Movlog

Kerala

നാദിർഷയുടെ മകളുടെ വിവാഹത്തിൽ തിളങ്ങി കാവ്യയും ദിലീപും മകൾ മീനാക്ഷിയും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ്‌ നാദിർഷയും ദിലീപും. മിമിക്രി രംഗത്ത് ഉള്ളപ്പോൾ ആരംഭിച്ച ഇവരുടെ സൗഹൃദം വർഷങ്ങളായി ഇന്നും തുടരുന്നു. ഇരുവരുമൊന്നിക്കുന്ന വേദികളിൽ ചിരിയുടെ മാലപ്പടക്കം തന്നെയാണ് സൃഷ്ടിക്കാറു. നാദിർഷ സിനിമ സംവിധായകനായി മാറിയപ്പോൾ പൂർണപിന്തുണയുമായി ദിലീപും കൂടെ ഉണ്ടായിരുന്നു. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന ഒരു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. “കേശു ഈ വീടിന്റെ നാഥൻ” എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കാൻ പോവുകയാണ്.

നാദിർഷയും ദിലീപും തമ്മിലുള്ള സൗഹൃദം ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം കൂടിയാണ്. നാദിർഷയുടെ മകളുടെ വിവാഹ ദിനത്തിൽ സജീവസാന്നിധ്യമായിരുന്നു ദിലീപും കാവ്യയും മകൾ മീനാക്ഷിയും. ഇവരെത്തിയ വിവാഹ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാലാണ് ആയിഷ നാദിർഷയെ വിവാഹം കഴിച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ആയിഷ. ഇവരുടെ അടുത്ത സുഹൃത്താണ് നടി നമിതാ പ്രമോദ്. ടിക്ടോക് വീഡിയോയുമായി ഇവർ ഒരുമിച്ച് എത്തിയിരുന്നു. ആത്മ സുഹൃത്ത് വിവാഹിത ആവുന്നതിന്റെ സന്തോഷവും ഇവർ പങ്കുവച്ചിരുന്നു. വിവാഹനിശ്ചയത്തിനും വിവാഹത്തിനും കുടുംബസമേതമാണ് ദിലീപ് എത്തിയത്. നാദിർഷക്കും കുടുംബത്തിനും ഒപ്പമുള്ള ദിലീപിന്റെ ചിത്രങ്ങൾ ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പ് ആന്റണി പെരുമ്പാവൂറിന്റെ മകളുടെ വിവാഹ വിരുന്നിലും ദിലീപും കാവ്യയും പങ്കെടുത്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top