Movlog

Kerala

ജീവിതത്തിൽ ഡിപ്രഷൻ ഉണ്ടായ അനുഭവം പങ്കു വെച്ച് “എന്റെ മാനസപുത്രി ” ഫെയിം ശ്രീകല

“എന്റെ മാനസപുത്രി” എന്ന പരമ്പരയിൽ സോഫിയ ആയെത്തിയ ശ്രീകലയെ മലയാളികൾ ഒരിക്കലും മറക്കില്ല. ഒരൊറ്റ പരമ്പരയിലൂടെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ശ്രീകല. “കായംകുളം കൊച്ചുണ്ണി” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീകല, “എന്റെ മാനസപുത്രി “, “ദേവീമാഹാത്മ്യം “, “അമ്മമനസ് “, “ഉള്ളടക്കം”, “സ്നേഹതീരം ” എന്നീ സീരിയലുകളിലൂടെ മിനിസ്‌ക്രീനിൽ മിന്നും താരമായി മാറി. നാൽപ്പതോളം പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകല വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തു. പിന്നീട് “രാത്രിമഴ” എന്ന പരമ്പരയിലൂടെ വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി.

ഏറെ കാലം പ്രണയത്തിലായിരുന്ന വിപിൻ ആണ് ശ്രീകലയുടെ ഭർത്താവ്. ഇവരുടെ മകൻ ആണ് സംവേദ് . ഭർത്താവും മകനുമൊപ്പം യു കെയിലെ ഹോർഷാമിൽ സന്തോഷത്തോടെ ജീവിക്കുകയാണ് താരമിപ്പോൾ. ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ഒരുപാട് പേർക്ക് ഡിപ്രഷൻ ഉണ്ടെന്നു കേട്ടിരുന്നെങ്കിലും അതത്ര വലിയ കുഴപ്പം ഒക്കെ ആണോ എന്ന് ചിന്തിച്ചിരുന്ന ആൾ ആയിരുന്നു ശ്രീകല. എന്നാൽ സ്വന്തം ജീവിതത്തിലും അങ്ങനെ ഒരു ഘട്ടം ഉണ്ടാവുമെന്ന് താരം കരുതിയില്ല. അമ്മയുടെ മരണശേഷം ആണ് ശ്രീകല വിഷാദരോഗത്തിന് അടിമയായത്. അക്കാലത്ത് ഭർത്താവ് വിദേശത്തും ശ്രീകല തിരുവനന്തപുരത്ത് ഒറ്റക്ക് താമസിക്കുന്ന സമയമായിരുന്നു. “സ്വാമി അയ്യപ്പൻ” എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ശ്രീകലയുടെ അമ്മയുടെ വിയോഗം.

പരമ്പരകളിൽ സജീവമായിരുന്ന കാലത്ത് താരത്തിനൊപ്പം ഷൂട്ടിങ്ങിനും മറ്റും വന്നിരുന്നത് ‘അമ്മ ആയിരുന്നു. അത് കൊണ്ട് തന്നെ അമ്മയുടെ വേർപാടിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥ ആയിരുന്നു ശ്രീകലയ്ക്ക്. തനിച്ചിരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് പതിവായി മാറി. അഭിനയത്തിൽ സജീവമായതിനാൽ മകനെ നോക്കിയതും ‘അമ്മ ആയിരുന്നു. ഒറ്റപ്പെടൽ സഹിക്കാൻ ആവാതെയാണ് അഭിനയം നിർത്തി വിദേശത്തേക്ക് പോയതെന്ന് താരം പറയുന്നു. എല്ലാമുണ്ടായിട്ടും എന്തോ ഒന്നില്ല എന്ന ഒരു തോന്നൽ ആയിരുന്നു ശ്രീകലയ്ക്ക് അമ്മയുടെ വേർപാടിന് ശേഷം. വിഷാദരോഗത്തിലേക്ക് കടന്ന താരത്തിനെ ആ അവസ്ഥയിൽ നിന്നും തിരിച്ചുപിടിച്ചത് മകനും ഭർത്താവുമാണ്. ‘അമ്മ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരു സീരിയലിലേക്ക് താരത്തിന് അവസരം ലഭിച്ചിരുന്നെങ്കിലും അമ്മയുടെ വേർപാടോടെ ആ ക്ഷണം നിരസിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top