നും അർപ്പിത സ്നേഹാലയത്തിന്റെ ജീവനക്കാരനായ ജസീം സലിം മോ ർ ഫ് ചെയ്തു ഈ ദൃശ്യം പ്രചരിപ്പിക്കുകയാണ് എന്ന് വാ ദ വു മായി സ്നേഹാലയത്തിലെ അധികൃതർ മുന്നോട്ടു വന്നു. സാ മ്പ ത്തി ക തട്ടിപ്പു നടത്തിയതിന് ആശ്രയ കേന്ദ്രത്തിൽ നിന്നും പുറത്താക്കിയതിനാണ് ഇത്തരം വ്യാ ജ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ആശ്രയ കേന്ദ്രം സെക്രട്ടറി അഡ്വക്കേറ്റ് സജീവൻ പറഞ്ഞു.

അടിസ്ഥാനരഹിതമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് എന്നും ഇവർ പറയുന്നു. സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേഷനും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുവാനായി ജസീമിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ സാമ്പത്തികമായ തട്ടിപ്പുകൾ ചെയ്തതിനെ തുടർന്ന് ജസീമിനെ പുറത്താക്കുകയായിരുന്നു. ഗൾഫിൽ നിന്നും സംഭാവനയായി ലഭിച്ച തുക തട്ടിയതിനെ തുടർന്നാണ് ജസീമിനെ പുറത്താക്കിയത്. വളരെ ദയനീയമായ അവസ്ഥയിൽ മുന്നോട്ടു പോകുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ അന്തേവാസികൾക്ക് ആഹാരം വാങ്ങിക്കേണ്ട പണം തട്ടിയെടുക്കാൻ ശ്രമിച്ചതിനാൽ ജസീമിനെ പുറത്താക്കേണ്ട വന്നു.

ഈ വൈ രാ ഗ്യത്തിന്റെ പേരിൽ കമ്പ്യൂട്ടർ എക്സ്പെർട് ആയ ജസീം മോ ർ ഫ് ചെയ്ത വീഡിയോ പ്രചരിക്കുകയാണ് എന്നാണ് ആശ്രയ കേന്ദ്രത്തിലെ അധികൃതർ വെളിപ്പെടുത്തിയത്. ആശ്രയ കേന്ദ്രത്തിലെ പ്രവർത്തനങ്ങളെല്ലാം സുതാര്യമാണ് എന്നും അമ്മമാരെ വിളിച്ചു ചോദിക്കുകയാണെങ്കിൽ അവർ സത്യം പറയുമെന്നും സജീവൻ പറയുന്നു. വിവിധ പശ്ചാത്തലത്തിൽ നിന്നും വരുന്നവരും, പൊ ലീ സ് കൊണ്ടു വരുന്ന ആളുകൾ ഉള്ളടക്കം ഉള്ളതിനാൽ അവർ തമ്മിൽ എന്തെങ്കിലും ത ർ ക്കം ഉണ്ടാകുമ്പോൾ ചീ ത്ത പറയാറുണ്ട് എങ്കിലും മ ർ ദ്ദി ക്കാ റി ല്ലെന്ന് സജീവൻ പറയുന്നു. ജസീം പങ്കുവെച്ച വീഡിയോ യാഥാർത്ഥ്യമല്ല എന്ന് സജീവ് വ്യക്തമാക്കി

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top