Movlog

Health

വൃക്കകളെ കുറിച്ചും വൃക്ക രോഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതെല്ലാം

ഇന്ന് ലോകത്തിൽ വൃക്ക രോഗങ്ങൾ വളരെ അധികമാണ്. കണക്കുകൾ പ്രകാരം 100 പ്രായമായവരിൽ 13 പേർക്കെങ്കിലും വൃക്ക രോഗങ്ങളുണ്ട്. വൃക്ക രോഗങ്ങൾക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ %മരണം സുനിശ്ചിതമാണ്. ശരീരത്തിലെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തിന് മുഴുവൻ സുഗമമായി നടത്തുവാൻ വേണ്ടി ആന്തരിക പരിതസ്ഥിതി ഇപ്പോഴും നിലനിർത്തി കൊണ്ട് പോകുന്നത് വൃക്കകൾ ആണ്. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും, ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുന്നതും, ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതും, ശരീരത്തിന് വേണ്ട വിറ്റാമിൻ ഡി നിർമിക്കുന്നതും, കാൽഷ്യം സംരക്ഷിക്കുന്നതും , ഫോസ്‌ഫോറസ് സംരക്ഷിക്കുന്നതും എല്ലാം വൃക്കകൾ ആണ്.

അതിനാൽ വൃക്കകൾക്ക് രോഗം വന്നാൽ രോഗിക്ക് മരണം വരെ സംഭവിക്കാം. അമ്പതു ശതമാനത്തോളം വൃക്കകൾക്ക് അസുഖം ബാധിക്കുമ്പോൾ ആണ് ശരീരത്തിൽ ബാഹ്യലക്ഷണങ്ങൾ പ്രകടമാവുന്നത്. കൺതടങ്ങളിൽ ഉള്ള നീര്, യാത്ര ചെയ്തു കഴിഞ്ഞാൽ കാലിനു നീര്,കണങ്കാലിന് നീര്, മൂത്രത്തിന്റെ നിറവ്യത്യാസം, മൂത്രത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും, ശരീരഭാരം പെട്ടെന്ന് വർധിക്കുന്നത്, നടുവേദന, എന്നിവയെല്ലാം വൃക്കക്ക് രോഗമുണ്ട് എന്നതിന്റെ സൂചനകൾ ആണ്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ വൃക്കയുടെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ട്. 25 വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കൽ എങ്കിലും മൂത്രം പരിശോധിക്കണം.

വൃക്കരോഗങ്ങൾ വരാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സന്തുലിതമായ ഭക്ഷണം കൃത്യ സമയത്ത് തന്നെ കഴിക്കുക, അമിത ആഹാരം പാടില്ല, ശരീരഭാരം നിയന്ത്രിക്കുക, അമിതമായി മുളക്, മഞ്ഞൾ, ഇഞ്ചി പോലുള്ള മസാലകളും, മത്സ്യ മാംസവും ഒന്നും പാടില്ല, വ്യായാമം നിർബന്ധമാക്കുക, ദിവസവും പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക, രക്തസമ്മർദമുള്ളവർ വൈദ്യസഹായം തേടി 90 -140 നു കീഴിൽ രക്തസമ്മർദത്തെ നിർബന്ധമായും നിയന്ത്രിക്കാൻ ശ്രമിക്കുക, പ്രമേഹരോഗികൾ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ സൂക്ഷിക്കണം, അമിതമായ മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുക, ഈ ശീലങ്ങളിലൂടെ കിഡ്‌നി രോഗങ്ങൾ അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top