Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ വൈറലായി ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികളാണ് ദിലീപും കാവ്യാമാധവനും. ബാലതാരമായി മലയാള സിനിമയിൽ എത്തിയ കാവ്യ മാധവൻ ദിലീപിന്റെ നായികയായി “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിരുന്നു. ദിലീപും കാവ്യയും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. “മീശമാധവൻ”, “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “പാപ്പി അപ്പച്ച”, “ക്രിസ്ത്യൻ ബ്രദേഴ്സ്”, “ഡാർലിംഗ് ഡാർലിംഗ്”, “ദോസ്ത് “, “തെങ്കാശി പട്ടണം” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഭാഗ്യ ജോഡിയായി മാറുകയായിരുന്നു ഇവർ.

വെള്ളിത്തിരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്ക് ഒരുപാട് സന്തോഷം ആയിരുന്നു. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. കഴിഞ്ഞ ഒരു മാസക്കാലമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ദിലീപും കുടുംബവുമാണ്.

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ ദിലീപും കുടുംബവും സജീവസാന്നിധ്യമായിരുന്നു. വിവാഹ പെണ്ണിനേക്കാൾ കൂടുതൽ സമൂഹമാധ്യമങ്ങളിൽ തിളങ്ങിയത് ദിലീപിന്റെ മകൾ മീനാക്ഷി ആയിരുന്നു.സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ താര പുത്രിയുടെ ചിത്രങ്ങളും വീഡിയോകളും ഏറ്റെടുക്കുകയായിരുന്നു ആരാധകർ. ആദ്യമായി ആണ് ദിലീപിന്റെ മകൾ മീനാക്ഷി ഒരു പൊതുചടങ്ങിൽ സജീവമായി പങ്കെടുക്കുന്നത്. നാദിർഷയുടെ മകൾ ആയിഷയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.

കഴിഞ്ഞ മാസം മൂത്ത മകൾ മീനാക്ഷി ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായതെങ്കിൽ ഇപ്പോളിതാ ദിലീപിന്റെ ഇളയ മകൾ മഹാലക്ഷ്മി ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 2018 ഒക്ടോബറിൽ വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും ഒരു മകൾ പിറന്നത്.

മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ അധികമൊന്നും ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല. മഹാലക്ഷ്മിയുടെ ആദ്യത്തെ പിറന്നാളിന്റെ ചിത്രങ്ങളിലൂടെയാണ് ആരാധകർ താരപുത്രിയെ ഒരുനോക്ക് കണ്ടത്. തങ്ങളുടെ പ്രിയപ്പെട്ട താര ദമ്പതിമാരുടെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ദിലീപും കാവ്യയും എത്തുന്ന പൊതുപരിപാടികളിൽ ഒന്നും ഇളയമകൾ മഹാലക്ഷ്മിയെ കൊണ്ടു വരാറില്ല. അതുകൊണ്ടുതന്നെ മഹാലക്ഷ്മിയെ കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ മുഖം വ്യക്തമല്ലെങ്കിലും മഹാലക്ഷ്മിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ദിലീപിനും കാവ്യയ്‌ക്കൊപ്പം ഉള്ള മഹാലക്ഷ്മിയുടെ ചിത്രം ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

പ്രിയപ്പെട്ട താരപുത്രിയെ ഒരു നോക്കു കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് ആരാധകർ. വിവാഹത്തിനുശേഷം ദിലീപ് സിനിമയിൽ സജീവമാണെങ്കിലും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top