Movlog

Kerala

തകർപ്പൻ ഡാൻസുമായി ദിയ ! ഒരു രക്ഷ ഇല്ല എന്ന് ആരാധകർ – വീഡിയോ

സിനിമ സീരിയൽ രംഗത്ത് സജീവമായിട്ടുള്ള കൃഷ്ണകുമാറിന്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ലോക്ക് ഡൗൺ കാലത്ത് ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇതോടെ കാമറ ഉറങ്ങാത്ത വീട് എന്നായി ഈ കുടുംബത്തെ സമൂഹ മാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്. അച്ഛന് പിന്നാലെ കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണ “ഞാൻ സ്റ്റീവ് ലോപ്പസ് ” എന്ന ചിത്രത്തിലൂടെ സിനിമയിലിലേക്ക് ചുവട് വെച്ചിരുന്നു. “പതിനെട്ടാം പടി “, “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള”, “ലുക്കാ” എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയമായ നടിയായി മാറി അഹാന.

മറ്റു മക്കൾ ആയ ഇഷാനി “വൺ ” എന്ന മമ്മൂട്ടി ചിത്രത്തിലൂടെയും, ഹൻസിക “ലുക്കാ”യിലൂടെയും അഭിനയരംഗത്തേക്ക് കടന്നിട്ടുണ്ട്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണ സിനിമയിൽ ഇത് വരെ അഭിനയിച്ചിട്ടില്ലെങ്കിലും ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവർസ് ഉള്ള ദിയ കൃഷ്ണ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറൽ ആവുന്നത്. മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്തമായി തമാശയും സൗഹൃദവും കൂടുതൽ ആണ് ദിയയ്ക്ക്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും ആണ് ദിയ കൂടുതൽ പങ്കു വെക്കാറുള്ളത്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിൽ ഉള്ള ഒരു നൃത്ത വീഡിയോ പങ്കു വെച്ചിരിക്കുകയാണ് ദിയ കൃഷ്ണ. നീല ഷോർട്സും, വെള്ള ടോപ്പും അണിഞ്ഞ് അതീവ സുന്ദരി ആയെത്തിയ ദിയ കൃഷ്ണ ട്രിനിനാട കാർഡോണാ എന്ന പാട്ടിനാണ് ചുവട് വെച്ചത്. ദിയയുടെ ഗെറ്റപ്പും നൃത്തവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറൽ ആയത്. എന്നാൽ ദിയയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയ വൈഷ്ണവുമായി പ്രണയത്തിലായി എന്ന് ദിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. വൈഷ്ണവുമായുള്ള ദിയയുടെ ചിത്രങ്ങളും നൃത്ത വീഡിയോകളും ഇതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു. അന്ന് ഇവർ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top