Movlog

Kerala

തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ് ധരിച്ച ടീഷർട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അന്തരിച്ച നടൻ സുകുമാരൻറെയും നടി മല്ലിക സുകുമാരൻറെയും രണ്ടാമത്തെ മകനായ പൃഥ്വിരാജ്, “നന്ദനം” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. അഭിനയ മികവ് കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിക്കുന്ന താരമാണ് പൃഥ്വിരാജ്. തനിക്ക് ശരിയെന്നു തോന്നുന്നത് വെട്ടിത്തുറന്നു പറയുകയും സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന പൃഥ്വിരാജിനു ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആദ്യം പരിഹസിച്ചവർ തന്നെ പിന്നീട് അദ്ദേഹത്തിനെ കയ്യടിച്ച് അംഗീകരിക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്..

മലയാള സിനിമയിൽ പരീക്ഷണ സിനിമകൾ കൊണ്ടുവരാനും അത് വിജയിപ്പിക്കാനും താരത്തിന് സാധിച്ചു. അഭിനയത്തിൽ നിന്നും നിർമ്മാണത്തിലും പിന്നീട് സംവിധാനത്തിലേക്ക് കടന്നു താരം. പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. പ്രിയ താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ അവർ ധരിക്കുന്ന വസ്ത്രവും ആക്സസറികളും എല്ലാം വാർത്തകളിൽ ഇടം നേടാറുണ്ട്. അത്തരത്തിൽസി ശ്രദ്ധേയം ആയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ താരം അണിഞ്ഞിരിക്കുന്ന ടീഷർട്ട്. പൃഥ്വിരാജ് അണിഞ്ഞിരിക്കുന്ന ടി ഷർട്ടിന്റെ വിലയും ബ്രാൻഡും കണ്ടു പിടിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ചില വിരുതന്മാർ.

40,000 ലധികം വിലവരുന്ന ടീഷർട്ട് ആണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ടീഷർട്ടിന്റെ വിലയും അതിന്റെ ചിത്രങ്ങളുമൊക്കെ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്. ഇതിനുമുമ്പും പൃഥ്വിരാജിന്റെ ആക്സസറികൾ സമൂഹമാധ്യമങ്ങളിൽ ഇടംനേടിയിരുന്നു. വാഹനമോടിക്കുന്ന പ്രിത്വിരാജിന്റെ ചിത്രം ഭാര്യ സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സ്റ്റീയറിംഗ് നിയന്ത്രിക്കുന്ന പൃഥ്വിയുടെ കൈകൾ മാത്രമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അന്ന് പ്രിത്വി അണിഞ്ഞ വാച്ച് ആയിരുന്നു ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്.

കാഴ്ചയിലെ സാമ്യം വെച്ച് അന്വേഷണം തുടങ്ങി ഒടുവിലത് 20 ലക്ഷം വിലവരുന്ന വാച്ച് ആണെന്ന് ആരാധകർ കണ്ടെത്തി. ആരാധകരിൽ ഒരാൾ ഇത് ഹബ്ലോട്ട് അല്ലെ എന്ന് സുപ്രിയയോട് ചോദിച്ചിരുന്നു. എന്നാൽ ഹബ്ലോട്ട് അല്ല എന്നും എ പി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ ആണ് എന്നും സുപ്രിയ മറുപടി നൽകി. ലോക്ക് ഡൗണിനു ശേഷം നിരവധി സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. ലോക്ക് ഡൗണിനു മുമ്പ് ബ്ലെസി സംവിധാനം ചെയ്യുന്ന “ആടുജീവിതം” എന്ന ചിത്രത്തിനായി ഒരുപാട് മെലിഞ്ഞിരുന്നു പൃഥ്വിരാജ്. ജോർദാനിൽ നിന്നും മടങ്ങി വന്നതിനു ശേഷം കഠിനമായ പരിശീലനത്തിലൂടെ ഗംഭീര മേക്കോവർ നടത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top