Movlog

Health

കുടൽ ശുദ്ധീകരിക്കാൻ ഇനി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലി

ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കുടൽ . ദഹനവ്യവസ്ഥയുടെ നിലനിൽപ്പിന് വളരെയധികം സഹായം ഏകുന്ന ഒരു അവയവമാണ് കുടൽ. കുടലിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിൽ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നു. നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് കൊണ്ട് തന്നെ പല അസുഖങ്ങളും നമ്മളെ ബാധിക്കുന്നു. കുടലിന്റെ പ്രവർത്തനം കൃത്യമായി നടന്നില്ലെങ്കിൽ മലബന്ധം, തലവേദന, ഗുരുതര അസുഖങ്ങൾ ,ഉറക്കക്കുറവ് എന്നീ രോഗങ്ങൾ ഉണ്ടാകുന്നു.

ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനായി കുടൽ ശുദ്ധീകരിക്കുന്നത് സഹായിക്കുന്നു. ടോക്സിൻ പുറത്തു പോയാൽ മാത്രമേ ആരോഗ്യകരമായ ബാക്ടീരിയകൾ കുടലിൽ വളരാൻ സഹായിക്കുകയുള്ളൂ. മനുഷ്യശരീരത്തിലെ കുടലിന്റെ രണ്ടു വിഭജനങ്ങൾ ആണ് വൻകുടലും ചെറുകുടലും. ഇന്ന് നമ്മൾ ഒരുപാട് കേട്ട് വരുന്ന ഒരു അസുഖമാണ് കുടലിനെ ബാധിക്കുന്ന ക്യാൻസർ. കുടൽ ശുദ്ധീകരിക്കുന്നതിലൂടെ ഒരുപാട് അസുഖങ്ങൾ അകറ്റാൻ സാധിക്കും.

ദിവസവും 10 തൊട്ട് 12 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളുവാൻ സഹായിക്കുന്നു. കുടൽ ശുദ്ധീകരിക്കുവാൻ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ആപ്പിൾ ജ്യൂസ്. ആപ്പിൾ ജ്യൂസ് കുടിക്കുന്നതിലൂടെ മലശോധന സുഗമമാവുകയും വിഷാംശങ്ങൾ നീങ്ങുകയും ചെയ്യുന്നു .പച്ചക്കറി ജ്യൂസുകൾ ധാരാളം കഴിക്കുന്നതും ഇലക്കറികൾ കൂടുതൽ കഴിക്കുന്നതും വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. കുടൽ സംബന്ധമായ ഏതു പ്രശ്നത്തിനും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ ഉയർന്ന അളവ് കുടലിലെ കോശങ്ങൾക്ക് ആരോഗ്യം ഏകുന്നു. കുടൽ ശുദ്ധീകരണത്തിനായി ഉത്തമമായ ഒന്നാണ് കറ്റാർ വാഴ. ഇതിലെ ഔഷധഗുണങ്ങൾ കുടലിനെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്നു. അതുപോലെ ഇഞ്ചി അരിഞ്ഞു ചതച്ചു നീരെടുത്ത് കഷണങ്ങളാക്കിയ എല്ലാം കഴിക്കുന്നതും കുടിലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയിലൂടെ കുടൽ എളുപ്പത്തിൽ ശുദ്ധീകരിക്കാൻ സാധിക്കും. ഇതിനായി നാടൻ മാമ്പഴത്തിന്റെ ചാറിൽ തേൻ ചേർത്തിട്ട് ഉച്ചഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് കഴിക്കുന്നതിലൂടെ കുടൽ ശുദ്ധീകരിക്കുക മാത്രമല്ല നമ്മുടെ ശരീരത്തിന് നല്ല ബലം കൂടുകയും ചെയ്യും..

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top