Movlog

Movie Express

നിറവയറിൽ അതീവ സന്തോഷവതിയായി സൗഭാഗ്യ ! വളക്കാപ്പ് ചടങ്ങ് ദൃശ്യങ്ങൾ ശ്രദ്ധേയം

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരകുടുംബമാണ് താരാകല്യാണിന്റെത്. സിനിമാ-സീരിയൽ താരവും നർത്തകിയുമായ താര കല്യാനിന്റെയും നർത്തകനും നടനുമായ രാജാറാമിന്റെയും ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകനായ രാജാറാം “ദേവത”, “ദേശാടനപക്ഷി”, “നിഴൽയുദ്ധം” എന്നീ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് താര കല്യാൺ.

“മയിൽപ്പീലിക്കാവ്”, “റിഷിവംശം” എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട് താര കല്യാൺ. ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “ചെമ്പരത്തി” എന്ന പരമ്പരയിൽ തൃച്ചംബരത്ത് അഖിലാണ്ഡേശ്വരി ആയി തിളങ്ങുകയാണ് താര കല്യാൺ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഒരു സെലിബ്രിറ്റിയാണ് താരപുത്രി ആയ സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യയെ സമൂഹമാധ്യമങ്ങളിൽ ഉള്ളവർ വിശേഷിപ്പിക്കുന്നത്. ഡബ്സ്മാഷിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് സൗഭാഗ്യ.

വേറിട്ട ആശയങ്ങൾ കൊണ്ടും മികച്ച അവതരണം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. അമ്മയെയും മുത്തശ്ശി സുബ്ബലക്ഷ്മിയുടെ പോലെ മികച്ച നർത്തകിയായ സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. സൗഭാഗ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. “ഇമ്മിണി ബല്യ ഒരു ഫാൻ” എന്ന ടാലന്റ് ഹണ്ട് ഷോയിൽ വിധികർത്താവായി മിനിസ്ക്രീനിലേക്ക് ചുവടുവച്ച സൗഭാഗ്യ നടനും നർത്തകനുമായ അർജുൻ സോമശേഖരനെ ആണ് വിവാഹം കഴിച്ചത്.

2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. സൗഭാഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അർജുൻ സോമശേഖരൻ. താരകല്യാണിന്റെ ശിഷ്യനായിരുന്ന അർജുൻ, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “ചക്കപ്പഴം” എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്നാൽ മറ്റു ചില തിരക്കുകൾ കാരണം പരമ്പരയിൽ നിന്നും അർജുൻ പിന്മാറുകയായിരുന്നു.

ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. അടുത്തിടെയായിരുന്നു സൗഭാഗ്യ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ആണ് വൈറലായിരിക്കുന്നത്. വളക്കാപ്പ് ചടങ്ങിനിടയിൽ തന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് അർജുൻ. ഒരു പെൺകുഞ്ഞിനെ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും അച്ഛന്റെ പുന്നാര മകളായി അവളെ വളർത്തണം എന്നായിരുന്നു അർജുൻ പങ്കുവെച്ചത്.

അർജുന്റെ ഹൃദയത്തിൽ നിന്നും വന്ന വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് സൗഭാഗ്യയും അതിഥികളും സ്വീകരിച്ചത്. സൗഭാഗ്യയോട് എന്ത് കുഞ്ഞിനെയാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ, നീ ആയിരിക്കുന്ന അവസ്ഥയിൽ നിന്നെ സ്നേഹിക്കാൻ ആണ് എനിക്കിഷ്ടം, എന്റെ അമ്മ എന്നെ സ്നേഹിച്ചത് പോലെ എനിക്ക് നിന്നെയും സ്നേഹിച്ചു വളർത്തണമെന്ന് ആയിരുന്നു സൗഭാഗ്യ പറഞ്ഞത്. സൗഭാഗ്യയുടെ ഹൃദയസ്പർശിയായ വാക്കുകൾ അമ്മ താര കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും അടക്കമുള്ളവർ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വളക്കാപ്പ് ചടങ്ങുകളിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. രണ്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു അർജുൻ സൗഭാഗ്യയ്ക്ക് വരണമാല്യം ചാർത്തിയത്. വിവാഹത്തിന് ശേഷം അഭിമുഖങ്ങളിൽ എത്തിയ ഇവരുടെ സ്വാഭാവികമായ സംസാരശൈലിയും നർമം നിറഞ്ഞ സംഭാഷണങ്ങളും എല്ലാം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഇവർ ഒന്നിച്ചെത്തിയ വീഡിയോകൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഇവരുടെ മാലാഖ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സൗഭാഗ്യയുടെ കുടുംബവും ആരാധകരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top