Movlog

Movie Express

ആറു വർഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് മനസ്സുതുറന്ന് എലീന പടിക്കൽ .

കിരൺ ടിവിയിലൂടെ അവതാരകയായി മലയാളികൾക്ക് മുമ്പിലെത്തിയ താരമാണ് എലീന പടിക്കൽ. “ഭാര്യ” എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായി പ്രവേശിച്ച എലീന കൂടുതൽ ജനപ്രീതി നേടിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ്. എലീനയുടെ അവതരണവും അഭിനയവും ഏറ്റെടുത്ത പ്രേക്ഷകർ എലീന എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്.എല്ലാവരോടും കളിച്ച് ചിരിച്ച് മികച്ച രീതിയിലുള്ള പ്രകടനമാണ് എലീന ഷോയിലുടനീളം കാഴ്ചവച്ചത്.

ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ഫുക്രൂവുമായി എലീന പ്രണയത്തിലായിരുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഫുക്രൂവും താനും സുഹൃത്തുക്കളായിരുന്നു എന്ന് എലീന തുറന്നു പറഞ്ഞു. എലീന വിവാഹിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി നായർ ആണ് വരൻ. ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്.

തന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെ സ്വാധീനിക്കാനാകുന്ന ഒരാൾ ആണ് രോഹിത് എന്ന് എലീന മനസ് തുറക്കുന്നു .ആറു വർഷത്തെ സൗഹൃദവും പ്രണയവും ആണ് വിവാഹത്തിലേക്കെത്തിയിരിക്കുന്നത് .ഒരു സുഹൃത്തിന്റെ സുഹൃത്തായിരുന്ന രോഹിത്തിനെ ബാംഗളൂരിൽ പഠിക്കുന്ന കാലത്താണ് എലീന ആദ്യമായി കാണുന്നത് .സ്ഥിരം പ്രണയകഥകൾ പോലെ ഫേസ്‌ബുക്കിൽ ഹായിലൂടെ ആരംഭിച്ച പ്രണയം .പിന്നീട് അത് വാട്സാപ്പിലെ ഹായ് ആയി മാറി .പ്രൊപ്പോസ് ചെയ്യുമ്പോൾ ആദ്യം നോ പറയുന്നു .പിന്നീട് ഇമ്പ്രസ് ചെയ്യാനുള്ള സർപ്രൈസുകൾ .അങ്ങനെ ഒടുവിൽ എലീന സമ്മതം മൂളുന്നു .

സാധാരണ പ്രണയകഥകൾ പോലെ ചുറ്റിക്കറങ്ങാനൊന്നും എലീനയ്ക്ക് താല്പര്യമില്ലായിരുന്നു .ആദ്യം തന്നെ മാതാപിതാക്കളോട് തന്റെ പ്രണയത്തെ കുറിച്ച് എലീന മനസ് തുറന്നു .പഠനം കഴിഞ്ഞു നോക്കാം എന്നായിരുന്നു അവരുടെ മറുപടി .അങ്ങനെ രോഹിതിന് ജോലി കിട്ടിയപ്പോൾ വീണ്ടും വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ വിസമ്മതിച്ചു .എന്നാൽ ഒളിച്ചോടാനും പട്ടിണി കിടക്കാനും എലീന തയ്യാറായിരുന്നില്ല .വീട്ടുകാർ സമ്മതിക്കുമ്പോൾ വിവാഹം നടത്തിയാൽ മതി എന്നായിരുന്നു എലീനയുടെ സ്റ്റാൻഡ് .ഒടുവിൽ കഴിഞ്ഞ മാസം ആണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിന് സമ്മതം മൂളിയത് . എൻജിനീയറിങ് കഴിഞ്ഞ് സ്വന്തമായി ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു ഇരിക്കുകയാണ് രോഹിത്. കോഴിക്കോട് സ്വദേശി ആയ രോഹിത്ത് ,അച്ഛൻ പ്രദീപിനും ‘അമ്മ ശ്രീജയ്ക്കും ഉള്ള ഒറ്റ മകൻ ആണ് .അടുത്ത വർഷം ജനുവരി 20 നായിരിക്കും വിവാഹ നിശ്ചയം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top