Movlog

Movie Express

ഷമ്മിച്ചേട്ടൻ അറിയാതെ ഗ്രേസ് ആന്റണിയുടെ വള്ളത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് ! സമൂഹ മാധ്യമങ്ങളിൽ വൈറൽ

“ഹാപ്പി വെഡിങ്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചതെങ്കിലും “കുമ്പളങ്ങി നൈറ്റ്സ്” എന്ന സിനിമയിലൂടെയാണ് ഗ്രേസ് ശ്രദ്ധേയയാകുന്നത്. മധു സി നാരായണൻ സംവിധാനം ചെയ്‌ത്‌ ശ്യാം പുഷ്കരൻ തിരക്കഥയെഴുതിയ 2019ലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു “കുമ്പളങ്ങി നൈറ്റ്സ്”. ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഗ്രേസ് ആന്റണി ആയിരുന്നു.

ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ ഭാര്യ സിമിയെ ആയിരുന്നു ഗ്രേസ് അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയാണ് ഗ്രേസ് അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് ഇന്ദ്രജിത്തിന്റെ നായികയായി “ഹലാൽ ലൗ സ്റ്റോറി” എന്ന ചിത്രത്തിലും താരം അഭിനയിച്ചു. സിനിമയിൽ മറ്റൊരു സിനിമ പറയുന്ന ചിത്രമായിരുന്നു “ഹലാൽ ലവ് സ്റ്റോറി”. ഈ ചിത്രത്തിലെ സുഹറ എന്ന കഥാപാത്രം അഭിനയം അറിയാത്ത ഒരു വ്യക്തിയാണ്. അഭിനയമറിയാത്ത ഒരാളായി അഭിനയിക്കാൻ ഒരുപാട് പണിപ്പെട്ടു എന്ന് ഗ്രേസ് ആന്റണി മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഇതിനു പുറമേ “തമാശ”, “സാജൻ ബേക്കറി സിൻസ് 1962 “, “പ്രതി പൂവൻകോഴി” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയത്തിനു പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് ഗ്രേസ് ആന്റണി. സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന നൃത്ത വീഡിയോകൾ എല്ലാം വൈറൽ ആകാറുണ്ട്. സ്ട്രീറ്റ് ഡാൻസർ ആയും ബെല്ലി ഡാൻസർ ആയും ഗ്രേസ് പങ്കു വെച്ച വീഡിയോകൾ അമ്പരപ്പോടെ ആണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. എറണാകുളം സ്വദേശിനിയായ ഗ്രേസ് ശ്രീശങ്കര സർവ്വകലാശാലയിൽ നിന്നാണ് ഭരതനാട്യത്തിൽ ബിരുദം നേടിയത്.

നാട്ടിൻപുറത്തുള്ള വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച ഗ്രേസിന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരൻ ആണ്. അച്ഛൻ കൂലിപ്പണിക്കാരൻ ആണെന്ന് പറയാൻ താരത്തിന് യാതൊരു നാണക്കേടും ഇല്ല. ചെറുപ്പത്തിൽ ഒരു സിനിമ നടി ആവണം എന്ന് പറയുമ്പോൾ കേട്ടു നിന്നവർ ഗ്രേസിനെ പരിഹസിക്കുമായിരുന്നു. ചുറ്റും നിന്ന് കളിയാക്കിയവർ ആണ് തന്റെ ഉള്ളിൽ ഉയരങ്ങൾ കീഴടക്കണം എന്നെ തീകൊളുത്തിയത് എന്നും അവർ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഇന്ന് ഒന്നും ആകുമായിരുന്നില്ല എന്ന് ഗ്രേസ് ആന്റണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ആത്മധൈര്യം ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയം നേടാൻ സാധിക്കും എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച താരമാണ് ഗ്രേസ് ആന്റണി. അഭിനയത്തിനു പുറമേ സംവിധാനത്തിലും ഒരു കൈ നോക്കിയ താരമാണ് ഗ്രേസ് . “കെ നോളജ് ” എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഗ്രേസ് സംവിധായികയുടെ തൊപ്പിയണിഞ്ഞ്. ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ് അതിഥി വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ പെൺകുട്ടികളുടെ ജീവിതത്തിലെ നാഴികക്കല്ലുകളെ കുറിച്ച് ആയിരുന്നു ചർച്ചചെയ്തത്.

അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമായിട്ടുള്ള താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. താരം പങ്കു വെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സ് ആണുള്ളത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായിട്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വള്ളത്തിൽ വച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

റിച്ചാർഡ് ആന്റണി എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഗ്രേസിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കമീല ബൊട്ടീക് ഒരുക്കിയ തൂവെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഈറനോടെ വള്ളത്തിലും വെള്ളത്തിലും കിടക്കുന്ന ഗ്രേസിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളായി രംഗത്തെത്തിയത്. “കനകം കാമിനി കലഹം”, “പത്രോസിന്റെ പടപ്പുകൾ”, “സിംപ്ലി സൗമ്യ “എന്നിവയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top