Movlog

Kerala

85കിലോ ഭാരത്തിൽ നിന്നും 55 കിലോയിലേക്ക് – ഒടുവിൽ ഫിസിക്കൽ ട്രെയിനറിലേക്കുള്ള സ്നേഹയുടെ പ്രയാണം ശ്രദ്ധേയം

അമിതവണ്ണം ഇന്ന് ഒരുപാട് ആളുകൾ നേരിടുന്ന കിട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ്. അമിത വണ്ണം കാരണം പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റിലിവർ, ഹൃദ്രോഗങ്ങൾ തുടങ്ങി പല അസുഖങ്ങളും ഉണ്ടാകുന്നു. ഭക്ഷണരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ തന്നെയാണ് അമിതവണ്ണത്തിന് കാരണം. റോഡിന്റെ ഇരുവശത്തായി ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ ഹോട്ടലുകൾ കാണാൻ സാധിക്കും.

ഹോട്ടൽ ഭക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. പണ്ടു കാലങ്ങളിൽ സ്വന്തം വീട്ടിൽ കൃഷി ചെയ്ത ഭക്ഷണമായിരുന്നു ആളുകൾ കഴിച്ചിരുന്നത്. കൃഷി പോലുള്ള അധ്വാനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജോലിത്തിരക്ക് കാരണം വ്യായാമം ചെയ്യാനുള്ള നേരവും ഭക്ഷണം പാകം ചെയ്യാനുള്ള സമയവും ആളുകൾക്കില്ല. അപ്പോൾ ഫാസ്റ്റ് ഫുഡുകളിലേക്ക് ആളുകൾ തിരിയുമ്പോൾ പൊണ്ണത്തടിയും കുടവയറും എല്ലാം ഇതോടൊപ്പം നമ്മൾ വാങ്ങിക്കൂട്ടുന്നു.

ആളുകൾ നേരിടുന്ന ഒരു പ്രധാന ചോദ്യം നമ്മുടെ വണ്ണത്തെ കുറിച്ച് ആണ്. തടിച്ചു പോയാൽ ഇതെന്തു വണ്ണം ആണെന്നും മെലിഞ്ഞു പോയാൽ എന്തെങ്കിലും അസുഖം ഉണ്ടോ ആകെ മെലിഞ്ഞല്ലോ എന്ന് ആണ് ചോദ്യങ്ങൾ. ഇപ്പോഴിതാ സ്നേഹയുടെ ട്രാൻസ്ഫോർമേഷൻ കഥകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ബിടെക് പഠനത്തിന് ശേഷം പീച്ചിയിലെ പവർഹൗസിൽ ജോലിചെയ്തിരുന്ന ഒല്ലൂർ പുത്തൂക്കാരൻ സ്നേഹ അഖിലിന് പണ്ട് മുതൽക്കേ വണ്ണമുള്ള ശരീര പ്രകൃതമായിരുന്നു.

എന്നാൽ പ്രസവം കഴിഞ്ഞപ്പോൾ നന്നായി തടിച്ചു 85 കിലോ ആയിരുന്നു ഭാരം. ഭാരം കൂടുന്നത് ഒരു മോശം കാര്യമായി സ്നേഹ കരുതുന്നില്ല. എന്നാൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും മനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നതുപോലെ ശരീരത്തിന് ചെയ്യാൻ കഴിയാത്തതും സ്നേഹയെ മാനസികമായി വിഷമിപ്പിച്ചു. അങ്ങനെയായിരുന്നു വണ്ണം കുറയ്ക്കുവാനായി സ്നേഹ ജിമ്മിൽ പോയി തുടങ്ങിയത്. 2018ൽ കുഞ്ഞ് എഴുന്നേൽക്കുന്നതിന് മുമ്പ് പുലർച്ചെ അഞ്ചു മണി മുതൽ 6 മണി വരെ ഒരു മണിക്കൂർ കഠിനമായ അധ്വാനം.

ട്രെഡ്മിൽ, വെയിറ്റ് ട്രെയിനിംഗ്, കാർഡിയാക് ട്രെയ്നിങ് എന്നിവയായിരുന്നു പ്രധാനമായും ചെയ്തത്. അതിനോടൊപ്പം തന്നെ ഭക്ഷണം നിയന്ത്രിക്കുന്ന ഡയറ്റിംഗ്. വെറും എട്ട് മാസത്തെ പരിശീലനം കൊണ്ട് 55 കിലോ ഭാരമായി സ്നേഹ. ഭാരം കുറയ്ക്കുന്നത് ഒരു അപൂർവ കഥ അല്ലെന്നു തെളിയിക്കുകയാണ് സ്നേഹ തന്റെ പ്രയത്നത്തിലൂടെ. എന്നാൽ കഥ അവിടെ കൊണ്ട് തീരുന്നില്ല. ഭാരം കുറഞ്ഞപ്പോൾ മൊത്തത്തിൽ അങ്ങ് മാറി കളയാമെന്ന് സ്നേഹ തീരുമാനിച്ചു.

ബിടെക് പഠനം കൊണ്ട് കിട്ടിയ ജോലിയോട് വിടപറഞ്ഞ സ്നേഹ ഫിറ്റ്നസ് പരിശീലനത്തിന് ചേർന്നു. റെഡ് റെപ്സ് ഇന്ത്യയുടെ ഇന്റർനാഷണൽ ഫിസിക്കൽ ട്രെയിനർ സർട്ടിഫിക്കറ്റ് ലഭിച്ച സ്നേഹ യോഗയിൽ ബിരുദാനന്തരബിരുദം എടുത്തിട്ടുണ്ട്. വീട്ടിൽ ഒരു ചെറിയ ജിം തുടങ്ങി. സ്ത്രീകൾക്ക് വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഇപ്പോൾ കുരിയച്ചിറയിലെ തൃശ്ശൂർ സ്പോർട്സ് സെന്ററിന്റെ മുകളിൽ ഡാർക്ക് ജിം സിറ്റി എന്ന പേരിൽ ഇരുനൂറോളം പേർക്ക് ആരോഗ്യ പരിശീലനം നൽകുന്ന ഒരു ജിം ട്രെയിനർ ആണ് സ്നേഹ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top