Movlog

Photo Gallery

വിമർശനങ്ങൾ ഏറ്റുവാങ്ങി എസ്തർ അനിലിന്റെഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

2010ൽ പുറത്തിറങ്ങിയ “നല്ലവൻ” എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് എസ്തർ അനിൽ. 2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ “ദൃശ്യം” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് മലയാള സിനിമയും കടന്നു മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറി. “ദൃശ്യം”ത്തിന്റെ തമിഴ് പതിപ്പ് “പാപനാശ”ത്തിലും തെലുങ്ക് റീമേക്ക് “ദൃശ്യ”ത്തിലും എസ്തർ തന്നെയായിരുന്നു തന്റെ കഥാപാത്രം ചെയ്തിരുന്നത്.

“ഓള്” എന്ന സിനിമയിലൂടെ നായികനിരയിലേക്ക് ഉയർന്ന താരം തമിഴിലും തെലുങ്കിലും നായികയായി അരങ്ങേറ്റം കുറിക്കാൻ ഇരിക്കുകയാണ്. അഭിനയത്തിന് പുറമേ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും തിളങ്ങിയിരുന്നു എസ്തർ. “ദൃശ്യം 2 ” ആണ് എസ്തർ അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം. ജിത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ മികച്ച വിജയം നേടിയ ത്രില്ലർ സിനിമകളിൽ ഒന്നായിരുന്നു “ദൃശ്യം”. ഈ വമ്പൻ വിജയം തന്നെയാണ് രണ്ടാംഭാഗം ഇറക്കാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ചത്.

ലോക് ഡൗണിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു “ദൃശ്യം 2 “ന്റെ ഷൂട്ടിംഗ്. ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പ് എസ്തർ അനിൽ ആരാധകർക്ക് വേണ്ടി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചത്. ചിലർ നല്ല അഭിപ്രായങ്ങൾ ആയി എത്തിയെങ്കിലും ആരെയും തളർത്തുന്ന മോശമായ കമന്റുകളും ചിത്രത്തിനു താഴെ ലഭിക്കുന്നുണ്ട്.

നടിമാരുടെ ചിത്രങ്ങൾക്ക് മോശമായ കമന്റുകൾ ഇടുക എന്നത് ഒരു പതിവ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിലൂടെ ആരെയും എന്തും പറയാം എന്ന അവസ്ഥയിലേക്ക് അധപതിച്ചു ഇരിക്കുകയാണ് മലയാളികൾ. പലപ്പോഴും അതിരുകടക്കാറുണ്ട് ഇത്തരം കമന്റുകൾ. എസ്തറിന്റെചിത്രങ്ങൾക്ക് നേരെയും ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top