“മിസിസ് മുഖ്യമന്ത്രി”യിലൂടെ ശ്രദ്ധേയയായ മറാത്തി താരം ഹേമാങ്കി കവി അടുത്തിടെ പങ്കു വെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. വട്ടം ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കുന്നതെങ്ങനെ എന്നായിരുന്നു താരം വീഡിയോയിലൂടെ പങ്കുവെച്ചത്. എന്നാൽ നിരവധി ട്രോളുകളും വിമർശനങ്ങൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ എടുക്കുമ്പോൾ താരം ബ്രാ ധരിച്ചില്ല എന്ന് പറഞ്ഞ് പല ആളുകളും മോശം കമന്റുകൾ ആണ് ഇട്ടത്. എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയാണ് ഹേമാങ്കി. സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഹേമാങ്കി.
ഇഷ്ടമുള്ളവർ ബ്രാ ധരിക്കട്ടെ എന്നും അത് അവരുടെ തീരുമാനം ആണ് എന്നും അത് ധരിക്കാത്തത് കൊണ്ട് അവരെ വിമർശിക്കരുത് എന്നും താരം പറയുന്നു. പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കുകയും, ടിഷ്യു പേപ്പർ വെച്ച് മറക്കുകയും,നിപ്പിൾ പാഡ് ധരിക്കുകയും ചെയ്യുന്നുണ്ട്. പല സ്ത്രീകൾക്കും ബ്രാ ധരിക്കുന്നത് അസ്വസ്ഥതയാണ്. ചില സ്ത്രീകൾ ബ്രാ ഊരിയതിന് ശേഷമാണ് സ്വസ്ഥമായി ഒന്ന് ശ്വാസം വലിക്കുന്നത് പോലും. പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട വീട്ടിലുള്ളവർക്ക് മുന്നിലെങ്കിലും സ്വസ്ഥമായി സ്ത്രീകൾക്ക് നിന്നുകൂടെ എന്ന് താരം ചോദിക്കുന്നു.
വീട്ടിൽ ഹേമാങ്കിയും സഹോദരിയും ഒന്നും ബ്രാ ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും ചേട്ടനും ഒന്നും കാണുമ്പോൾ ഒരു ഭാവമാറ്റം ഉണ്ടാകാറില്ല എന്നും താരം കൂട്ടിച്ചേർത്തു. പെൺകുട്ടികളെ അവരെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ എന്നും അവർ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ എന്ന് ഹേമാങ്കി പറയുന്നു. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണ് എന്ന് ഹേമാങ്കി കൂട്ടിച്ചേർത്തു. ഹേമങ്കിയുടെ വീഡിയോയ്ക്ക് കീഴിൽ കൂടുതലും സ്ത്രീകൾ ആണ് വിമർശനങ്ങൾ ആയെത്തുന്നത് എന്നും ശ്രദ്ധേയമാണ്.
