Movlog

Faith

അമ്മയുടെ രണ്ടാം വിവാഹത്തിന് മകൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു .

ആദ്യ വിവാഹം  വിവാഹം ചെയ്യുന്നത് വലിയ ഒരു അപരാധമായി കാണുന്നവർ നമുക്ക് ചുറ്റുമുണ്ട് .രണ്ടാം വിവാഹം എന്ന സമ്പ്രദായത്തെ നെറ്റി ചുളിച്ചു കാണുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് .അത് പോലെ തന്നെ പ്രായം കൂടിയവർ രണ്ടാം വിവാഹം ചെയ്യുന്നത് പരിഹസിക്കുന്ന ഒരുപാട് പേരുണ്ട് .ഇത് പോലെ രണ്ടാം വിവാഹത്തെ അംഗീകരിക്കാൻ  മടിക്കുന്ന ഒരുപാട് ആളുകളുണ്ട് .ഇവരിൽ നിന്നും വ്യത്യസ്തനായി സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിന് മകൻ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .ഗോകുൽ എന്ന മകൻ ആണ് അമ്മയുടെ രണ്ടാം വിവാഹത്തിന്റെ ചിത്രത്തിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കു വെച്ചത് .

രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാം മടിക്കുന്ന ആളുകൾ ഉള്ള ഈ ഒരു കാലത്തു ഇങ്ങനെ ഒരു കുറിപ്പെഴുതാനോ എന്ന് ഗോകുൽ ചിന്തിച്ചിരുന്നു .സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത് എന്നും അതൊന്നും ഞങ്ങളെ ബാധിക്കില്ല എന്നും ഗോകുൽ തുറന്നു പറയുന്നു .അമ്മയുടെ ആദ്യ വിവാഹം ദുരന്തപൂർണമായിരുന്നു .

അച്ഛന്റെ പീഡനം കാരണം നെറ്റിയിൽ നിന്നും ചോര നിർത്താതെ ഒഴുകുമ്പോഴും മകന് വേണ്ടി അതെല്ലാം സഹിക്കുകയും ,യൗവനം മുഴുവനും മകന് വേണ്ടി ജീവിക്കുകയും ചെയ്ത ഒരു അമ്മ .അമ്മയുടെ കൈ പിടിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഗോകുൽ ആഗ്രഹിച്ച ഒരു ദിവസമായിരുന്നു ഇത് .അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ആകട്ടെ എന്ന് ഈ മകൻ ആഗ്രഹിക്കുന്നു .ഒരുപാട് സന്തോഷമേകുന്ന കാര്യം രഹസ്യമായി വെക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നും ഗോകുൽ കൂട്ടിച്ചേർത്തു .ഗോകുലിന്റെ കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്ത് കഴിഞ്ഞു .ഒരുപാട് പേരാണ് ഗോകുലിനെ അഭിനന്ദിച്ചും പിന്തുണച്ചും മുന്നോട്ട് വന്നിരിക്കുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top