Movlog

Faith

ഡിംപിൾ കടന്നു പോയത് വേദന നിറഞ്ഞ ദിനങ്ങളിലൂടെ ! ആർക്കും അറിയാത്ത ആ കഥ തുറന്ന് പറഞ്ഞു താരം

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം ആണ് ഡിംപിൾ റോസ്. ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ ഡിംപിൾ സീരിയലുകളിലൂടെ ആണ് കൂടുതൽ ശ്രദ്ധേയ ആവുന്നത്. നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുള്ള ഡിംപിൾ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഡിംപിൾ ഒരു അമ്മയാകാൻ പോകുന്ന സന്തോഷവും ആരാധകരുമായി ചാനലിലൂടെ പങ്കുവെച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഡിംപിൾ യൂട്യൂബ് ചാനലിൽ ഒട്ടും സജീവമല്ല. പ്രിയപ്പെട്ട താരത്തിന് എന്തുപറ്റി എന്നും എവിടെപ്പോയി എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ഊഹാപോഹങ്ങൾക്ക് എല്ലാം മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഡിംപിൾ.

ഗർഭകാലത്ത് താൻ കടന്നുപോയ അവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ഡിംപിൾ ഇപ്പോൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തായിരുന്നു താരം ഗർഭിണിയായത്. ആദ്യ മൂന്ന് മാസം നല്ല രീതിയിലുള്ള വിശ്രമം ആയിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. മൂന്നുമാസത്തെ വിശ്രമത്തിനുശേഷം ആയിരുന്നു ആദ്യമായി കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഉള്ള കൊതിയുമായി ഡിംപിൾ സ്കാനിങ്ങിന് എത്തിയത്.

അവിടെ ചെന്നപ്പോൾ ആയിരുന്നു ആ സന്തോഷവാർത്ത അവർ അറിയുന്നത്. ഒന്നല്ല രണ്ട് കണ്മണികൾ ആണ് ഡിംപിളിന്റെ വയറ്റിൽ വളരുന്നത് എന്ന് സന്തോഷ വാർത്ത അവർ അറിഞ്ഞു. ഇരട്ടക്കുട്ടികളാണ് എന്നും ഒരുപാട് ശ്രദ്ധിക്കണമെന്നും സ്റ്റിച്ചിടണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. സ്റ്റിച്ചിട്ട് വീട്ടിലെത്തിയ ഡിംപിലിന് പിന്നീട് ആകാംക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു. കാരണം ഒരു കുഞ്ഞിനുവേണ്ടി അല്ല രണ്ടു കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു ഡിംപിളിനും കുടുംബത്തിനും.

മാസങ്ങൾ കടന്നു പോകുന്തോറും ഡിംപിലിന് അല്പം ഭയവും കടന്നുകൂടി. അഞ്ചാം മാസം ആയപ്പോഴേക്കും ചെറിയ രീതിയിലുള്ള ബ്ലീ ഡിങ് ഉണ്ടായി. രണ്ടുതവണ ബ്ലീഡിങ് ഉണ്ടായതോടെ ഡിംപിളും ഭർത്താവും ആശുപത്രിയിലേക്ക് പോയി. അപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന ആ വിവരം അവർ അറിയുന്നത്. സ്റ്റിച്ച് പൊട്ടി എന്നും ഏത് നിമിഷം വേണമെങ്കിലും ഡെലിവറി ഉണ്ടാകും എന്ന് ഡോക്ടർ പറഞ്ഞു.

കൂടെ ആരാണ് വന്നത് എന്ന് ചോദിച്ചപ്പോൾ ഭർത്താവ് ആൻസർ വണ്ടിയിൽ ഉണ്ടെന്ന് ഡിംപിൾ പറഞ്ഞു. വിവരം ആശുപത്രിക്കാർ അറിയിക്കാം എന്ന് പറഞ്ഞുകൊണ്ട് ഡിംപിലിനെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് താരത്തിന് യാതൊരു പിടിയും ഇല്ലായിരുന്നു. ഒരു കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങിയിരിക്കുന്നു.

ഒന്നെങ്കിൽ അപ്പോൾ ഡെലിവറി നടത്തുക അല്ലെങ്കിൽ മെമ്പറെയിനിന് അകത്തേക്ക് തള്ളി വീണ്ടും സ്റ്റിച്ച് ഇടുക എന്നായിരുന്നു അവസ്ഥ. ഓപ്പറേഷൻ തീയ്യറ്ററിൽ കയറ്റി അനസ്തേഷ്യ നൽകി. ബോധം വന്നപ്പോഴായിരുന്നു പ്രസവം നടന്നിട്ടില്ലെന്നും സ്റ്റിച്ചിട്ടു എന്നും മനസ്സിലായത്.

പിന്നീട് പ്രസവം വരെ കിടന്ന കിടപ്പിലായിരുന്നു ഡിംപിൾ. ഒന്ന് ബാത്റൂമിൽ പോകാൻ പോലും എഴുന്നേൽക്കാൻ പാടില്ലായിരുന്നു. ജൂൺ 12ന് പ്രസവവേദന വന്നതോടെ ലേബർ റൂമിലേക്ക് മാറ്റുകയായിരുന്നു. ആ വേദന മൂന്നു ദിവസം നീണ്ടു നിന്നു. ഒടുവിൽ സ്റ്റിച്ചു മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ പുറത്തെടുത്തെങ്കിലും ഡിംപിൾ അവരുടെ മുഖം കണ്ടില്ല.

വെള്ളത്തുണിയിൽ എന്തോ പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്നത് മാത്രം കണ്ടു. പ്രസവകാലത്ത് അനുഭവിച്ച വേദനകളെക്കാളും വലിയ പരീക്ഷണങ്ങൾ ആയിരുന്നു പിന്നീട് കാത്തിരുന്നത്. അതെന്താണെന്ന് അടുത്ത വീഡിയോയിൽ പറയാം എന്നായിരുന്നു താരം പങ്കുവെച്ചത്. ഏറെ വേദനയോടെയാണ് പ്രിയപ്പെട്ട താരത്തിന്റെ തുറന്നുപറച്ചിൽ ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ അടുത്ത വീഡിയോയ്ക്ക് ആയി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top