Movlog

Health

പ്രമേഹ രോഗികൾക്ക് ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി ! ഷെയർ ചെയ്യൂ

ഭക്ഷണരീതികളും ജീവിതശൈലിയിലും വന്ന മാറ്റങ്ങൾ കാരണം ഇന്ന് സർവസാധാരണം ആയി മാറിയിരിക്കുകയാണ് പ്രമേഹം, രക്ത സമ്മർദം, കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ. പ്രമേഹ രോഗികൾക്ക് ഹൃദയാഘാതം വരുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ട്. സൈലന്റ് അറ്റാക്ക് ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. പ്രമേഹ രോഗികൾക്ക് ഹൃദയാഘാതം വരുമ്പോൾ രക്ത സമ്മർദം കുറയുക, ഹൃദയമിടിപ്പ് കുറയുക , ഹൃദയമിടിപ്പിന്റെ താളം തെറ്റുക, ഹൃദയമിടിപ്പ് നിന്ന് പോവുക എന്നീ സങ്കീർണതകൾ പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടു വരുന്നു. പ്രമേഹ രോഗികളുടെ രക്തക്കുഴലുകൾ ദുർബലം ആയിട്ടാണ് കാണാറുള്ളത്.

കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ പോലും മറ്റു രോഗികളെ അപേക്ഷിച്ച് പ്രമേഹ രോഗികൾക്ക് ഹൃദയാരോഗ്യം പൂർവ സ്ഥിതിയിലേക്ക് എത്താൻ സമയം കൂടുതലെടുക്കും. പലപ്പോഴും നെഞ്ചുവേദന വരുമ്പോൾ ആണ് ഹൃദയാഘാതം ആണെന്ന് തിരിച്ചറിയുന്നത്. എന്നാൽ വേദന അറിയാതെ വരുമ്പോൾ അത് ജീവഹാനിക്ക് വരെ കാരണമാകുന്ന അപകടമായി മാറുന്നു. ഹൃദയത്തിന്റെ പേശികൾ ദുർബലമായി അവസാനം ശ്വാസം മുട്ടൽ ആയി അനുഭവപ്പെടുന്നു.

അതിനാൽ ഹൃദയാഘാതം വരുന്നതിനു മുമ്പ് തന്നെ പ്രമേഹരോഗികൾക്ക് ബ്ലോക്കുകൾ കണ്ടെത്തി ചികിത്സിക്കുക എന്നത് അത്യാവശ്യമാണ്. ഏതു പ്രമേഹ രോഗികളും ഒരു കിതപ്പ് വരുമ്പോഴോ , അല്ലെങ്കിൽ ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും ടി എം ടി അഥവാ ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്. ടി എം ടി നെഗറ്റീവ് ആണെങ്കിൽ ഹാർട്ടിന് ബ്ലോക്കില്ലെന്നു സമാധാനിക്കാം. അഥവാ പോസിറ്റീവ് ആണെങ്കിൽ ആൻജിയോഗ്രാം ചെയ്‌ത്‌ വലിയ ബ്ലോക്കുകൾ ഉണ്ടോ എന്ന് കണ്ടെത്തുകയും വേണ്ട ചികിത്സ സ്വീകരിക്കുകയും ചെയ്യാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top