Movlog

Faith

വിവാഹത്തിന് മുൻപ് സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറിൽ എത്തി ! ഒടുവിൽ സംഭവിച്ചത് കണ്ടോ ? ആർക്കും പറ്റരുത് ഈ അക്കിടി

സൗന്ദര്യ ചികിത്സ ഇന്ന് ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. സൗന്ദര്യവർധക വസ്തുക്കൾക്ക് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ ഇന്ന് യുവാക്കൾക്ക് യാതൊരു മടിയുമില്ല. സൗന്ദര്യത്തിന്റെ പേരിൽ ഒരുപാട് ആളുകൾക്ക് പരിഹാസങ്ങളും കുത്തിനോവിക്കലും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ മാനദണ്ഡം ആയി മാറിയിരിക്കുകയാണ് സൗന്ദര്യം ഇന്ന്.

ദിനംപ്രതി വിപണിയിലെത്തുന്ന സൗന്ദര്യവർധകവസ്തുക്കൾ തന്നെ സൗന്ദര്യം എത്രമാത്രം ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് തെളിയിക്കുന്നു. വിവാഹത്തിനും വിവാഹ വിരുന്നിനും അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ സ്ത്രീകളും പുരുഷന്മാരും സൗന്ദര്യ ചികിത്സകൾ നടത്താറുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ചികിത്സയ്ക്ക് പോയിട്ട് ഒടുവിൽ ഒരു ദുരന്തമായി മാറിഅനുഭവം ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

അത്തരം ഒരു ദുരന്തമാണ് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നുള്ള തമിക ക്ലെഗേറ്റ് എന്ന യുവതിക്ക് സംഭവിച്ചത്. കൺ പുരികങ്ങൾ വാക്സ് ചെയ്തു നിറം നൽകാൻ വേണ്ടി ആണ് തമിക ബ്യൂട്ടിപാർലറിൽ എത്തിയത്. എന്നാൽ ഇത് അറിയാതെ ബ്യൂട്ടീഷൻ ഡൈ ഉപയോഗിക്കുകയായിരുന്നു. ഡൈ ഉപയോഗിച്ച ഉടൻ തന്നെ തമികയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കണ്ണുകൾ നിറയുകയും ചൊറിയുകയും ചെയ്തു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുഖം ചുവന്ന് വീർത്ത് കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു എങ്കിലും ഒരു മാസത്തോളം വിശ്രമം നിർദ്ദേശിച്ചു ഡോക്ടർമാർ. വിവാഹത്തിന് മാസങ്ങൾ അവശേഷിച്ചിരുന്നതിനാൽ നിശ്ചയിച്ച ദിവസം തന്നെ പഴയ രൂപത്തിൽ ചടങ്ങു നടത്താനായി. വിവാഹത്തിന് ഏതൊരു പെൺകുട്ടിയെയും പോലെ അങ്ങേയറ്റം സുന്ദരിയായിരിക്കണം എന്നായിരുന്നു തമിക ആഗ്രഹിച്ചത്.

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു ബ്യൂട്ടിപാർലറിൽ എത്തി യുവതിക്ക് നേരിടേണ്ടി വന്നത്. സുന്ദരിയായി വിവാഹത്തിന് തിളങ്ങാം എന്ന് കരുതി ഒടുവിൽ വിവാഹം തന്നെ വേണ്ടെന്ന് വെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. കണ്ണുതുറക്കാൻ ആവാത്തവിധം അലർജി ഉണ്ടായി. 24 മണിക്കൂറോളം കണ്ണ് തുറക്കാനോ ഒന്നും കാണാൻ പോലും സാധിച്ചില്ല എന്ന് തമിക പറയുന്നു.

തൊണ്ടയിലേക്കും ശ്വാസ നാളത്തിലേക്കും അലർജിയുടെ റിയാക്ഷൻ വ്യാപിക്കാതിരിക്കാൻ ഹോസ്പിറ്റൽ അധികൃതർ ശ്രദ്ധിച്ചിരുന്നു. നാലു ദിവസത്തോളം അസഹ്യമായ വേദനയായിരുന്നു യുവതി അനുഭവിച്ചത്. 2016 ഏപ്രിലിലായിരുന്നു സംഭവം നടന്നത്. വിവാഹത്തിന് നാലു മാസം മുമ്പായിരുന്നു ഈ ദുരനുഭവം ഉണ്ടായത്. ഒരു അന്യഗ്രഹ ജീവിയെ പോലെ വിവാഹത്തിലേക്ക് നടക്കേണ്ടി വരുമെന്ന് തമിക ഭയന്നു.

രൂപം മാറിയില്ലായിരുന്നെങ്കിൽ വിവാഹം വേണ്ടെന്ന് വെച്ച് ഒളിച്ചോടി പോകുമായിരുന്നു എന്നും തമിക കൂട്ടിച്ചേർത്തു. തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിരിക്കുകയാണ് തമി. സൗന്ദര്യ ചികിത്സകൾ ചെയ്യുന്നതിനുമുമ്പ് ആളുകൾ പാച് ടെസ്റ്റ് നടത്തി അലർജി ഉണ്ടോ എന്ന് ഉറപ്പു വരുത്തണം എന്നും തമിക പങ്കു വെച്ചു. തന്റെ അനുഭവം പങ്കു വെക്കുന്നതിലൂടെ ഒരുപാട് പേർക്ക് അബോധം സൃഷ്ടിക്കുവാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് തമിക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top