Movlog

Health

ഒരുപാട് പേരുടെ സംശയത്തിന് ഇതാ ഒരു ഉത്തരം ! കമ്പി ഇടത്തെ തന്നെ പല്ലു നേരെയാക്കാം

പലർക്കും പല കാരണങ്ങൾ കൊണ്ടും പല്ലു കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്. മുഖസൗന്ദര്യത്തിന് തന്നെ പ്രധാന ഘടകം ആയിട്ടുള്ള പല്ലുകൾ ഉന്തി നിൽക്കുന്നത് ആളുകളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു. മനസ്സു തുറന്നു ചിരിക്കാനോ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പോലും ആളുകൾ മടിക്കുന്നു. നില തെറ്റിയ പല്ലുകളും ,ഉന്തിയ പല്ലുകളും, ക്രമം ഇല്ലാത്ത പല്ലുകളും നേരെയാക്കാൻ കമ്പി ഇടുന്നതാണ് പതിവ്. എന്നാൽ വളരെ എളുപ്പമുള്ള ഒന്നല്ല കമ്പി ഇടുന്നത്. ചിലപ്പോൾ അതിനായി പല്ലു പറക്കേണ്ടിവരും.കമ്പി ഇട്ടാൽ അനുഭവിക്കേണ്ട ബുദ്ധിമുട്ടുകൾ ഓർത്തു പിന്തിരിയുന്നവരും ഉണ്ട്.

ഇപ്പോഴിതാ കമ്പി ഇടാതെ തന്നെ പല്ലുകൾ നേരെയാക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുകയാണ് ഡോക്ടർ അനീഷ പി ജോൺ. ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. കമ്പി ഇടുന്നതിനു പകരം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പരിഹാരമാണ് അലൈനർ ട്രീറ്റ്മെന്റ്. ഒരുപാട് ഗുണങ്ങൾ ആണ് ഈ ചികിത്സാരീതിക്ക് ഉള്ളത്. കമ്പിയിടുമ്പോൾ ഉണ്ടാവുന്ന വേദനകളും അസ്വസ്ഥതകളും ഈ ചികിത്സയ്ക്ക് ഇല്ല. കമ്പിയിട്ടാൽ കട്ടിയുള്ള ഭക്ഷണം കഴിക്കരുത്. എന്നാൽ ഈ ചികിത്സയിൽ അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും ഇല്ല. കമ്പിയിട്ടാൽ ആളുകൾ കാണുകയും കമ്പി തട്ടി മുറിയുന്ന പതിവും ഉണ്ട്. എന്നാൽ അത്തരം സങ്കീർണതകൾ ഒന്നും ഈ ചികിത്സയിൽ ഇല്ല.

ത്രീഡി പ്രിന്റിംഗ് ആണ് ഈ ചികിത്സാ രീതിയിൽ ഉപയോഗിക്കുന്നത്. ഇത് വളരെയേറെ സുതാര്യം ആയതിനാൽ ഇട്ടാൽ മറ്റുള്ളവർക്ക് പല്ലിനു മുകളിൽ എന്തെങ്കിലും ഇട്ടതായി പോലും അറിയില്ല. രോഗികൾക്ക് സൗകര്യപ്രദമായ ഒരു ചികിത്സാരീതിയാണിത്. ഈ ചികിത്സയുടെ പ്രത്യേകത എന്തെന്നാൽ ആദ്യത്തെ കുറച്ചു ദിവസത്തെ ചികിത്സ ഡോക്ടറിൽ നിന്നു ലഭിച്ചാൽ പിന്നീട് രോഗി തന്നെയാണ് സ്വയം ചികിത്സിക്കേണ്ടത്. ചിലർക്ക് മൂന്ന് മാസം കൊണ്ട് തന്നെ അത്ഭുതകരമായ മാറ്റങ്ങൾ കാണാൻ സാധിക്കും. സങ്കീർണതകൾ ഉണ്ടെങ്കിൽ ഒരു വർഷം കൊണ്ട് മാറ്റങ്ങൾ സുനിശ്ചിതമാണ്. അലൈനർ ട്രീറ്റ്മെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7999995339 എന്ന നമ്പറുമായി ബന്ധപ്പെടുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top