Movlog

Kerala

ലോകത്തിലാദ്യമായാവും ഇതുപോലൊരു മഹർ നൽകി വധുവിനെ ജീവിത സഖിയാക്കുന്നത് ! കയ്യടിച്ചു സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത് ഫാത്തിമ അസ്ല യുടെയും ഫിറോസ് നെടിയത്തിന്റെയും വിവാഹ വിശേഷങ്ങളാണ്. മുസ്ലിം മത വിശ്വാസ പ്രകാരം വിവാഹങ്ങളിൽ പെൺകുട്ടിക്ക് ചെക്കന്റെ വീട്ടുകാർ മഹർ കൊടുക്കുന്ന ഒരു പതിവുണ്ട്. സാധാരണ സ്വർണമാണ് മഹറായി കൊടുക്കുക. എന്നാൽ ഫിറോസിന്റെ വധുവായ കോഴിക്കോട് സ്വദേശി ഫാത്തിമ അസ്‌ലയ്ക്ക് മഹറായി ലഭിച്ചത് ഒരു വീൽചെയർ ആണ്. ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഒരു വീൽ ചെയർ മഹാറായി കൊടുക്കുന്നത്. കാലിന് സ്വാധീനം കുറവുള്ള ഫാത്തിമയ്ക്ക് ഏതു സ്വർണ്ണത്തേക്കാൾ വിലയേറിയതാണ് ഈ വീൽചെയർ.

അവളുടെ ജീവിതത്തിലേക്കുള്ള വഴിയാണിത്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ഒക്കെ എല്ലാം വരനായി വരുന്നയാൾ വീൽചെയർ മഹറായി നൽകണമെന്ന് തന്നെയായിരുന്നു ഫാത്തിമ ആഗ്രഹിച്ചിരുന്നത്. ഫാത്തിമയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളി തന്നെയാണ് ഫിറോസ്. അങ്ങനെ ഫാത്തിമയുടെ ആ സ്വപ്നം സത്യം ആവുകയായിരുന്നു. മഹാറായി വീൽ ചെയർ നൽകുന്നത് കേട്ടപ്പോൾ നെറ്റി ചുളിക്കുകയും അൽഭുതപ്പെടുകയും വിമർശിക്കുകയും ചെയ്തവരുണ്ട്. നടക്കാൻ വയ്യാത്തവരും സുഖം ഇല്ലാത്തവരും ഉപയോഗിക്കുന്ന ഒരു വസ്തുവായതിനാൽ സഹതാപത്തോടെയും കൗതുകത്തോടെയും മാത്രമാണ് വീൽചെയറുകൾ ആളുകൾ നോക്കി കാണാറുള്ളു.

എന്നാൽ ഫാത്തിമയെ സംബന്ധിച്ചിടത്തോളം ഈ വീൽ ചെയർ അവൾക്ക് ഓടാനുള്ള കാലുകളും പറക്കാനുള്ള ചിറകൾക്കും സമാനമാണ്. മഹർ പോലുള്ളൊരു പവിത്ര വസ്തുവായി വീൽചെയർ നൽകുമ്പോൾ അത് ഫാത്തിമയെ ഹൃദയംകൊണ്ട് അംഗീകരിക്കുകയും അവളുടെ കുറവുകളെ സ്വീകരിക്കുന്നതിനും തുല്യമാണ്. ഇതുതന്നെയാണ് തന്റെ പങ്കാളിയിൽ നിന്നും ഫാത്തിമ ആഗ്രഹിക്കുന്നത്. ഈ സമൂഹത്തോട് ഫാത്തിമ പറയാൻ ആഗ്രഹിക്കുന്നതും ഇതാണ്. വളരെ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ഫാത്തിമയും ഫിറോസും.

സ്ത്രീധനത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഒരുപാട് പെൺകുട്ടികളാണ് പ്രശ്നങ്ങൾ അനുഭവിക്കുന്നതും ജീവൻ തന്നെ ഉപേക്ഷിക്കുന്നതും . സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ചിന്താഗതികളും മാറുമ്പോൾ തന്നെയാണ് ഇത്തരം കാര്യങ്ങളും പ്രശ്നങ്ങളും അവസാനിക്കുകയുള്ളൂ. ഫിറോസിന്റെയും ഫാത്തിമയുടെയും മഹറിന്റെ വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളവർ. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഫിറോസ് ഫാത്തിമയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

എന്നാൽ അപ്പോഴൊന്നും അവർ നേരിട്ട് കണ്ടിരുന്നില്ല. ഒരുപാട് കാലം കഴിഞ്ഞാണ് ഇരുവരും നേരിൽ കാണുന്നത്. പ്രണയിച്ച ഒരു വർഷത്തിൽ മൂന്നോ നാലോ തവണ മാത്രമായിരുന്നു ഫാത്തിമയും ഫിറോസും തമ്മിൽ കണ്ടിരുന്നത്. ആദ്യമായി നേരിട്ട് കണ്ടപ്പോൾ തന്നെ ഇരുവർക്കും തമ്മിൽ ഇഷ്ടമാവുകയായിരുന്നു. നിരന്തരം ഫോണിലൂടെ സംസാരിച്ചു ആ ബന്ധം വളരുകയായിരുന്നു. ഹോമിയോപ്പതി വിദ്യാർത്ഥിയും എഴുത്തുകാരിയും ആണ് ഫാത്തിമ അസ്ലാ. “നിലാവുപോലെ ചിരിക്കുന്ന പെൺകുട്ടി” എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട് ഫാത്തിമ. “ഓഷ്യൻ ബ്ലൂ ആർട്സ് സ്പേസ്” എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ആർട് ടീച്ചറാണ് ഫിറോസ് നെടിയത്ത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top