Movlog

Kerala

കാവ്യയ്ക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനവുമായി ദിലീപ് !

1991ൽ “പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ മാധവൻ നായികയായി മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഉള്ള അടുപ്പം ആയിരുന്നു പ്രേക്ഷകർക്ക്. “പെരുമഴക്കാലം”, “ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം.

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു.

ഇവരുടെ വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള താരദമ്പതികൾ ആണ് ദിലീപ് -കാവ്യ. വിവാദങ്ങൾക്ക് എല്ലാം വിരാമമിട്ടുകൊണ്ട് സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്. ഇവർക്ക് ഒരു മകളുണ്ട്, മഹാലക്ഷ്മി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ മാധവൻ.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് ദിലീപിന്റെ ഏറ്റവും പുതിയ വീഡിയോ ആണ്. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് ജനപ്രിയ നടൻ ദിലീപ്. ഇതിന്റെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് നിരവധിപേർ കമന്റുകൾ ആയി എത്തിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ഫോൺ ആർക്കുവേണ്ടിയാണ് എന്ന് ചോദിച്ചപ്പോൾ ആണ് കാവ്യയ്ക്ക് വേണ്ടി ആണ് എന്ന് ദിലീപ് പറഞ്ഞത്.

അടുത്തിടെയായിരുന്നു കാവ്യയുടെ പിറന്നാൾ. കാവ്യയുടെ പിറന്നാളിന് ദിലീപിന്റെ മകൾ മീനാക്ഷി പങ്കുവെച്ചു കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. മഞ്ജുവുമായുള്ള വിവാഹമോചനത്തിനു ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ് കഴിയുന്നത്. വളരെ നല്ല അടുപ്പമാണ് ദിലീപിന്റെ മകൾ മീനാക്ഷിയും തമ്മിൽ ഉള്ളത്. കാവ്യയുയുമായുള്ള വിവാഹത്തിന് ദിലീപിന് പൂർണപിന്തുണ നൽകിയത് മീനാക്ഷി ആയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top