Movlog

India

ആ സാഹചര്യത്തിൽ അവൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഉണ്ടാകുന്നത് എന്താണെന്ന് ചിന്തിക്കാൻ കൂടി വയ്യ!-“മകളുടെ ചിന്തയും വേഗതയും എന്നെ അത്ഭുതപ്പെടുത്തി”

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താര കുടുംബമാണ് കൃഷ്ണകുമാറിന്റേത് . സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണകുമാർ. അദ്ദേഹത്തെപ്പോലെ തന്നെ പ്രശസ്തരാണ് അദ്ദേഹത്തിന്റെ നാല് മക്കളും. മൂത്ത മകൾ അഹാന കൃഷ്ണ അച്ഛന് പിന്നാലെ മലയാളസിനിമയിലേക്ക് എത്തിയിരുന്നു. മറ്റുമക്കൾ ആയ ദിയ കൃഷ്ണ ,ഇശാനി ,ഹൻസിക എന്നിവർ സിനിമയിൽ എത്തിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ആരാധകർ ഉള്ള സെലിബ്രിറ്റികൾ ആണ് ഇവർ .

കൃഷ്ണകുമാറിന്റെ മക്കൾ നാലു പേരും നല്ല നർത്തകർ കൂടി ആണ്. ഇവരുടെ നൃത്ത വീഡിയോകളും വീട്ടിലെ രസകരമായ നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗൺ കാലത്ത് എല്ലാവരും സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. അതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ ഇവരുടെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ വീട്ടിൽ ഉണ്ടായ ഒരു ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

രാത്രി ഒൻപതരയോടെ ഒരു യുവാവ് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു . ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ അഹാനയുടെ ആരാധകനാണെന്നും അഹാനയെ കാണുവാനാണ് ഗേറ്റ് ചാടിക്കടന്നതെന്നും പറഞ്ഞു.മലപ്പുറം സ്വദേശിയാണ് പ്രതി. പോലീസ് കസ്റ്റഡിയിലെടുത്തതോടെ മാനസിക അസ്വാസ്ഥ്യം ഉള്ളതുപോലെ അയാൾ പെരുമാറാൻ ശ്രമിച്ചുവെങ്കിലും അയാൾക്ക് മാനസികാസ്വാസ്ഥ്യങ്ങൾ ഒന്നുമില്ല എന്നാണ് പോലീസിന്റെ നിഗമനം. മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ ഗൂഗിൾ മാപ്പ് നോക്കി മലപ്പുറത്തുനിന്ന് ഇവിടെ വരെ എത്തില്ല എന്നാണ് കൃഷ്ണകുമാർ പറയുന്നത്.

സംഭവം നടക്കുമ്പോൾ അഹാന ഒഴികെ ബാക്കി എല്ലാവരും വീട്ടിലുണ്ടായിരുന്നു. “ഞാനവിടെ ഇല്ലാത്ത ഒരു അവസരത്തിലാണ് ഈ സംഭവം ഉണ്ടായത് എങ്കിലോ എന്ന് ഓർക്കുമ്പോൾ ഇപ്പോഴും ടെൻഷനാണ് “എന്ന് കൃഷ്ണകുമാർ പറയുന്നു. എന്നാൽ തന്നെ അത്ഭുതപ്പെടുത്തിയത് പെൺകുട്ടികൾ ഒരു പ്രശ്നത്തോട് പ്രതികരിക്കുന്ന രീതിയാണ് എന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. സംഭവം നടക്കുമ്പോൾ ,”അപ്പുറത്തെ ഡോർ ലോക്ക് അല്ല” എന്ന് ഭാര്യ സിന്ധു വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ഈ സമയം തലയിൽ ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത് എന്നും താൻ എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പേ തന്നെ പതിനഞ്ചു വയസ്സുകാരിയായ നാലാമത്തെ മകൾ ഹൻസിക പടിവഴി കുതിച്ചെത്തി പെട്ടെന്നു തന്നെ ഡോർ ലോക്ക് ചെയ്യുകയായിരുന്നു എന്നും താരം പറയുന്നു. അവളുടെ വേഗതയും ചിന്തയും തന്നെ ശരിക്കും അത്ഭുതപ്പെടുത്തി എന്നും അവൾ അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ എന്താണ് സംഭവിക്കുക എന്ന് തനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top