Movlog

Kerala

കേരളത്തിലെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോറിക്ഷ

സ്ത്രീ പുരുഷ ഭേദമന്യേ പ്രായപൂർത്തിയായ എല്ലാ മനുഷ്യർക്കും ഒരു ജോലി അത്യാവശ്യം ആണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത് ഒരു അഭിമാനവും വരുമാനമാർഗവും ആണ്. പലപ്പോഴും ജോലി ഇല്ലാത്തതിന്റെ പേരിൽ മറ്റുള്ളവരെ ആശ്രയിച്ചും ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെയും മുന്നോട്ട് പോകുന്നവരുണ്ട്. സ്ത്രീകൾ ആണ് ഇതിൽ ഭൂരിഭാഗവും. വളരെ ചെറിയ പ്രായത്തിലെ അവരെ വിവാഹം കഴിപ്പിച്ചു വിടുന്നത് കൊണ്ട് ജീവിതകാലം മുഴുവനും ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് ഒരുപാട് സ്ത്രീകളും. ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാവും ഈ കൂട്ടത്തിൽ. അത്തരം സ്ത്രീകൾക്ക് ഇതാ ഒരു സന്തോഷ വാർത്ത.

കേരളത്തിലെ ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനം കണ്ടെത്താൻ ആയി സൗജന്യമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ നൽകുന്നു. ആദ്യ ഘട്ടത്തിൽ ഒരു ജില്ലയിൽ രണ്ടു പേർക്കാണ് ഓട്ടോ നൽകുന്നത്. തിരിച്ചടവ് ഒന്നും തന്നെ വേണ്ടാത്ത ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ ഇരുപത്തിയെട്ട് സ്ത്രീകൾക്ക് സൗജന്യമായി ഓട്ടോ ലഭിക്കും. ഓട്ടോ ലഭിച്ചതിനു ശേഷം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു കാരണവശാലും ഓട്ടോ മറ്റൊരാൾക്ക് നൽകാനോ ബാങ്കിൽ ഈടായി നൽകാനോ പാടില്ല. ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് വരുമാനർത്ഥം നൽകുന്ന ഓട്ടോ ദുരുപയോഗം ചെയ്യാൻ പാടില്ല. അങ്ങനെ കണ്ടെത്തിയാൽ വണ്ടി തിരികെ നൽകേണ്ടി വരും.

ജോലി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിട്ടും എങ്ങനെ ഒരു ജോലി ലഭിക്കുമെന്ന ആശങ്കയിൽ കഴിയുന്ന ഒരുപാട് പേർക്ക് ഒരു ആശ്വാസമാകും ഈ പദ്ധതി. തൊഴിൽ ഇല്ലാതെ ഒരുപാട് പേർ നമ്മുടെ നാട്ടിൽ അലയുന്നു. അവരിൽ കുറച്ചു പേർക്കെങ്കിലും ഈ പദ്ധതി വലിയ ആശ്വാസം ആയിരിക്കും. തിരിച്ചടവ് ഇല്ലാത്ത ഈ അവസരം അർഹിക്കുന്നവർക്ക് തന്നെ ലഭിക്കട്ടെ. യോഗ്യത ഉണ്ടായിട്ടും ഈ വാർത്തകൾ അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ നഷ്ടമാവുന്ന ഒരുപാട് പേരുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ മറ്റുള്ളവർക്കായി ഈ വാർത്ത ഷെയർ ചെയ്യുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top