Movlog

Uncategorized

ഫൈൻ അടക്കാൻ തയ്യാർ ! ജാമ്യം അനുവദിക്കണമെന്ന് ഇ ബുൾ ജെറ്റ് ! കോടതി പറഞ്ഞ മറുപടി കേട്ടോ

ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ വിട്ട ഇ ബുൾ ജെറ്റ് സഹോദരന്മാർ ഒടുവിൽ ഫൈൻ അടക്കാൻ തയ്യാറാണ് എന്ന് കോടതിയിൽ അറിയിച്ചു. എന്നാൽ ഈ കേസിൽ ആസ്പദമായി പത്തോളം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് ഇതുവരെ, കൂടാതെ ആർ ടി ഓഫീസിൽ അതിക്രമിച്ചു അവിടെ ഉണ്ടായ പൊതുമുതൽ നശിപ്പിച്ചതടക്കം കൂടുതൽ ആളുകളെ ചിലപ്പോൾ പ്രതി ചേർക്കാൻ സാധ്യതയും ഉണ്ട്. ഇന്നലെ ഫൈൻ അടച്ചു വണ്ടി എടുത്തു പോകേണ്ടതിനു പകരം പ്രകോപനം സൃഷ്ടിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്ന് ചില അധികാരികൾ പറയുന്നുണ്ട്.

ആരാധകരുടെ അനാവശ്യ പ്രതികരണങ്ങൾ അധികാരികളിൽ ഇ ബുൾ ജെറ്റ് നോടുള്ള പക ഉളവാക്കിയിട്ടുണ്ടെന്നു പൊതുവെ മനസ്സിലാകും. കാരണം ഇതുപോലുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന എം വി ഡി അവരുടെ അവസാന സഹായി ആയാണ് പോലീസിനെ കേസുകളിൽ ഇടപെടുത്തുന്നത്. ഇതിപ്പോൾ വകുപ്പ് മന്ത്രി അടക്കമുള്ളവരുടെ കൃത്യമായ പിന്തുണ കൂടെ ആയപ്പോൾ കേസ് വളരെ ശക്തിപ്പെടുകയാണ് ഉണ്ടായത്. അനുമതി ഇല്ലാതെ കാരവൻ ആക്കി, ബ്രേക്ക് ലൈറ്റ് കാണാത്ത വിധത്തിൽ സ്റ്റിക്കർ പതിപ്പിച്ചു, അപകടകരമായ രീതിൽ വാഹനത്തിൽ രണ്ടു സൈക്കിൾ ഘടിപ്പിച്ചു, തീവ്ര പ്രകാശമുള്ള ലൈറ്റുകൾ ഫിറ്റ് ചെയ്തു, നിയമം അനുസരിക്കാതെ വണ്ടിയുടെ ആർ സി ബുക്കിലെ നിറം മാറ്റി, കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ഓഫീസിൽ അതിക്രമിച്ചു കടന്നു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങി കാര്യങ്ങൾ കൈവിട്ടു പോയിരിക്കുകയാണ്ഇപ്പോൾ.

ഇ ബുൾ ജെറ്റിന്റെ മറ്റൊരു വീഡിയോ പോലീസ് കേസുമായി ബന്ധപെടുത്തിലായാൽ കോടതിയിൽ ശക്തമായ താകീത് കിട്ടും എന്ന് തന്നെയാണ് വിലയിരുത്തൽ. ആംബുലൻസിന്റെ ഹൊറൻ ഫിറ്റ് ചെയ്തു അന്യദേശത്ത് പോലീസിനെയും ടോൾ പ്ലാസയെയും വരെ പറ്റിക്കുന്ന വീഡിയോ നിയമം ഇവർ അനുസരിക്കാത്തതിന് തെളിവാണ്. അത് പുതു തലമുറയെ വഴിതെറ്റിക്കും എന്നതിൽ സംശയം ഇല്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്തായാലും കോടതിയിൽ ഫൈൻ അടയ്ക്കാൻ സമ്മതം അറിയിച്ചതിനാൽ ജാമ്യം പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി വെച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top