ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ഒരു ഷോയാണ് സ്റ്റാർ മാജിക്. മിമിക്രി, സിനിമ, സീരിയൽ രംഗത്ത് നിന്നുള്ള പ്രശസ്ത താരങ്ങൾ എല്ലാം അണിനിരക്കുന്ന, വളരെ വ്യത്യസ്തമായ ഒരു ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. കന്നഡ ടെലിവിഷൻ രംഗത്ത് നിന്ന് വന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ഇടം നേടിയ താരമാണ് ജസീല പർവീൺ. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം ജസീല പ്രവർത്തിച്ചിട്ടുണ്ട്.
സീരിയലിൽ സജീവമാണെങ്കിലും സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആണ് ജസീല കൂടുതൽ ശ്രദ്ധേയമാകുന്നത്. ഈ ഷോയിലൂടെ കുടുംബ പ്രേക്ഷകർ മാത്രമല്ല യുവാക്കളും താരത്തിനെ ഒരുപോലെ നെഞ്ചിലേറ്റുകയായിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “തേനും വയമ്പും” എന്ന പരമ്പരയിൽ ആണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനു പുറമേ “സുമംഗലീഭവ”, “മിസിസ് ഹിറ്റ്ലർ” എന്നീ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് താരം.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഫിറ്റ്നസിന് ഒരുപാട് പ്രാധാന്യം നൽകുന്ന ഒരു താരമാണ് ജസീല. മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളും ഒരു പോലെ ചേരും ജസീലയ്ക്ക്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന “പറയാം നേടാ”മെന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൽ ജസീല പങ്കു വെച്ച ചില കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
തന്റെ പ്രണയത്തെക്കുറിച്ചും വിവാഹം നടക്കാത്തതിനെക്കുറിച്ചും താരം മനസ്സുതുറന്നു. ജസീലയുടെ അനിയത്തിയുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ജസീലയുടെ വിവാഹ വിശേഷങ്ങൾ അന്വേഷിക്കുകയാണ് ആരാധകർ. തന്റെ വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജസീല. പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹത്തിലേക്ക് അത് കടക്കുമ്പോൾ പല പ്രശ്നങ്ങൾ ആ ബന്ധങ്ങളിൽ എത്തുന്നു.
അതിൽ ഏറ്റവും പ്രധാന പ്രശ്നം മതം തന്നെ ആണ്. മുസ്ലിം മത വിശ്വാസിയാണ് ജസീല. പ്രണയിക്കുന്ന സമയത്ത് ഇതൊന്നും ചർച്ച ചെയ്യാറില്ല. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ മതം വലിയൊരു പ്രശ്നം ആയി മാറുന്നു. മുമ്പും വിവാഹാലോചന നടന്നിട്ടുണ്ടെങ്കിലും വിവാഹത്തോടെ അടുക്കുമ്പോൾ അത് എന്തെങ്കിലും തടസ്സങ്ങൾ കാരണം ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ആലോചനകൾ എല്ലാം വ്യക്തിസ്വാതന്ത്ര്യത്തിനും അഭിനയ ജീവിതത്തിനും എതിരെ ആയിട്ടുള്ളവയാണ്.
സ്വന്തം സമുദായത്തിൽ നിന്നു തന്നെ ജസീലയ്ക്ക് ഒരുപാട് എതിർപ്പുകൾ വന്നിട്ടുണ്ട്. പൊട്ട് തൊടുന്നത് പോലും വലിയ പ്രശ്നമാണ്. കഥാപാത്രത്തിനു വേണ്ടി ആണെങ്കിൽ പോലും വസ്ത്രധാരണം ഒന്നും പലർക്കും അംഗീകരിക്കാൻ കഴിയില്ല എന്നും താരം പറയുന്നു. എന്നെ ഞാൻ ആയി അംഗീകരിക്കാം കഴിയുന്ന ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ജസീല തുറന്നു പറയുന്നു.
