Movlog

India

ജനുവരി നാലിന് കോളേജുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി

ജനുവരി നാലിന് കോളേജുകൾ തുറക്കാൻ തീരുമാനമായി. എല്ലാ ശനിയാഴ്ചകളും വർക്കിംഗ് ഡേ ആക്കി മാറ്റാനും നിർദ്ദേശം. പ്രിൻസിപ്പാൾ മുതൽ അനൗധ്യോതിക അധ്യാപകർ വരെ ഈ മാസം 28 മുതൽ കോളേജുകളിൽ ഹാജരാകാൻ നിർദ്ദേശം ഇറുക്കി. അഞ്ചു മണിക്കൂർ വരെ അധ്യയനം നടത്താം. ആവശ്യാനുസരണം ഷിഫ്റ്റുകൾ ആക്കി ക്ലാസുകൾ നടത്തവൻ ആണ് പദ്ധതി സർവ്വകലാശാലകളിലെയും, കോളേജുകളിലെയും അവസാന സെമസ്റ്റർ 5/6 വിദ്യാർത്ഥികളും മുഴുവൻ pg വിദ്യാർത്ഥികൾക്കുമായാണ് ക്ലാസുകൾ നടത്തുക. ഗവേഷക വിദ്യാർത്ഥികൾക്കും കോളേജിൽ പ്രവേശിക്കാം.

കഴിഞ്ഞ ദിവസമായിരുന്നു പ്ലസ് ടു, പത്താംക്ലാസ് ബോർഡ് പരീക്ഷയുടെ സമയക്രമം നിശ്ചയിച്ച വാർത്ത പുറത്തുവന്നത്. മാർച്ച് 17 മുതൽ ബോർഡ് പരീക്ഷകൾ നടത്തുമെന്നും രാവിലെ പ്ലസ്ടുവിനും ഉച്ചയ്ക്ക് ശേഷം പത്താം ക്ലാസുകാർക്കും ആയി പരീക്ഷകൾ നടത്തുമെന്ന് ആയിരുന്നു തീരുമാനം. ഒരുപാട് പരീക്ഷണങ്ങൾക്കും വിപ്ലവകരമായ പരിവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചൊരു അധ്യയനവർഷം ആയിരുന്നു 2020. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിട്ടത് വിദ്യാർത്ഥി സമൂഹമായിരുന്നു .. അങ്ങനെ ചരിത്രത്തിലാദ്യമായി പൂർണമായും ഓൺലൈൻ പഠന രീതിയിലേക്ക് മാറി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.

ഇപ്പോളിതാ മാറ്റിവെച്ച പ്ലസ് വൺ പരീക്ഷകൾ ഈ മാസം നടത്താനാണ് തീരുമാനം. ഈ മാസം 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് വൺ പരീക്ഷകൾ പിന്നീട് നടത്തുവാനായി മാറ്റിവയ്ക്കുകയായിരുന്നു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് ,സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 30ന് രാവിലെ എക്കണോമിക്സ് പരീക്ഷയും വൈകിട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top