Movlog

India

താലി കേട്ട് കഴിഞ്ഞപ്പോൾ വരൻ കാണിച്ച കാര്യം കണ്ടു തലയിൽ കൈവെച്ചു ബന്ധുക്കൾ ! മിഴിച്ചിരിക്കുന്ന വധുവിനേയും വീഡിയോയിൽ കാണാം

സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള വ്യത്യസ്തമായ വിവാഹ വീഡിയോകളും ഫോട്ടോഷൂട്ടുകളും നമ്മൾ കണ്ടിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ട് വരാനും, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അതിമനോഹരമാക്കാനും നവ വധൂവരന്മാർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പണ്ട് കാലങ്ങളിൽ വളരെ ലളിതമായ ചടങ്ങും സദ്യയിലും ഒതുങ്ങിയിരുന്ന വിവാഹങ്ങൾ ഇന്ന് രണ്ടും മൂന്നും ദിവസം നീളുന്ന മഹാ ആഘോഷങ്ങളായി മാറിയിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും കൂടി ഇരുന്നുള്ള വർത്തമാനങ്ങൾ മാത്രമല്ല ,ഗംഭീര ഗാനമേളകളും, നൃത്തവും എല്ലാം വിവാഹ വീടുകളിൽ പതിവായിരിക്കുകയാണ്.

ബന്ധുക്കൾ മാത്രമല്ല വരാനും വധുവും നൃത്തം അവതരിപ്പിക്കുന്നത് ഇപ്പോൾ സർവ സാധാരണമായിരിക്കുകയാണ്. എന്നാൽ ഒട്ടും സാധാരണമല്ലാത്ത ഒരു വിവാഹ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിവാഹ മുഹൂർത്തത്തിൽ വധുവിന്റെ കഴുത്തിൽ താലി കെട്ടിയതിന് ശേഷമുള്ള വരന്റെ സ്വഭാവം ആശങ്ക പരത്തുകയാണ്. താലികെട്ടിയ ഉടനെ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്യുകയായിരുന്നു വരൻ. വിവാഹിതനായതിന്റെ സന്തോഷത്തിലാണ് എന്ന് എല്ലാവരും ആദ്യം കരുതി. എന്നാൽ വരന്റെ ബന്ധുക്കൾ വളരെ കഷ്ടപ്പെട്ടിട്ട് ആയിരുന്നു വരനെ നിയന്ത്രിച്ചു ഇരുത്തിയത്.

പിന്നീട് വീണ്ടും എഴുന്നേറ്റു അസ്വാഭാവികമായി നൃത്തം ചെയ്യുകയായിരുന്നു വരൻ. വരന്റെ പന്തിയില്ലാത്ത പെരുമാറ്റം കണ്ട് ഭയന്നിരിക്കുന്ന നവവധുവിന്റെ മുഖവും വീഡിയോയിൽ തെളിഞ്ഞു കാണിക്കുന്നുണ്ട്. ഒരുപാട് സ്വപ്നങ്ങൾ കണ്ടു പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാൻ തയ്യാറായി എത്തിയ വധുവിന്റെ മുഖത്ത് നിരാശയും ആശങ്കയും ആണ് പ്രകടമാവുന്നത്. ഒരുപാട് പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു പെൺകുട്ടിയുടെ ജീവിതമാണ് നശിപ്പിക്കുന്നതെന്നും, വിവാഹത്തിന് മുമ്പ് വരന്റെ സ്വഭാവം നല്ല പോലെ അന്വേഷിച്ചതിന് ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top