Movlog

Movie Express

അങ്ങനെ അവർ ഒന്നിക്കുകയാണ് ! ഷെല്ലിയ്ക്കും ഗുരുവിനും ആശംസകൾ അറിയിച്ചു ആരാധകർ

അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ് “മിന്നൽ മുരളി”. സിനിമ പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് ഈ ചിത്രം. “കുഞ്ഞിരാമായണം”, “ഗോദ” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ, ബേസിൽ സംവിധാനം ചെയ്‌ത്‌ ടോവിനോ നായകനായി എത്തുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വളരെ മികച്ച സാങ്കേതിക മികവോടെ ഒരുക്കിയ ചിത്രത്തിലൂടെ ആദ്യമായി ഒരു നാടൻ സൂപ്പർ ഹീറോയ്ക്ക് ജന്മം നൽകിയിരിക്കുകയാണ്.

അതിഗംഭീരമായ പ്രമോഷൻ ആയിരുന്നു ചിത്രത്തിന് നൽകിയിരുന്നത്. പ്രശസ്ത റെസലിംഗ് താരം ദി ഗ്രേറ്റ് കാലി, ക്രിക്കറ്റ് താരം യുവരാജ് സിംഗ്, എന്നിവരെല്ലാം സിനിമയുടെ പ്രമോഷന് ഭാഗമായതും ചിത്രത്തിന്റെ നിലവാരം വ്യക്തമാക്കുന്നു. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ചിത്രം വിവിധ ഭാഷകളിൽ ആയിട്ടായിരുന്നു റിലീസ് ചെയ്‌തത്‌. ഇതോടെ നമ്മുടെ നാടിന്റെ ആദ്യത്തെ സൂപ്പർ ഹീറോ ആയി മാറി മിന്നൽ മുരളി. മിന്നലടിച്ചു സൂപ്പർ ശക്തികൾ ലഭിച്ച നായകനായി ടോവിനോ എത്തുമ്പോൾ അതേ മിന്നൽ അടിച്ചു സൂപ്പർ പവർ കിട്ടുന്ന വില്ലനായി എത്തുന്നത് ഗുരു സോമസുന്ദരം ആണ്.

സിനിമയുടെ റിലീസ് വരെ ടോവിനോയുടെ മിന്നൽ മുരളി എന്ന കഥാപാത്രമായിരുന്നു ചർച്ച ചെയ്തതെങ്കിൽ അതിനു ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് സൂപ്പർ വില്ലന്റെ പ്രകടനമാണ്. ഷിബുവിന്റെയും ഉഷയുടെയും പ്രണയകഥയും പ്രേക്ഷകരുടെ ഉള്ളിൽ ഒരു നോവായി മാറിയിരുന്നു. ഇവരുടെ പ്രണയം ആണിപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്. ഒരു ഭ്രാന്തിയുടെ മകനായി ജനിച്ചത് കാരണം സമൂഹത്തിൽ ഒറ്റപ്പെട്ട ഷിബുവിന് ആശ്വാസമായി എത്തിയ കൂട്ടുകാരിയായിരുന്നു ഉഷ.

എന്നാൽ ഭ്രാന്തിയുടെ മകൻ എന്ന അവഗണന കാരണം തന്നെ ഉഷയെ സ്വന്തമാക്കാൻ കഴിയാതെ ഷിബു ഉഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം ഷിബുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ് അവർ ഒന്നിക്കാൻ പോകുമ്പോൾ വിധി അവർക്ക് കരുതിവെച്ചത് മറ്റൊന്നായിരുന്നു. “ഉഷയും ഷിബുവും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ” എന്ന കുറിപ്പോടെ ഇവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കു വെക്കുകയാണ് അജു വർഗീസ്.

സിനിമയിൽ മിന്നൽ മുരളിയുടെ അളിയന്റെ വേഷത്തിലെത്തുന്നത് അജു വർഗീസ് ആണ്. 28 വർഷത്തെ കാത്തിരിപ്പിനുശേഷം ഷിബു ഉഷയെ സ്വന്തമാക്കുന്ന അജു വർഗീസിന്റെ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. പ്രശസ്ത നടി ഷെല്ലി ആണ് ചിത്രത്തിൽ ഉഷ ആയി എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “കുങ്കുമപ്പൂവ്” എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ഷെല്ലി പരമ്പരകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ്.

അജുവിന്റെ പോസ്റ്റ് കണ്ടിട്ട് പ്രിയ താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഒന്നിക്കുകയാണോ എന്ന സംശയം ഒരുപാട് പേർ പ്രകടിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ അജു പങ്കുവെച്ച കുറിപ്പിന് കീഴിൽ “നന്ദി അജു” എന്ന കമന്റ് ഷെല്ലി പങ്കു വെച്ചതോടെ പ്രേക്ഷകർ ആകെ ആശയക്കുഴപ്പത്തിലാണ്. സിനിമയിൽ ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിതത്തിൽ ഇവർ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. തമിഴ് സിനിമകളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച നടൻ ആണ് ഗുരു സോമസുന്ദരം.

മിന്നൽ മുരളിയിലെ ഷിബുവായി അതിഗംഭീര പ്രകടനം തന്നെ ആണ് അദ്ദേഹം കാഴ്ച വെച്ചത്. സമൂഹത്തിന്റെ അവഗണനകളും മാറ്റി നിർത്താലും അനുഭവിക്കേണ്ടി വന്ന, തന്റെ പ്രണയം ഒരു നിധി പോലെ സൂക്ഷിച്ച ഷിബു എന്ന വില്ലൻ കഥാപാത്രത്തിനോട് അറിയാതെ പ്രേക്ഷകർക്ക് ഒരു ഇഷ്ടം തോന്നിപ്പോകും. അത്രയേറെ സ്വാഭാവികമായ പ്രകടനം ആണ് ഗുരു സോമസുന്ദരം കാഴ്ച വെച്ചത്. നായക കഥാപാത്രത്തേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നത് വില്ലൻ ആയ ഷിബു ആണെന്ന് മിന്നൽ മുരളി കണ്ടവർ നിസ്സംശയം പറയും…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top