Movlog

Health

ചാടിയ വയർ കുറക്കാൻ ഏറ്റവും നല്ല മാർഗം ഇതാണ് – ഡോക്ടറുടെ വാക്കുകൾ ശ്രദ്ധിക്കു !

ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയറും അമിതവണ്ണവും. ജീവിതത്തിലെ തിരക്കുകൾ കാരണം ആരോഗ്യകരമായ ഭക്ഷണം കഴിക്കുവാനോ വ്യായാമം ചെയ്യാനോ ആളുകൾക്ക് ഇന്ന് നേരമില്ല. ഭക്ഷണരീതികളിൽ ജങ്ക് ഫുഡ് സ്ഥാനം പിടിച്ചപ്പോൾ അത് കുടവയർ പോലുള്ള അവസ്ഥയിലേക്ക് ആളുകളെ എത്തിച്ചു. കേരളത്തിലെ നാൽപ്പത് ശതമാനം ആളുകളും അമിതവണ്ണം ഉള്ളവരാണ്. വണ്ണം കുറയ്ക്കാൻ ഇന്ന് നിരവധി ഡയറ്റുകളും വ്യായാമങ്ങളും എല്ലാം ലഭ്യമാണ്. എങ്കിലും വയർ കുറയുന്നില്ല എന്ന് പലരും പരാതി പറയാറുണ്ട്.

സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും വയർ ചാടുന്നു. ചിലർക്ക് ശരീരം വണ്ണമില്ലെങ്കിലും വയർ ചാടിയത് പോലെ അനുഭവപ്പെടുന്നു. ഒരു സൗന്ദര്യ പ്രശ്നത്തിലുപരി മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകുന്നു. ആകാരഭംഗി കുറയുന്നതിനപ്പുറം ഹെർണിയ പോലുള്ള രോഗങ്ങൾ ഉണ്ടാകുവാൻ ഇത് കാരണമാകുന്നു. വയറിലെ പേശികൾക്ക് ബലമില്ലാതെയാവുന്നതാണ് ചാടിയ വയറിനു കാരണം. പ്രത്യേകിച്ചും സ്ത്രീകളിൽ ഗർഭിണിയാകുമ്പോൾ വയർ വലുതാകുന്നതിനോടൊപ്പം പേശികൾ അമിതമായി വലിയുന്നതിനാൽ ആണ് പൂർവ സ്ഥിതിയിലേക്ക് ആകാത്തത്.

വയർ ചാടുന്നത് കുറയ്ക്കണമെങ്കിൽ അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. വ്യായാമം നിർബന്ധമാണ്. നടത്തം,സൈക്ലിങ് എന്നിവ ചാടിയ വയർ കുറയ്ക്കുന്നു. ഇത് കൂടാതെ പേശികൾ ദൃഢപ്പെടുത്താനുള്ള വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. വയർ കുറയ്ക്കാൻ ഏറ്റവും മികച്ച വ്യായാമം ആണ് അബ്‌ഡോമിനൽ ക്രഞ്ചസ്. ഒരു ദിവസം ഇടവിട്ട് ചെയ്യുകയോ അതോ ആഴ്ചയിൽ നാല് ദിവസം ചെയ്യുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നതാണ് .

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കാനും പിന്നീട് അധികം ഭക്ഷണം കഴിക്കാതിരിക്കാനും സഹായിക്കുന്നു. രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകുന്നു. ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക ഇവയെല്ലാം ചെയ്യുന്നതിലൂടെ അമിതവണ്ണവും ചാടിയ വയറും കുറയ്ക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top