Movlog

Film News

ഇരട്ടക്കുട്ടികളുടെ അച്ഛൻ ആയി സംവിധായകൻ അരുൺ ഗോപി!

ഒരുപാട് വി വാ ദ ങ്ങ ൾ സൃഷ്ടിച്ച ചിത്രമായിരുന്നു “രാമലീല”. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ദിലീപിന്റെ ആദ്യത്തെ റിലീസ് ആയിരുന്നു “രാമലീല” . ഒരുപാട് വി വാ ദ ങ്ങ ൾക്കു നടുവിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത് എങ്കിലും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മധു എന്ന പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റ് ആയിട്ടാണ് അരുൺ ഗോപി സിനിമയിലേക്കെത്തുന്നത്.

2012ലായിരുന്നു “രാമലീല” എന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിച്ചത്. ഒരു വർഷത്തിനു ശേഷമായിരുന്നു ദിലീപിനോട് കഥ അവതരിപ്പിക്കുകയും സമ്മതം ലഭിക്കുകയും ചെയ്തത്. പിന്നീട് രണ്ടു വർഷങ്ങൾ കൊണ്ട് പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ ആയിരുന്നു ചിത്രത്തിലെ നായകനെ അ റ സ്റ്റി ലായത്. ഇത് ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചു.

നായകന് എതിരെയുള്ള പ്രതിഷേധങ്ങൾ സിനിമയ്ക്കെതിരെ കൂടിയായപ്പോൾ റിലീസ് നീണ്ടു പോയി. എങ്കിലും പ്രതിസന്ധികൾ എല്ലാം അതിജീവിച്ച് മികച്ച വിജയമായിരുന്നു “രാമലീല” നേടിയത്. അരുൺ ഗോപിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത “ആദി”ക്ക് ശേഷമുള്ള പ്രണവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു “ഇരുപത്തിയൊന്നാം നൂറ്റാണ്ട്”.

ഇപ്പോഴിതാ അരുൺ ഗോപിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛൻ ആയിരിക്കുകയാണ് അരുൺ ഗോപി. കുഞ്ഞുങ്ങളുടെ ചിത്രം പങ്കു വെച്ചു കൊണ്ട് ആണ് ഈ സന്തോഷ വാർത്ത അരുൺ ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അരുണിന്റെ ഭാര്യ സൗമ്യ ഒരു മകനും മകൾക്കും ജന്മം നൽകിയത്. അമ്മയും മകനും സുഖമായിരിക്കുന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്നും അരുൺ ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. മനോഹരമായ ഈ ദിനത്തിന് ദൈവത്തിനോട് നന്ദി പറയുന്നു എന്നും സംവിധായകൻ തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

കുറിപ്പിന് കീഴിൽ നിരവധി താരങ്ങളും ആരാധകരും ആണ് ആശംസകളുമായി കമന്റ് ചെയ്യുന്നത്. 2019 ലായിരുന്നു അരുൺ ഗോപിയുടെയും സൗമ്യയുടെയും വിവാഹം. സെന്റ് തെരേസാസ് കോളേജിലെ അധ്യാപികയാണ് സൗമ്യ. ഒരുപാട് കാലത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹത്തിലൂടെ ഒന്നിച്ചത്. ചെയ്ത രണ്ടു സിനിമകളിലൂടെ മലയാളികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയ സംവിധായകനാണ് അരുൺ ഗോപി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top