Movlog

Technology

റൊക്കം കാശു കൊടുത്തു മൊത്തമായി ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക് – കൊടുത്ത തുക കേട്ടാൽ ആരും ഒന്ന് ഞെട്ടും

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്‌ക്. 4400 കോടി ഡോളറിനാണ് ഇലോൺ മസ്‌ക് കരാർ ഒപ്പിട്ടത്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച ക്യാനഡ അമേരിക്കക്കാരനായ ഇലോൺ മസ്ക് ഒരു വ്യവസായിയും ശാസ്ത്രജ്ഞനും എൻജിനീയറും ആണ്. ടെസ്‌ല മോട്ടേഴ്‌സിന്റെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് ഇലോൺ മസ്ക്.

റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി ആയിരുന്നു സ്പേസ് എക്സ്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദം ഉണ്ടായതിനെ തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ ബോർഡ് അംഗങ്ങൾ ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ട്വിറ്റർ ഇലോൺ മസ്‌ക് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കുകയായിരുന്നു. 43 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തതിനു ശേഷം ഇതാണ് തന്റെ ഏറ്റവും അവസാനത്തെ ഓഫർ എന്ന് മസ്ക് വ്യക്തമാക്കുകയായിരുന്നു.

ഏപ്രിൽ 14 ന് ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്ന് 44 ബില്യൺ ഡോളറിനാണ് മസ്കറ്റ് ട്വിറ്റർ സ്വന്തമാക്കിയത്. ഫോബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്ക്. അടുത്തിടെ ആയിരുന്നു അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയാകുന്നത്. ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാനം ആയിട്ടുള്ള കാര്യമാണ് അഭിപ്രായസ്വാതന്ത്ര്യം. മനുഷ്യരുടെ ഭാവിയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ പോലും ചർച്ചചെയ്യപ്പെടുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആയി മാറും ട്വിറ്റർ.

അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിൽ ആവണം എന്നായിരുന്നു മസ്കിന്റെ നിലപാട്. ട്വിറ്ററിൽ ഏറ്റവും മികച്ച ഫീച്ചറുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺസോഴ്സ് ആക്കി വിശ്വാസം വർധിപ്പിക്കാൻ ആണ് മസ്‌ക് ഉദ്ദേശിക്കുന്നത്. എല്ലാവർക്കും ആധികാരികത നൽകിക്കൊണ്ട് ട്വിറ്ററിനെ എക്കാലത്തെയും മികച്ചതാക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ഇലോൺ മസ്‌ക് പ്രസ്താവനയിൽ പറഞ്ഞു.

അനന്തമായ സാധ്യതകൾ ഉള്ള ട്വിറ്ററിനെ അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും, ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആണ് മസ്കിന്റെ ശ്രമം. മസ്‌ക് ട്വിറ്റർ സ്വന്തമാകുമോ എന്ന ആകാംക്ഷയിൽ അന്തിമ ചർച്ചകളിലേക്ക് ഉറ്റു നോക്കുകയായിരുന്നു ലോക ജനത. എലോൺ മസ്‌ക് സ്വന്തം നിലയ്ക്കാണ് ട്വിറ്റർ വാങ്ങിക്കാൻ ശ്രമിക്കുന്നത്. ഇതിൽ ടെസ്‌ലയ്ക്ക് യാതൊരു പങ്കുമില്ല.

ഈ വാർത്തകൾ പുറത്തു വന്നതോടെ ട്വിറ്ററിന്റെ ഓഹി വീണ്ടും 4.5 ഉയർന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ സ്ഥാപനം ആകണമെന്ന് ആണ് മസ്കിന്റെ വാദം. മസ്കിനെ ഏറ്റവും കടുത്ത ഭാഷയിൽ വിമർശിക്കുന്നവർ പോലും ട്വിറ്ററിൽ തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായസ്വാതന്ത്ര്യം എന്നും മസ്‌ക് ട്വിറ്ററിലൂടെ പങ്കു വെച്ചു.

അടുത്തിടെയായിരുന്നു മസ്‌ക് ട്വിറ്ററിന്റെ ഓഹരിയുടെ ഒമ്പത് ശതമാനം സ്വന്തമാക്കിയത്. ഇതിനു പിന്നാലെയായിരുന്നു ട്വിറ്റർ മുഴുവനായും വാങ്ങിക്കാനുള്ള താല്പര്യം അദ്ദേഹം അറിയിച്ചത്. ഇതു തമാശയാണെന്ന് ട്വിറ്റർ മാനേജ്മെന്റ് ആദ്യം കരുതി. എന്നാൽ 44 ബില്യൻ ഡോളർ മൊത്തം പണം നൽകാമെന്ന് കരാർ വച്ചതോടെ ട്വിറ്റർ മാനേജ്മെന്റ് കാര്യം ഗൗരവമായി എടുക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top