Movlog

Faith

മരിച്ചെന്ന് കരുതിയ സ്ത്രീ ശവപ്പെട്ടിയിൽ മുട്ടിവിളിച്ചു – ഒടുവിൽ സംഭവിച്ചത്

പ്രേതങ്ങളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും എല്ലാം ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴും ഒരുപാട് തർക്കത്തിന് വിധേയമായിട്ടുള്ള വിഷയമാണ് പ്രേതവും ആത്മാവും മരണാനന്തരജീവിതം ഒക്കെ. ഒരുപാട് സിനിമകൾ ആണ് ഇത് പ്രമേയമാക്കി എത്തിയിട്ടുള്ളത്. ഒരുപാട് ആളുകളും ആത്മാവിനെ കുറിച്ചും പ്രേതത്തെ കുറിച്ചുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു വരാറുണ്ട്. മരിച്ചുപോയ ആളുകളോട് സംസാരിക്കാൻ കണ്ടുപിടിച്ച ഓജോബോർഡ് എന്ന കളി നമുക്ക് പരിചിതമാണ്.

ഇതിനെക്കുറിച്ചും ഒരുപാട് അനുഭവകഥകൾ പങ്കു വെക്കുന്നവരുമുണ്ട്. ഓജോബോർഡ് കളിച്ച് വ്യക്തിപരമായി പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. സ്വന്തം അച്ഛന്റെ മരണം പ്രവചിച്ച അനുഭവങ്ങൾ വരെ ഉണ്ടായിരുന്നു അതിൽ. ഒരാൾ മരിച്ചതിന് ശേഷം അന്ത്യകർമ്മങ്ങൾക്ക് കൊണ്ടു പോകുമ്പോൾ മൃതശരീരം കണ്ണുതുറന്ന വിചിത്ര വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾ തുടങ്ങാൻ ഇരിക്കുമ്പോഴായിരുന്നു മരിച്ചയാൾ കണ്ണ് തുറന്നത്.

ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീഷ് ഭരദ്വാജ് എന്ന 62 കാരൻ മരിച്ചു എന്ന് കരുതി ചടങ്ങുകൾ ചെയ്യുമ്പോഴായിരുന്നു അയാൾ കണ്ണ് തുറന്നത്. അതോടെ കണ്ടു നിന്നവരെയെല്ലാം ഭയന്നു. തീ കത്തിക്കുവാൻ ആയി മുഖത്തിൽ നിന്ന് തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിൽ ജീവൻ തുടിക്കുന്നത് കാണുന്നത്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം നടന്നിരിക്കുകയാണ് പെറുവിലെ ലാംബെയ്ക് നഗരത്തിൽ.

സംസ്കാരചടങ്ങിനിടയിൽ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മരിച്ചെന്നു കരുതിയ സ്ത്രീ മുട്ടി വിളിക്കുകയായിരുന്നു. റോസ ഇസബെൽ സെസ്‌പെഡസ് കലാസ എന്ന സ്ത്രീക്ക് ഗുരുതരമായ അപകടം പറ്റുകയായിരുന്നു. അപകടത്തിൽ റോസയുടെ മരണം ഉറപ്പിച്ച് ബന്ധുക്കൾ അവരുടെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ ഒരുങ്ങുകയായിരുന്നു. എന്നാൽ അവിടെ തടിച്ചുകൂടിയ ആളുകളെ എല്ലാം ഭയപ്പെടുത്തിക്കൊണ്ട് ആയിരുന്നു റോസയുടെ ഉള്ളിൽ ജീവന്റെ അടയാളങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

കാറപകടത്തിൽ റോസയുടെ സഹോദരിയുടെ ഭർത്താവ് മരിച്ചിരുന്നു. മറ്റു മൂന്നു ബന്ധുക്കൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു റോസയുടെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ശവപ്പെട്ടിയിൽ ആക്കിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് ആരോ മുട്ടുന്ന ശബ്ദം ആയിരുന്നു കേട്ടത്.

ഇതോടെ കൂടി നിന്നവരെല്ലാം ആകെ ഭയന്നു ഞെട്ടിപ്പോയി. പെട്ടിക്കുള്ളിൽ നിന്നും മുട്ടൽ കേട്ടതോടെ ശപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെ ഇറക്കി തുറന്നു നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. ആകെ വിയർത്തു കണ്ണുതുറന്നു നിൽക്കുന്ന റോസയെ കണ്ട് അവർ അമ്പരന്നു. ഉടൻ തന്നെ അവർ വിവരം പോലീസിനെ അറിയിച്ചു.

കുടുംബാംഗങ്ങൾ റോസയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ച റോസ പക്ഷെ കുറച്ചു മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അവർ കോമയിൽ ആയതുകൊണ്ടാകാം മരിച്ചതായി ഡോക്ടർമാർ കണക്കാക്കിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top