Movlog

Photo Gallery

തകർപ്പൻ ടാറ്റു ചെയ്തു ഹണി റോസ് ! ടാറ്റുവിൽ എഴുതിയത് എന്താണ് എന്ന് ആരാധകർ ?

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ 2005ൽ മണിക്കുട്ടന്റെ നായികയായെത്തിയ ഹണിറോസ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം “ട്രിവാൻഡ്രം ലോഡ്ജ്” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹണി റോസിന്റെ അഭിനയജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി ഈ സിനിമയിലെ ധ്വനി എന്ന കഥാപാത്രം.

തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി, “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഹണിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തൂവെള്ള സാരിയിൽ അതീവ സുന്ദരിയായി പ്രേക്ഷകരുടെ മനം കവരുകയാണ് താരം. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത് ടാറ്റു അടിക്കുന്നതിന്റെയാണ് . വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top