Movlog

India

പവർക്കെട്ട് ചതിച്ചു – മാല ചാർത്താൻ ഇരുന്ന വരന് വധുവിനെ മാറിപ്പോയി – ഒടുവിൽ സംഭവിച്ചത് !

മൂന്നു സഹോദരിമാരിൽ രണ്ടു പേർക്കാണ് പവർകട്ട് കാരണം വരന്മാരെ മാറിപ്പോയത്. ഉജ്ജയിനിലെ ഗ്രാമത്തിൽ വൈദ്യുതി നിലച്ച് ഇരുട്ടിൽ ആയപ്പോൾ, മുഹൂർത്തത്തിൽ തന്നെ വൈദ്യുതി ഇല്ലാതെ ചടങ്ങുകൾ നടത്തിയ സഹോദരിമാർക്ക് അവരുടെ വരന്മാർ മാറിപ്പോയി. വിവാഹ ചടങ്ങിൽ ഉണ്ടായ ഈ പ്രശ്നം രാഷ്ട്രീയ വിഷയം ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. മുൻകൂട്ടി അറിയിക്കാതെ ഉള്ള ഇത്തരം പവർ കട്ടുകൾക്ക് എതിരെ പ്രതിഷേധം ഉയരുകയാണ് ഇപ്പോൾ.

എന്നാൽ പവർകട്ട് കാരണം മാറി പോയെന്നു പറഞ്ഞത് വിശ്വസനീയമല്ല എന്നും ആളുകളെ തെറ്റിദ്ധരിക്കാൻ ഉള്ള കോൺഗ്രസിന്റെ ശ്രമം മാത്രമാണ് ഇതെന്നും ബിജെപി എംഎൽഎ പ്രതികരിച്ചു. 7 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുള്ള പവർകട്ട് ആണ് ഈ സംഭവത്തിനു കാരണമായത്. രമേശിന്റെ മൂന്ന് പെൺമക്കളുടെ വിവാഹം ആയിരുന്നു അന്ന്. ഒരു മകളുടെ വിവാഹം വൈകുന്നേരത്തോടെ കഴിഞ്ഞിരുന്നു.

എന്നാൽ മറ്റു രണ്ടു മക്കളുടെ വരന്മാർ വീട്ടിൽ രാത്രി 11 മണിക്ക് ആയിരുന്നു എത്തിയത്. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് വിവാഹ ചടങ്ങുകൾ അലങ്കോലപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ആണ് വൈദ്യുതി മുടങ്ങിയതോടെ വിചിത്രമായ സംഭവം നടന്നത്. പവർകട്ട് കാരണം താറുമാറായത് സഹോദരിമാരുടെ വിവാഹചടങ്ങ് ആയിരുന്നു. വൈദ്യുതി നിലച്ചതോടെ വരന്മാർക്ക് പരസ്പരം വധുവിനെ മാറിപ്പോയി.

വധുവുമായി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് വരൻമാർക്ക് സംഭവിച്ച അബദ്ധം മനസ്സിലായത്. ഞായറാഴ്ച ആയിരുന്നു കേട്ടാൽ തലയിൽ കൈ വെച്ചു പോകുന്ന ഈ സംഭവം നടന്നത്. ഉജ്ജയിനിലെ രമേശ് ലാലിന്റെ മക്കളായ നിഖിതയുടെയും കരിഷ്മയുടെയും വിവാഹമായിരുന്നു അലങ്കോലപ്പെട്ടത്. വ്യത്യസ്തമായ കുടുംബങ്ങളിൽ പെട്ട ഗണേഷ്, ദംഗവാര ബോല എന്നിവരായിരുന്നു വരന്മാർ. വിവാഹ ചടങ്ങുകൾക്കിടയിൽ വൈദ്യുതി പോയതോടെ ആയിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നത്.

വൈദ്യുതി നിലച്ചതോടെ വരന്മാരും വധുക്കളും പരസ്പരം മാറി പോവുകയായിരുന്നു. ഒരേ ദിവസം ഉള്ള സഹോദരിമാരുടെ വിവാഹങ്ങൾ ആയിരുന്നതിനാൽ ഒരേ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആയിരുന്നു രണ്ട് യുവതികളും മുഖാവരണം ധരിച്ച് മണ്ഡപത്തിൽ എത്തിയത്. ഇതാണ് വധു വരന്മാർ മാറിപ്പോകാൻ ഇടയായ കാരണം. എന്നാൽ ഇതൊന്നുമറിയാതെ വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ച ആൾ വരന്മാരെയും വധുക്കളെയും കൈപിടിച്ച് വലം വെപ്പിക്കുകയും ചെയ്തു.

വിവാഹ ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി വരന്മാരുടെ വീട്ടിലെത്തിയപ്പോഴാണ് കല്യാണപെണ്ണ് മാറിപ്പോയ കാര്യം മനസ്സിലായത്. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. മക്കൾ രണ്ടും വിവാഹം കഴിച്ചത് നിശ്ചയിച്ചുറപ്പിച്ച വരന്മാരുമായി തന്നെയായിരുന്നു. എന്നാൽ അതിനു ശേഷമുള്ള ചടങ്ങുകൾക്കിടെ ആണ് പരസ്പരം മാറി പോയതെന്ന് യുവതികളുടെ പിതാവ് രമേശ് പ്രതികരിച്ചു. രണ്ടു മക്കളും ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ചത് കാര്യങ്ങൾ സങ്കീർണ്ണമാക്കി എന്നും അദ്ദേഹം പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top