Movlog

Kerala

പുതിയ ഇന്നോവ ക്രിസ്റ്റ കുടുംബസമേതം വാങ്ങി ! പിന്നാലെ എട്ടിന്റെ പണി

കോമഡി ഷോകളിലൂടെ മിനിസ്ക്രീൻ രംഗത്തും വേദിയിലും തിളങ്ങി പിന്നീട് സിനിമയിലെത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്ത ബ്ലഫ് മാസ്റ്റർ എന്ന കോമഡി ഷോ ആയിരുന്നു ധർമ്മജന്റെ കരിയറിലെ വഴിത്തിരിവായത്.

സുഹൃത്ത് രമേശ് പിഷാരടിയുമായി ചേർന്നാണ് ധർമജൻ ഈ പരിപാടി അവതരിപ്പിച്ചത്. ഈ പരിപാടിയിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ കൂട്ടുകെട്ടായി മാറുകയായിരുന്നു രമേശ് പിഷാരടിയും ധർമ്മജൻ ബോൾഗാട്ടിയും.

ഇരുവരും ചേർന്ന് സിനിമാലയ്ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിൽ എത്തിയതോടെ ഇവർക്ക് മികച്ച സ്വീകാര്യത നേടുകയായിരുന്നു. അടുത്തിടെ സീ കേരളത്തിൽ സംപ്രേഷണം ചെയ്ത റോക്ക് ആൻഡ് റോൾ എന്ന പരിപാടിയിൽ ഇവർ ഒന്നിച്ചെത്തിയിരുന്നു. രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ഒന്നിച്ചാൽ അവിടെ ചിരിയുടെ മാലപ്പടക്കം ആയിരിക്കും എന്നതിൽ സംശയം ഇല്ല. ബഡായി ബംഗ്ലാവ്നുശേഷം ഇവർ ഒന്നിക്കുന്ന ടിവി ഷോ ആയിരുന്നു ഇത്.

അഭിനയത്തിനും സ്റ്റേജ് പരിപാടികൾക്കും ഇടയിലും തന്റെ ബിസിനസ് ആയ ഫിഷ് ഹബ് നോക്കി നടത്തുന്നതിനു യാതൊരു വീഴ്ചയും ധർമജൻ വരുത്താറില്ല. ഒരിക്കൽ പോലും നടൻ ആകുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ലെന്ന് ധർമജൻ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പല സിനിമാ താരങ്ങൾക്കൊപ്പം സ്റ്റേജ് ഷോകൾ നടത്തിയെങ്കിലും ഒരിക്കലും സിനിമയിൽ കയറുമെന്നു വിചാരിച്ചില്ല എന്ന് ധർമ്മജൻ പറഞ്ഞിരുന്നു. ആത്മവിശ്വാസക്കുറവ് കാരണം ഒരിക്കലും സിനിമയിൽ അവസരം കിട്ടില്ല എന്ന് തന്നെയാണ് വിചാരിച്ചത്.

എന്നാൽ ശക്തമായ സൗഹൃദം കാരണമാണ് സിനിമാരംഗത്തെത്തിയത് എന്ന് ധർമജൻ തുറന്നു പറഞ്ഞിട്ടുണ്ട്. “പാപ്പി അപ്പച്ച”യിൽ എത്തിയതിനു ശേഷമാണ് പിന്നീട് സിനിമകൾ ചെയ്യാൻ ആത്മവിശ്വാസം ലഭിച്ചതെന്ന് ധർമ്മജൻ പറയുന്നു. സിനിമാലയുടെ തിരക്കഥയെഴുതുമ്പോൾ ആയിരുന്നു ആദ്യമായി രമേശ് പിഷാരടിയെ ധർമജൻ കണ്ടുമുട്ടുന്നത്. ഇവർ ഒരുമിച്ച് എഴുതിയ എപ്പിസോഡുകൾ എല്ലാം വലിയ വിജയമായി തീർന്നതോടെ ആണ് ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങിയത്.

ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 17 വർഷം നീണ്ട ബന്ധം ആണ് രമേശ് പിഷാരടിയും ധർമ്മജനും തമ്മിൽ. ഈ 17 വർഷത്തിൽ ഒരിക്കൽ പോലും ഒരു തർക്കമോ വിള്ളലോ ഉണ്ടായിട്ടില്ല. ഭാര്യമാർക്കൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം പിഷാരടിയും ധർമ്മജനും ചെലവഴിച്ചിട്ടുണ്ട്. 2013ൽ “പാപ്പി അപ്പച്ചൻ” എന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ധർമ്മജൻ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

“കട്ടപ്പനയിലെ ഹൃതിക് റോഷൻ”, “ഒരു യമണ്ടൻ പ്രേമകഥ”, “ആട്”, “ആട് 2” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ധർമ്മജൻ ഒരു ബിസിനസ്സുകാരൻ കൂടിയാണ്. 2018ൽ പുറത്തിറങ്ങിയ “നിത്യഹരിതനായകൻ” എന്ന ചിത്രത്തിലൂടെ നിർമാതാവ് ആക്കുകയായിരുന്നു ധർമജൻ. അഭിനയത്തിനും നിർമ്മാണത്തിനും പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ധർമ്മജൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ഇപ്പോഴിതാ ധർമ്മജന്റെ ഏറ്റവും വലിയ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം. കുടുംബത്തോടൊപ്പം എത്തിയേ താരം വാഹനം വാങ്ങിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വൈറ്റിലയിൽ നിന്നും ആണ് ഇന്നോവ ക്രിസ്റ്റ എന്ന പുതിയ വാഹനം ധർമ്മജൻ സ്വന്തമാക്കിയത്. വാഹനം വാങ്ങിയതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് താരം.

ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടുള്ള കമന്റുകൾ ആണ് ചിത്രങ്ങളെ തേടിയെത്തിയത്. എന്നാൽ ഇതിനിടയിൽ ധർമ്മജനെതിരെ ഒരു കേസ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ധർമ്മജൻ വാങ്ങിയ പുതിയ കാറിന്റെ നമ്പർ പ്ലേറ്റ് ചൂണ്ടിക്കാണിച്ച് ഇത് നിരോധിച്ചത് ആണെന്നും പഞ്ചിംഗ് നമ്പർപ്ലേറ്റ് ആണ് വേണ്ടത് എന്നും ചിലർ അഭിപ്രായപ്പെട്ടു. സ്ഥാനാർഥി ആയിരുന്നത് കൊണ്ടും തോൽപ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പർ പ്ളേറ്റിന് എതിരെ കേസ് വരാൻ സാധ്യതയുണ്ടെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top