Movlog

Faith

രമയുടെ ഓർമകളിൽ കണ്ണ് നിറഞ്ഞു ജഗദീഷ് – താരം പറഞ്ഞത് കേട്ടോ – ചിലപ്പോഴൊക്കെ ഭാര്യ ആ ഒരു കാര്യത്തിന് വേണ്ടി ജനിച്ചതാണെന്ന് തോന്നാറുണ്ട് –

മലയാള സിനിമാലോകത്ത് ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു പ്രശസ്ത നടൻ ജഗദീഷിൻറെ ഭാര്യയുടെ അപ്രതീക്ഷിത വിയോഗം. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ ലോകത്ത് സജീവമായിട്ടുള്ള താരം നായകനായും സഹനടനായും വില്ലനായും ഹാസ്യതാരം ആയും മലയാള സിനിമയിൽ അവസ്മരണീയ പ്രകടനം നടത്തിയ ഒരു താരം ആണ്. സിനിമയിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിട്ടുള്ള താരം നിരവധി പരിപാടികൾ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്.

ഒരു അഭിനേതാവ് മാത്രമല്ല മികച്ച ഒരു തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് ജഗദീഷ്. യഥാർത്ഥ ജീവിതത്തിൽ ഒരു അധ്യാപകൻ കൂടിയായ ജഗദീഷ് അഭിനയത്തോടുള്ള മോഹം കാരണമായിരുന്നു സിനിമയിലെത്തിയത്. വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരം ആയിരുന്നെങ്കിലും ജഗദീഷിന്റെ ഭാര്യയും കുടുംബവും എല്ലാം എപ്പോഴും മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായിരുന്നു പതിവ്.

എത്ര മാത്രം പൊതുവേദികളിൽ എത്തുന്നതും പ്രശസ്തിയും ജഗദീഷ് ആസ്വദിച്ചിരുന്നു അത്രമാത്രം അതിൽ നിന്നും എല്ലാം മാറി നിൽക്കുകയായിരുന്നു ഭാര്യ രമ. അഭിമുഖങ്ങളിലും അവാർഡ് നിശകളിലും മറ്റു പരിപാടികളിലും എല്ലാം താരങ്ങളും അവരുടെ ഭാര്യമാരും മക്കളും എത്തുമ്പോൾ ജഗദീഷിന്റെ ഭാര്യയും മക്കളും മാത്രം എല്ലാത്തിൽ നിന്നും വിട്ടു നിന്നു. തന്റെ തൊഴിൽ മേഖലയിലൂടെ ശോഭിക്കാൻ ആയിരുന്നു രമയ്ക്ക് താല്പര്യം.

ഒരു താരത്തിന്റെ പത്നി എന്ന പരിവേഷത്തിലൂടെ അല്ലാതെ സംസ്ഥാനം കണ്ട ഏറ്റവും മികച്ച ഫോറൻസിക് സർജനുകളിൽ ഒരാൾ എന്ന രീതിയിലാണ് രമ്യയെ മലയാളികൾ ഓർക്കുന്നത്. പല നിർണായകമായ കേസുകളിലും രമയുടെ കണ്ടെത്തലുകൾ വഴിത്തിരിവായി മാറിയിരുന്നു. പാർക്കിസൺസ് രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്ന രമ അടുത്തിടെ ആയിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്.

പലപ്പോഴും പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു ജഗദീഷ്. തന്റെ രണ്ടു പെൺമക്കളും ഡോക്ടർമാരായതിന്റെ പൂർണ്ണ ക്രെഡിറ്റും രമയ്ക്ക് മാത്രമാണെന്നും പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. എതിർ ദിശയിൽ ചിന്തിക്കുന്ന രണ്ടുപേർ ആയിരുന്നിട്ടും അത് അങ്ങനെ തന്നെ ഒത്തൊരുമയോടെ അംഗീകരിക്കാൻ കഴിയുന്നതാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയമെന്നും അഭിമാനത്തോടെ ജഗദീഷ് പറയുമായിരുന്നു.

ഇപ്പോഴിതാ രമയെക്കുറിച്ചുള്ള ഓർമ്മകൾ ആരാധകരുമായി പങ്കുവെക്കുകയാണ് ജഗദീഷ്. ജഗദീഷിന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്കൂളിലെ കെമിസ്ട്രി ടീച്ചർ ആയിരുന്നു. അന്ന് പത്താം ക്ലാസ് പരീക്ഷയുടെ പേപ്പർ വാലുവേഷൻ കഴിഞ്ഞു ചീഫ് എക്സാമിനറുടെ വീട്ടിൽ അത് കൊടുക്കാൻ പോയപ്പോൾ കണ്ട കാഴ്ചയാണ് ജഗദീഷിന്റെ വിവാഹത്തിലെത്തിയത്. പറമ്പിൽ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലേക്ക് ഇടുകയായിരുന്നു ടീച്ചറുടെ മകൾ.

അത് കഴിഞ്ഞ ഉടനെ പാര കൊണ്ടു വന്ന് ആ തേങ്ങ പൊതിക്കാൻ തുടങ്ങി. ഇതു കണ്ട് ജഗദീഷിന്റെ അളിയൻ, മോൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചു. അപ്പോൾ എംബിബിഎസ് ഫൈനലിന് പഠിക്കുകയാണ് എന്ന് പറഞ്ഞു. ഇതു കേട്ടപ്പോൾ അളിയൻ ഒന്ന് ഞെട്ടിയെങ്കിലും വീട്ടിൽ എത്തിയതിനു ശേഷം ആ കുട്ടിയെ ജഗദീഷിന് വേണ്ടി ആലോചിച്ചാലോ എന്ന് അവർ ചോദിച്ചു. എം ജി കോളേജിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ജഗദീഷ് അപ്പോൾ.

അങ്ങനെ രമയെ പെണ്ണു കാണാൻ പോയപ്പോൾ രമയുടെ അടുത്ത് ചേർത്തുനിർത്തി ജഗദീഷിന് ചേരുമോ എന്നെല്ലാം നോക്കിയത് അമ്മയായിരുന്നു. ജഗദീഷിന്റെ ഒപ്പം നാടകസംഘത്തിൽ ഒപ്പമുണ്ടായിരുന്നു തോമസ് മാത്യു രമയുടെ ജൂനിയറായിരുന്നു. അയാളോട് രമയെ കുറിച്ച് തിരക്കിയപ്പോൾ ആൾ അല്പം ടഫ് ആണ് എന്ന് അറിയാൻ സാധിച്ചു. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ ആണ് ആ ടഫ്നസ് ജോലിയോടുള്ള അർപ്പണബോധം ആണെന്ന് മനസ്സിലായത്.

അധികം സംസാരിക്കൂലെങ്കിലും അപാര ഹ്യൂമർ സെൻസ് ആണ് രമയ്ക്ക് എന്ന് ജഗദീഷ് പറയുന്നു. ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണബോധവും കാണുമ്പോൾ പലപ്പോഴും രമ ഒരു ഫോറൻസിക് സർജൻ ആകാൻ തന്നെ ജനിച്ച ആളാണ് എന്ന് തോന്നിയിട്ടുണ്ട്. മക്കളെ മോർച്ചറിയിൽ കൊണ്ടുപോയി പോസ്റ്റുമോർട്ടം ചെയ്‌ത്‌ രമ കാണിച്ചു കൊടുത്തിട്ടുണ്ട്. രണ്ടാമത് ഗർഭിണിയായ സമയത്ത് ജോലിക്ക് പോയതിന് പലരും രമയ്ക്ക് നേരെ മുഖം ചുളിച്ചിരുന്നു.

ഒരു ഗർഭിണി മൃതദേഹം കീറിമുറിക്കുന്നത് ശരിയാണോ എന്നായിരുന്നു പലരും ചോദിച്ചത്. എന്നാൽ അഥവാ പ്രസവ വേദന വന്നാൽ തൊട്ടടുത്തു തന്നെ ലേബർ റൂം ഉണ്ടല്ലോ, അവിടെ പോയി അങ്ങ്‌ പ്രസവിക്കും എന്നായിരുന്നു രമയുടെ മറുപടി. ജീവിത കാലം മുഴുവൻ ഓർക്കാവുന്ന ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് രമ യാത്രയായത് എന്ന് ഏറെ വേദനയോടെ ജഗദീഷ് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top