Movlog

Health

ഹൃദയാഘാതത്തെ കുറിച്ച് തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഷെയർ ചെയ്യൂ !

അസഹനീയമായ നെഞ്ചു വേദനയും, വിയർത്തൊഴുകുന്നതും, ആ വേദന കഴുത്തിലേക്കും കയ്യിലേക്കും പുറത്തേക്കുമായി വ്യാപിക്കുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആണ്. പലപ്പോഴും ഇത് ഗ്യാസിന്റെ പ്രശ്നങ്ങളാണെന്ന് കരുതി എല്ലാവരും നിസാരവത്കരിക്കാറുണ്ട്. പ്രമേഹ രോഗികൾക്ക് നെഞ്ചു വേദന ഉണ്ടാവണം എന്ന് നിർബന്ധമില്ല. പ്രമേഹരോഗികൾക്ക് നെഞ്ചു വേദന അനുഭവപ്പെട്ടാൽ അതിനെ ഒരിക്കലും അവഗണിക്കരുത്. ഉടൻ തന്നെ വൈദ്യസഹായം തേടണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ആദ്യം ഇസിജി എടുക്കുന്നതാണ് പതിവ്. ഇസിജിയിൽ വ്യതിയാനങ്ങൾ കാണുകയാണെങ്കിൽ ആഞ്ജിയോഗ്രാം ചെയ്യും. ആഞ്ജിയോഗ്രാമിലൂടെ ഹൃദയത്തിലെ ഏതു രക്തക്കുഴലിന് ആണ് ബ്ലോക്കെന്നു കണ്ടു പിടിക്കാൻ സാധിക്കും.

നടക്കുമ്പോൾ കിതപ്പ് അനുഭവിക്കുന്നതും നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയെ ആണ് അഞ്ചൈന എന്ന് പറയുന്നത്. ഭാഗികമായി ബ്ലോക്ക് ഉള്ള അവസ്ഥയാണിത്. ഈ അവസ്ഥയിൽ ആദ്യം ഇസിജി എടുക്കും. പിന്നീട് എക്കോ ടെസ്റ്റ് എടുക്കും. ഹാർട്ടിന്റെ പമ്പിങ്, പേശികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ, ഇതിനു മുമ്പ് ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടോ, ഇപ്പോൾ വന്ന ഹാർട്ട് അറ്റാക്ക് ആണോ എന്നിവയെല്ലാം എക്കോ ടെസ്റ്റിലൂടെ കണ്ടു പിടിക്കാൻ സാധിക്കും. പിന്നീട് ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുന്നതിലൂടെ ബ്ലോക്ക് ഉണ്ടോ എന്ന് കണ്ടു പിടിക്കാൻ സാധിക്കും. ഇതിനു ശേഷമാണ് ആഞ്ജിയോഗ്രാം ചെയ്യുന്നത്.

ഇപ്പോൾ ആളുകളെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന മഹാമാരി ആണ് കോവിഡ് 19. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി ഒരു വർഷത്തിലേറെ ആയി വ്യാപിക്കുകയാണ് കോറോണവൈറസ്. കോവിഡ് 19 കാരണം ശരീരത്തിൽ പല ഭാഗങ്ങളിൽ രക്തക്കട്ടകൾ ഉണ്ടാകും. ഈ രക്തക്കട്ടകൾ ഹൃദയദമിനികളിൽ ഉണ്ടാവുകയാണെങ്കിൽ ഹൃദയാഘാതം ഉണ്ടാവുന്നു. അത് കൊണ്ട് കോവിഡ് വന്നയാൾക്ക് അസഹനീയമായ നെഞ്ചു വേദന അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകിക്കാതെ ഡോക്ടറെ കാണിക്കണം. മുമ്പ് ഹൃദയാഘാതം വന്നവർക്കും സ്റ്റണ്ട് ഇട്ടവർക്കും കോവിഡ് വരുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആന്ജിയോപ്ലാസ്റ്റി ചെയ്ത രോഗികൾ കൃത്യമായി വ്യായാമം ചെയ്യണം, അമിത വണ്ണം കുറയ്ക്കണം, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top