Movlog

Technology

ബെഡ്റൂമിലും ബാത്റൂമിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം !

ഇന്ന് പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും എല്ലാവരും സദാസമയം സ്മാർട്ട് ഫോണുകൾക്ക് മുന്നിൽ ആണ്. ഓൺലൈൻ ക്ലാസുകൾ കൂടി ആയതിനു ശേഷം വിദ്യാർത്ഥികളും മൊബൈൽ സ്ക്രീനിൽ ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്.

സൗഹൃദങ്ങൾ സൃഷ്ടിക്കുവാനും സംസാരിക്കുവാനും പ്രണയ ബന്ധങ്ങൾക്കും എല്ലാം മൊബൈൽ ഫോണുകൾ പ്രധാന പങ്കു വഹിക്കുന്ന ഈ കാലത്ത് ലൈം ഗി ക ത യെ തൃപ്തിപ്പെടുത്താനും മൊബൈൽ ഫോൺ മതി എന്ന ധാരണ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്. സാമൂഹിക ജീവിതത്തിൽ പോലും വലിയ മാറ്റങ്ങൾ കൊണ്ടു വന്ന ഒരു ഉൽപന്നമാണ് മൊബൈൽ ഫോണുകൾ.

മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. എന്നാൽ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾക്കും പഠനത്തിനും വിനോദത്തിനും ആയി മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വരുന്നുണ്ട്. മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാൻ കൂടി ആവില്ല. അത്രമാത്രം സ്വാധീനം ആണ് ഇന്ന് ഓരോരുത്തരുടെയും ജീവിതങ്ങളിൽ ഈ ഉത്പന്നം ഉണ്ടാക്കിയിരിക്കുന്നത്.

ജോലിസ്ഥലത്തും, ബെഡ്റൂമിലും, ബാത്റൂമിലെ വരെ ഫോൺ കൊണ്ട് പോകുന്നവർ ആണ് ഭൂരിഭാഗം ആളുകളും. ബെഡ്റൂമിലും ബാത്ത്റൂമിലും മൊബൈൽ ഫോൺ കൊണ്ടു പോകുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്യാമറ ഓഫ് ആക്കി ഫോൺ ലോക്ക് ചെയ്തു വെച്ചാൽ ഫോൺ പ്രവർത്തിക്കില്ല എന്നാണ് പലരുടെയും ധാരണ.

എന്നാൽ സെക്ക്ഓപ്സ് എന്ന സുരക്ഷാ ഗവേഷണ കമ്പനിയിലെ ഗവേഷകർ ഐഒഎസിൽ നോ റീബൂട്ട് ആക്രമണം നടത്തിയതിന്റെ ഭേദ്യതയെ തുറന്നുകാട്ടി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഹാക്കർമാർക്ക് എളുപ്പത്തിൽ ദുരുപയോഗം ചെയ്യാവുന്ന ഒന്നാണ് ഇതെന്നും അതിസങ്കീർണമാണ് ഈ പ്രശ്നം എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഒരുപക്ഷേ ഒരിക്കലും പരിഹരിക്കാൻ കഴിയില്ലാത്ത ഒരു പ്രശ്നമായി ഇത് മാറും. സാധാരണ ഗതിയിൽ ഫോൺ ഉപയോഗിക്കാതെ ലോക്ക് ചെയ്തു വെച്ചാൽ അത് ഓഫ് ആയി എന്നാണ് എല്ലാരും ധരിക്കുന്നത്. എന്നാൽ നോറീബൂട്ട് ആക്രമണത്തിൽ പ്രത്യക്ഷത്തിൽ ഐഫോൺ ഓഫ് എന്ന് തോന്നുമെങ്കിലും അതിന്റെ ക്യാമറയും മൈക്രോഫോണും നെറ്റ്‌വർക്ക് കണക്ഷനുകളും എല്ലാം പ്രവർത്തിച്ചുകൊണ്ടിരിക്കും എന്ന് ഗവേഷകർ പറയുന്നു. ഐഓഎസിൽ ഒരു മാൽവെയർ കടന്നു കൂടിയാൽ ഐഫോൺ ഒന്നു റീസ്റ്റാർട്ട് ചെയ്താൽ തന്നെ അതിനെ നിർവീര്യമാക്കാവുന്നതേയുള്ളൂ.

എന്നാൽ നോറീബൂട്ട് ആ ക്ര മ ണം നടത്തുമ്പോൾ ഫോൺ ഓഫ് ആയി എന്നും പിന്നീട് റീസ്റ്റാർട്ട് ആകുന്നു എന്നുമൊക്കെയുള്ള തോന്നലുണ്ടാകുന്നതിൽ വിജയിച്ചിരിക്കുകയാണ് ഗവേഷകർ. ഓഫായി എന്ന് തോന്നിക്കുമ്പോഴും ക്യാമറയും മൈക്രോ ഫോണും ആ സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ടാകും. പ്രൂഫ് ഓഫ് കൺസെപ്റ്റ് ടൂളുകൾ ഉപയോഗിച്ചാണ് ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മറ്റും നടത്താവുന്ന ആക്രമങ്ങളെ തുറന്നു കാണിക്കുന്നത്. സുരക്ഷിതമെന്ന് കരുതുന്ന ഐഫോണിന് ഇത്ര വലിയൊരു സുരക്ഷാവീഴ്ച ഉണ്ടെന്ന കാര്യം ആണ് ഗവേഷകർ ഇതിലൂടെ തുറന്നു കാണിക്കുന്നത്,

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top