Movlog

Health

വണ്ണം കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പമാർഗം.

ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. കാലം പുരോഗമിച്ചപ്പോൾ എല്ലാത്തിനും മനുഷ്യർ യന്ത്രങ്ങളെ ആശ്രയിച്ചു. ജീവിതശൈലിയിലെ ഈ മാറ്റങ്ങൾ തന്നെയാണ് അമിതവണ്ണത്തിന് കാരണം. പണ്ട് കാലങ്ങളിൽ ജോലികളുടെ രീതിയിൽ തന്നെ ഒരുപാട് വ്യായാമം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ അത് അമിതവണ്ണത്തിന് കാരണമാകുന്നു.ഇത് കൂടാതെ ഭക്ഷണ രീതികളിൽ വന്ന മാറ്റങ്ങളും അമിതവണ്ണത്തിന് കാരണമാണ്.

തിരക്കുള്ള ജീവിതത്തിൽ ഭക്ഷണം പാകം ചെയ്യാൻ പോലും ആർക്കും നേരമില്ല. ഇതോടെ ഹോട്ടൽ ഭക്ഷണങ്ങളിൽ ആളുകൾ അഭയം പ്രാപിക്കുന്നു. അനാരോഗ്യകരമായ ഹോട്ടൽ ഭക്ഷണങ്ങളും, മധുരമേറിയതും, എണ്ണയിൽ പൊരിച്ചതുമായ ബേക്കറി പലഹാരങ്ങൾ നമ്മുടെ ഭക്ഷണരീതികളിൽ സ്ഥാനം പിടിച്ചപ്പോൾ ആണ് അമിതവണ്ണം വന്നു തുടങ്ങിയത്. ഇതിനു പുറമെ വ്യായാമ കുറവും ഇതിന് ആക്കം കൂട്ടുന്നു. അമിതവണ്ണം കാരണം ഒരുപാട് അസുഖങ്ങൾ ഉണ്ടാവുന്നു. കാലു വേദന, ഹൃദ്രോഗങ്ങൾ, ഫാറ്റി ലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ആണ് അമിതവണ്ണം കാരണം ഉണ്ടാവുന്നത്.

അത് കൊണ്ട് തന്നെ അമിതവണ്ണം കുറയ്ക്കുക ആരോഗ്യകരമായ ശരീരത്തിന് അത്യുത്തമം ആണ്. പലരും ഇതിനായി മരുന്നുകളും ശസ്ത്രക്രിയകളും ആശ്രയിക്കുന്നു. എന്നാൽ അമിതവണ്ണം കുറയ്ക്കാൻ അതിന്റെ ആവശ്യം ഇല്ല. കൃത്യമായ ഭക്ഷണരീതികളും, വ്യായാമത്തോട് കൂടിയുള്ള ചിട്ടയായ ജീവിതംകൊണ്ടും അമിതവണ്ണം ഇല്ലാതാക്കാൻ സാധിക്കും. വയറിലും മറ്റു ഭാഗങ്ങളിലും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു എളുപ്പമാർഗം ഉണ്ട്. പ്രകൃതിദത്തമായ മാർഗം ആയതിനാൽ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവില്ല.

രാത്രി ഭക്ഷണത്തിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഈ പാനീയം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ഇത് കുടിക്കാം. ഈ പാനീയം തയ്യാറാക്കാൻ ആയി പ്രധാനമായും വേണ്ടത് പൈനാപ്പിൾ ആണ്. പൈനാപ്പിൾ നല്ലത് പോലെ ജ്യുസ് ആയി അടിച്ചെടുക്കുക. ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യുസിലേക്ക്, രണ്ടു സ്പൂൺ ജീരകം പൊടിച്ചെടുത്തത്, ഒരു പകുതി നാരങ്ങയുടെ നീര്, ഒരു സ്പൂൺ തേൻ എന്നിവ ചേർക്കുക. അമിതവണ്ണം കുറയ്ക്കുക മാത്രമല്ല, ഈ പാനീയം ദഹനത്തിനും പ്രതിരോധനത്തിനും അത്യുത്തമം ആണ്. ഇത് തുടർച്ചയായി 21 ദിവസം കുടിക്കുക. വെറും ഏഴു ദിവസം കൊണ്ട് തന്നെ അത്ഭുതകരമായ ഫലം ആണ് ഉണ്ടാവുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top