Movlog

Movie Express

തന്റെ ഏറ്റവും പ്രിയപ്പെട്ട സന്തോഷം പങ്കുവെച്ചു പ്രിയപ്പെട്ട താരം ജയസൂര്യ !

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏത് അറ്റം വരെയുള്ള രൂപമാറ്റങ്ങൾ നടത്താനും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യാനും യാതൊരു മടിയുമില്ലാത്ത താരമാണ് ജയസൂര്യ. ഒരു മിമിക്രി താരമായി കലാരംഗത്തെത്തി പിന്നീട് വളരെ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ ജയസൂര്യ അങ്ങേയറ്റം കഠിനാധ്വാനം ചെയ്തു പരിശ്രമിച്ചു തന്നെയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കം പല അംഗീകാരങ്ങളും നേടിയ താരം ആയി മാറിയത്.

ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും സഹനടനിലേക്കും പിന്നീട് നായകനിരയിലേക്കും ഉള്ള അദ്ദേഹത്തിന്റെ വളർച്ച മലയാളികൾ കണ്ടിട്ടുള്ളതാണ്. 1999ൽ “പത്രം” എന്ന സിനിമയിൽ ചെറിയ വേഷത്തിലൂടെ എത്തിയ ജയസൂര്യ വിനയൻ സംവിധാനം ചെയ്ത “ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന ചിത്രത്തിലാണ് ആദ്യമായി നായകനാകുന്നത്. പിന്നീട് “സ്വപ്നക്കൂട്”, “പുലിവാൽ കല്യാണം”, “ചതിക്കാത്ത ചന്തു”, “ചോക്ലേറ്റ്”, “ഗുലുമാൽ” തുടങ്ങിയ ചിത്രങ്ങളിൽ നായകനായി തിളങ്ങി ജയസൂര്യ.

കൂടുതലും ഹാസ്യ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു ജയസൂര്യ കൈകാര്യം ചെയ്തത്. “ക്ലാസ്മേറ്റ്സ്” എന്ന ചിത്രത്തിലൂടെയായിരുന്നു നെഗറ്റീവ് ആയിട്ടുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് ജയസൂര്യ തെളിയിച്ചത്. പിന്നീട് “കോക്‌ടെയ്ൽ”, “കങ്കാരു”, “ഇയ്യോബിന്റെ പുസ്തകം” എന്നീ ചിത്രങ്ങളിൽ അവിസ്മരണീയമായ പ്രകടനമാണ് വില്ലൻ കഥാപാത്രങ്ങളായി താരം ചെയ്തത്. “പുണ്യാളൻ അഗർബത്തീസ്” എന്ന ചിത്രത്തിലൂടെ നിർമ്മാതാവായും പിന്നണി ഗായകനായും ജയസൂര്യ സിനിമയിൽ തിളങ്ങി.

ഇതിനുമുമ്പ് 2018ൽ ” ഞാൻ മേരിക്കുട്ടി”, “ക്യാപ്റ്റൻ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യയ്ക്ക് ഏറ്റവും ഒടുവിൽ പ്രജീഷ് സെന്ന് സംവിധാനം ചെയ്ത “വെള്ളം” എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. വിവിധ ഭാവാവിഷ്കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയമികവിന് അവാർഡ് എന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി സാക്ഷ്യപ്പെടുത്തിയത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ജയസൂര്യ. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ഒരു പ്രണയ വിവാഹമായിരുന്നു. ജീവിതത്തിലെ ഉയർച്ചയ്ക്കും വിജയങ്ങൾക്കും പിന്നിൽ ഭാര്യ സരിത ആണെന്ന് പറയാറുള്ള ജയസൂര്യ പൊതുവേദികളിൽ ഭാര്യയെ കുറിച്ച് വാചാലനാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ കുടുംബം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭാര്യയുടെ ഒപ്പം നിൽക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന വസ്ത്രവ്യാപാര ഷോപ്പിന്റെ ഉടമയാണ് സരിത ജയസൂര്യ. സരിത ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് നിരവധി താരങ്ങൾ ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഭാര്യയുടെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകരുമായി ജയസൂര്യ പങ്കുവയ്ക്കുന്നത്. തന്റെ പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തുകയാണ് ജയസൂര്യ.

ഇൻസ്റാഗ്രാമിലൂടെ ആണ് പ്രിയപ്പെട്ട സരിതയ്ക്ക് ജയസൂര്യ ആശംസകളർപ്പിച്ചത്. നിരവധി താരങ്ങളും ആരാധകരും ആണ് സരിതയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത്. ഇതിലെല്ലാം ഗൗരവമാർന്ന വേഷങ്ങളാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. പഴയതുപോലെ ജയസൂര്യയുടെ ഒരു ഹാസ്യ പ്രധാനമായ കഥാപാത്രം കാണുവാൻ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top