Movlog

Health

ജനുവരി 16 മുതൽ രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചു !

കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുകയാണ്. ദശലക്ഷക്കണക്കിന് ജീവനുകൾ ഈ മഹാവ്യാധിക്കു കീഴടങ്ങേണ്ടിവന്നു. ലോകജനതയുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ആയിരുന്നു കൊറോണ വൈറസിന്റെ വാക്സിൻ കണ്ടെത്തിയത്. ജനുവരി 16 മുതൽ രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ കുറിച്ചു . ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്..

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് വാക്സിൻ വിതരണം ജനുവരി 16 തൊട്ട് ആരംഭിക്കും.ആദ്യഘട്ടത്തിൽ 30 കോടി ആളുകൾക്ക് ആണ് വാക്സിൻ നൽകുന്നത്. കോവിഡ് മുൻനിര പോരാളികൾക്ക് ആണ് ആദ്യഘട്ടത്തിൽ പ്രധാനമായും വാക്സിൻ നൽകുന്നത് .മൂന്ന് കോടി ആരോഗ്യപ്രവർത്തകർ ആണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത് .പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഈ തീരുമാനമെടുത്തത് .രാജ്യത്തെ കോവിഡ് പോരാട്ടത്തിലെ നാഴികക്കല്ലാണ് ഇതെന്ന് പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു .

ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന മൂന്നു കോടി ജനങ്ങൾക്കാണ് വാക്സിൻ നൽകുക .അടുത്ത ശനിയാഴ്ച മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കും .18 നു മുഖ്യമന്ത്രിയുമായി പ്രധാന മന്ത്രി നടത്തുന്ന കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിൽ വാക്സിൻ യോഗം തീരുമാനമെടുക്കും .ആദ്യ ഘട്ടത്തിൽ അമ്പത് വയസിനു മുകളിലുള്ളവർക്കും അമ്പതു വയസിനു കീഴിലുള്ള രോഗബാധിതർക്കും വാക്സിൻ ലഭിക്കും .ഇവരിൽ ആദ്യം കുത്തിവെപ്പ് നൽകുന്നത് ഒരു കോടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആയിരിക്കും .ഇതിനു ശേഷമാകും കോവിഡ് മുന്നണി പോരാളികളായ സുരക്ഷാ ഉദ്യോഗസ്ഥർ ,ശുചീകരണ തൊഴിലാളികൾ , തുടങ്ങി രണ്ടു കോടി പേർക്ക് നൽകുക .

ഇവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ മുമ്പ് പ്രഖ്യാപിച്ചിരുന്നു .ബാക്കിയുള്ള 27 കോടി വരുന്നവരെ ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി വാക്സിൻ നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ആണ് .അടിയന്തര അനുമതി രണ്ടു വാക്സിനുകൾക്ക് ആണെങ്കിലും ആദ്യം നല്കിത്തുടങ്ങുക സിറം ഇന്സ്ടിട്യൂട്ടിന്റെ കോവിഡ് ഷീൽഡിൽ ആകും .സിറം ഇന്സ്ടിട്യൂട്ടിൽ നിന്ന് വാക്സിൻ ഡോസുകൾ രാജ്യത്തെ നാല് മിനി സംഭരണ ശാലകളിലേക്ക് എത്തിക്കാൻ ഉള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ് .സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാലുടൻ വാക്സിൻ എത്തിച്ചു തുടങ്ങുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top