ദിലീപിൻറെ വാർത്തയാണ് ഇപ്പോൾ എവിടെയും ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അന്വേഷണ സംഘത്തിന് എതിരായ ഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ പുതിയ സാക്ഷി എത്തിയിരിക്കുകയാണ്. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന പട്ടണക്കാട് സ്വദേശിയായ ദാസന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട നിർണായകമായ മൊഴി ആയിരുന്നു ഇതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന നടക്കുന്ന സമയത്ത് ദിലീപ് സംസാരിക്കുന്നത് ഈ വീട്ടുജോലിക്കാരൻ കേട്ടു എന്നാണ് മൊഴി. ഈ കേ സിൽ സത്യം പുറത്ത് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഈ ജോലിക്കാരൻ ദിലീപിന്റെ വീട്ടിലെ നിലവിലെ ജോലിക്കാരല്ല. ഒന്നര വർഷം മുൻപ് ഇവിടെ നിന്നും ചില അസുഖങ്ങൾ മൂലം ജോലി ഉപേക്ഷിച്ച് പോയെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. പട്ടണക്കാട് സ്വദേശിയാണ് ഇദ്ദേഹം. ഇദ്ദേഹം ഫോൺ സംഭാഷണങ്ങൾ മാത്രമാണ് കേട്ടതൊന്നും പോലീസ് വെളിപ്പെടുത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുന്നു എന്നതിന് തെളിവാണ് പുതിയൊരു സാക്ഷി എന്ന് പറയുന്നത്.
നടി കേസിൽ ഉള്ള വിചാരണ അല്ല ഇപ്പോൾ നടക്കുന്നത്. ഗൂഢാലോചനക്കേസിൽ മാത്രമാണ്. എന്നാൽ നടിയെ ആക്രമിച്ച കേസിലെ പല തരത്തിലുള്ള തെളിവുകൾ ഇതിൽ നിന്നും ലഭിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ദിലീപിന് വലിയതോതിൽ കുരുക്ക് ഉണ്ടാകുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
സത്യമേത് മിഥ്യയേത് എന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് പ്രേക്ഷകരും. മൂന്നു ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്യുവാൻ ലഭിച്ചിരിക്കുന്ന അനുവാദം. എന്നാൽ വിചാരണ തുടരാൻ പാടില്ല എന്ന് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകുകയും, അത് സ്വീകരിക്കുകയും ചെയ്തിരുന്നു എന്നാണ് അറിയാൻ പറ്റുന്നത്. ആദ്യ ദിവസം ദിലീപ് അന്വേഷണവുമായി സഹകരിക്കുമെന്നും സഹകരിച്ചില്ല എന്നൊക്കെ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ഏതായാലും ആരാധകരും കാത്തിരിക്കുകയാണ് എന്താണ് വിധി എന്നറിയാൻ വേണ്ടി. ഒരു ദിവസം കൊണ്ടായിരുന്നു ജനപ്രിയനായകൻ മറ്റൊരു പരിവേഷത്തിലേക്ക് മാറിയത്. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നാണ് ഇപ്പോഴും ആളുകളുടെ മനസ്സിൽ നിലനിൽക്കുന്ന സംശയം. എല്ലാ സംശയങ്ങളും യാഥാർത്ഥ്യമാകുന്ന രീതിയിലുള്ള തെളിവുകളാണ് പുറത്ത് വരുന്നത്.സംവിധായകനായ ബാലചന്ദ്രകുമാർ എത്തിയപ്പോൾ മുതലാണ് കേസിൽ പുതിയ ട്വിസ്റ്റുകൾ സംഭവിക്കാൻ തുടങ്ങിയത്. ഒരുപാട് തെളിവുകൾ തന്റെ പക്കൽ ഉണ്ട് അതാണ് ബാലചന്ദ്രകുമാർ പറയുന്നത്. റാഫി ഇപ്പോൾ ബാലചന്ദ്രകുമാറിന് അനുകൂലമായ രീതിയിൽ ഉള്ള മറുപടികളാണ് നൽകുന്നത്.
